കോപ്പെലിലെ ഗുണ്ടകളുടെ ചോദ്യം ചെയ്യലില്‍ നിന്ന് ജുധിഷിന്റെ
അളിയനെ രക്ഷിക്കാനുള്ള ശ്രമതിനിടക്ക് നമ്മുടെ വര്‍ഗീസച്ചന്‍
ആരെയോ തെറിവിളിച്ചു എന്ന് പറഞ്ഞു അവര്‍ നിയമ
നടപടിക്കു ഒരുങ്ങുന്നൂ എന്ന് വിവരം കിട്ടിയിരിക്കുന്നു
അളിയനെ രക്ഷിക്കാനുള്ള ശ്രമതിനിടക്ക് നമ്മുടെ വര്‍ഗീസച്ചന്‍
ആരെയോ തെറിവിളിച്ചു എന്ന് പറഞ്ഞു അവര്‍ നിയമ
നടപടിക്കു ഒരുങ്ങുന്നൂ എന്ന് വിവരം കിട്ടിയിരിക്കുന്നു
വര്‍ഗീസച്ചനൊരു തെറ്റ് പറ്റിയത് കൊട്ടി പാടി നടക്കാതെ ക്ഷമിച്ചു,
മറന്നു കളയനുള്ളതിനു പകരം, ചന്ത പിള്ളേരുടെ കൂട്ട്
ബഹളമുണ്ടാക്കുന്നത് നല്ലതിനാണോ?
അല്ലെങ്കില്‍ തന്നെ, ആരാണീ ബഹളക്കാര്‍!! കൊപ്പെലില്‍ വരുന്ന
എല്ലാ പുരോഹിതരെയും തെറിയില്‍ കുളിപ്പിക്കുന്ന ഗുണ്ട തലവന്മാര്‍.
അവര്‍ എല്ലാവരെയും തെറിയില്‍ അഭിഷേകം ചെയ്തപ്പോള്‍ അതിനു
ന്യായീകരണം ഉണ്ടായിരുന്നു. ഏതാണ്ടൊരു കുരിശിന്റെ പേരും
പറഞ്ഞു വഴിയെപോകുന്നവരെ തെറി വിളിക്കലയിരുന്നു
അവരുടെ ഹോബി.
ഇപ്പോള്‍ അച്ഛന്‍ ഏതാണ്ട് പറഞ്ഞതിന് ബഹളമുണ്ടാക്കുന്നു!!
ഈ ബഹളമെല്ലാം കാണുമ്പൊള്‍ വേശ്യയുടെ ചാരിത്ര്യ
പ്രസംഗം ആണ് മനസ്സില്‍ ഓര്‍മ വരുന്നത്..
കലികാല വൈഭവം!
ഇത്രയും പ്രായമായ ഒരു വൈധികനോടാണ് ഇവരുടെയെല്ലാം
ഈ പകപോക്കല്‍ എന്നുംകൂടി എല്ലാവരും അറിഞ്ഞിരികണം..
അല്ലെങ്കില്‍ തന്നെ തെറ്റ് പറ്റാത്ത മനുസ്യരുണ്ടോ?
ഉയിര്‍പ് ഞായര്‍ :
സ്വ: ലെ: - ഉയിര്‍പ്പ് പ്രമാണിച്ച് ഗര്ലന്ദ് പള്ളിയില്‍ പോയതുകൊണ്ട്
പരിശുദ്ധമായ മാര്‍ തോമ ശ്ലീഹ മുത്തുവാന്‍ സാധിച്ചു.
കോപ്പെലില്‍ 'നല്ലത് നായക്ക് ചെരില്ലതതുകൊണ്ട്' എല്ലാവരും
പ്രതിമ മുത്തി. കൊപ്പെലില്‍ പോയ എല്ലാവര്ക്കും ഫ്രീ ആയിട്ടു ബിരിയാണി കിട്ടി അതോടൊപ്പം ജഡീഷിന്റെ അളിയനെ നാട്ടുകാര്‍
കൂട്ടം കൂടി ചോദ്യം ചെയ്യുന്നതും കാണാന്‍ പറ്റി!!
ബഹു. അച്ഛന്‍ കുര്‍ബനക്കിടക്ക് ഉയിര്‍പ്പിന് മുന്പ്പിലത്തെ
ക്രിസ്തുവുനെ കുപ്പിയിലടക്കാന്‍ പറഞ്ഞത്രേ!
നമ്മുടെ കല്‍ദായ പാരമ്പര്യ മനുസരിച്ച് ഉദ്ധാനം ചെയ്ത
ക്രിസ്തുവിനെ മാത്രമേ നമ്മള്‍ ആരാധിക്കുകയുള്ളൂ!!
മുന്‍പില്‍ സൂചിപ്പിച്ചത് പോലെ, കൊപ്പളിലെ കൊപ്പന്മാര്‍ക്ക്
നല്ലത് കേട്ട് അദ്മീയ വളര്‍ച്ച പ്രാപിക്കുവാനുള്ള ഭാഗ്യം ഇല്ല.
വല്ലതും നല്ല കാര്യങ്ങള്‍ പറഞ്ഞു തരാന്‍ വരുന്ന കല്‍ദായ
അച്ചന്മാരെ ഇതുപോലെ വളഞ്ഞു നിന്ന് ചോദ്യം ചെയ്താല്‍
- പിന്നെ ഞങ്ങളുടെ പട്ടി വരും, വല്ലതും പറഞ്ഞു തരാന്‍ -
ബഹു. വര്‍ഗീഷച്ചാണ് താമസിക്കുവാന്‍ പണിത പുതിയ
വസതി വെന്ച്ചരിപ്പിനിടക്ക് ഏതോ ഗുണ്ട, മാര്‍ തോമ സ്ലീവ
അടിച്ചു മാറ്റി. പിന്നീടത് കിട്ച്ചനിലെ ഗര്ബഗെ ബാഗില്‍ നിന്നെ
ഒരു പെങ്കൊച്ചു കണ്ടുപിടിച്ചു!! വര്‍ഗീസച്ചന്‍ വെന്ച്ചരിക്കുവാന്‍ തുടങ്ങിയപ്പോളാണ് മാര്‍ തോമ ശ്ലീഹായുടെ അസാന്നിധ്യം
ശ്രദ്ധയില്‍ പെട്ടത്. ഉടനെ പള്ളിയില്‍ നിന്ന് ഒരു
മാര്‍ തോമ സ്ലീവ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും.
അത് വരുന്നത് വരെ ചടങ്ങുകള്‍ നിര്‍ത്തിവെക്കുകയും
ചെയ്തു!! ഇതിന്റെയിടക്ക് ആരാണ്ടൊക്കെ
-അച്ഛന്‍ ക്ളാവറിന്റെ ആളാണോ - എന്ന് ചോദിച്ചു വിശ്വാസികളുടെ ഇടയില്‍ വര്‍ഗീസച്ചന്റെ
വിലയിടികുവാന്‍ ബോധപൂര്‍വം ശ്രമിച്ചതായി ഞങ്ങളുടെ
കൊപ്പേല്‍ ലേഖകന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഏതായാലും കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക്,
കൊപ്പെലും, ഗര്ലണ്ടും ഞങ്ങളുടെ സൂഷ്മ നിരീക്ഷണത്തിലാണ്!!
പുതിയ സംഭവ വികാസങ്ങള്‍ ഞങ്ങള്‍ അപ്പോപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും
കുറിപ്പ്:
ചിലരുടെ സംശയങ്ങള്‍ക്ക് മറുപടിയായി ആണ് ഈ കുറിപ്പ് --
കല്‍ദായ പാരമ്പര്യമനുസരിച്ച് ഉദ്ധാനം ചെയ്ത ക്രിസ്തു ആണ് യദാര്‍ത്ഥ
ദൈവം.. ഉദ്ധനതിനു മുന്‍പ് ക്രിസ്തുവിന്റെ ഭൌതിക ശരീരം രൂപാന്തരം
പ്രപിക്കതതാണ്. ആ സമയത്ത് ക്രിസ്തുവിനു നമ്മളെ പോലെ വികാര
വിചാരങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ഉദ്ധനതിനു ശേഷം ആ തരത്തിലില്ല
മാനുഷിക വികാര വിചാരങ്ങള്‍ ഉണ്ടാകില്ല. അതുകൊണ്ടാണ് ഉയിര്‍പ്പിനുമുന്പിലാതെ ക്രിസ്തുവിനെ പരിഗണിക്കേണ്ടതില്ല എന്നും (കുപ്പിയിലടക്കാനുള്ള അഥവാ അവഗണിക്കാനുള്ള )രീതിയില്‍ ബഹു അച്ചന്മാര്‍ പ്രസംഗിക്കുന്നത്. വേണ്ട രീതിയിലുള്ള അടിസ്ഥാന വിദ്യാഭാസവും, വിശ്വാസ പരിസീലനവും കിട്ടാത്തതുകൊണ്ടാണ് നിങ്ങളില്‍ ചിലര്‍ക്ക് ആവസ്യമില്ലാത്ത സംശയങ്ങള്‍ ഉണ്ടാകുന്നതു.
നാട്ടിലൊക്കെ പോകുമ്പോള്‍ അതിലെ ഇതിലെ കറങ്ങി നടക്കാതെ,
കല്‍ദായ രീതിയില്‍ ധ്യനിപ്പിക്കുന്ന ഏതെങ്കിലും അച്ഛന്റെ അടുത്ത് പോയി ഒരാഴ്ച ചിലവഴിച്ചാല്‍ കുറെയൊക്കെ സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കും
(ബാക്കി അടുത്ത ദിവസം അഥവാ തുടരും)