നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Friday, April 8, 2011

സിറോ-മലബാര് സഭയില് മാറ്റത്തിന്റെ കൊടുംകാറ്റു ഇരമ്പുന്നു

നമ്മള്‍ ക്ലാവേര്‍ എന്നും BJP  ക്രോസ് എന്നും,പൌവത്തില്‍ കുരിശെന്നും ഒക്കെ വിളിച്ചാക്ഷേപിക്കുന്ന    മാര്‍ത്തോമ കുരിശും, വിരിയും ഇന്നു   എവിടെ ആരൊക്കെ അതിനെ പരക്കെ അന്ഗീകരിക്കാന്‍ തുടങ്ങി എന്ന് നമ്മള്‍ക്ക് ഒന്ന് തിരിഞ്ഞു നോക്കാം. സഭയുടെ പൈതൃകം കാക്കണം എന്ന ഒരു കാലത്ത് ഒറ്റപ്പെട്ട ശബ്ദം അരുന്നെങ്ങില്‍ ഇന്നു അത് പല കോണില്‍ നിന്നും അതിനായി ഉള്ള മുറവിളികള്‍ കേള്‍ക്കാന്‍ തുടങ്ങുന്നു. നമ്മുടെ ആദ്യകാല സഭയുടെ പാരമ്പര്യം, പോര്‍ച്ചുഗീസുകാര്‍ വന്നു തല്ലി കെടുത്തിയ പാരമ്പര്യം നമ്മുക്ക് കാക്കണം എന്നാ ശബ്ദം എങ്ങും കേള്‍ക്കുന്നതിന്റെ തെളിവാണ്  നമ്മള്‍ താഴെ കാണുന്ന വസ്തു നിഷ്ടമായ കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.


ആദ്യം തന്നെ സംസ്കാരീക കേരളത്തിന്റെ ഈറ്റില്ലം ആയ  തൃശൂര്‍ അതിരൂപത്ത തന്നെ എടുക്കാം. ഒരു കാലത്ത് വ്യക്തി വൈരാഗ്യം ആരുന്നു കാരണം എങ്കില്‍ ഇപ്പോളത്തെ അവിടുത്തെ ബിഷപ്പ് കേരളം അകെമാനം അല്ല ലോകത്തില്‍ തന്നെ ഉള്ള സിറോ-മലബാര്‍ വിശ്വാസികള്‍  ആദരവോടെ കാണുന്ന ദൈവീക ജീവിതത്തിനു ഉടമയാണ് നമ്മുടെ ആണ്ട്രൂസ്  താഴത്ത്  പിതാവ്. KCBC യുടെ പ്രസിഡന്റ്‌, എളിമയുടെ വ്യക്തിത്വം,അറിവിന്റെ നിറകുടം, എല്ലാവരും ആയി ചേര്‍ന്ന് പോകുന്ന പ്രകൃതം. സഭയുടെ പൈതൃകം നില നിര്‍ത്തണം എന്ന് ശക്തമായി വാദിക്കുന്ന മെത്രാന്‍ ശ്രേഷ്ടന്‍, സഭയെ നോവിക്കുന്ന ഇടതു പക്ഷത്തെ, നികൃഷ്ട ജീവി പ്രയോഗതിനെതിരെ ആഞ്ഞടിച്ച സഭയുടെ കണ്ണിലുണ്ണിസഭയെ നയിക്കാന്‍ കഴിവുള്ള മെത്രാന്‍ ശ്രേഷ്ടന്‍...റോമിലെ സൈന്റ് പീറെര്‍സ് ബസലിക്കയില്‍ നടന്ന സിറോ -മലബാര്‍ സഭയുടെ എല്ലാ ബിശോപ്പുമാരും ചേര്‍ന്ന്  നമ്മുടെ കാലം ചെയ്ത ആദരണീയന്‍ ആയ വിതയത്തില് പിതാവിന് വേണ്ടി നടത്തിയ സമൂഹ ബാലിയും ഒപ്പിസും നമ്മുടെ സഭ എങ്ങോട്ട് ചിന്തിക്കുന്നു എന്നുള്ളതിന്  വ്യക്തമായ തെളിവാണ്
സിറോ-മലബാര്‍ സഭക്ക് അകെ ഉള്ള അഞ്ചു അതിരൂപതകള്‍ ഇങ്ങനെ ചിന്ധിക്കുന്നു എന്ന് നമ്മള്‍ക്ക് നോക്കാം.ഇപ്പോള്‍ പഴയ കാര്യങ്ങള്‍ എല്ലാം തന്നെ മറന്നു സഭ ഒറ്റകെട്ടായി മുന്നോട്ടു നീങ്ങേടതിന്റെ ആവശ്യം എല്ലാ സഭ സ്നേഹികളും പതുക്കെ മനസിലാക്കി തുടങ്ങി.ഭിന്നിച്ചു നിന്നാല്‍ ശത്രുക്കള്‍ക്ക് സഭയെ അടിക്കാന്‍ നമ്മള്‍ തന്നെ വടി വെട്ടുന്ന ഒരു അവസ്ഥയാണെന്നും, ഒന്നിച്ചു നിന്നാല്‍ സഭ വളരും എന്നുള്ള യഥാര്‍ത്യം എല്ലാ മെത്രാന്‍ ശ്രേഷ്ടന്‍ മാരും വൈദീക ശ്രേഷ്ടന്മാരും പതുക്കെ പതുക്കെ മനസിലാക്കാന്‍ തുടങ്ങി.സഭയില്‍ എന്നൊക്കെ തളര്‍ച്ച  നേരിട്ടിട്ടുണ്ടോ അന്നൊക്കെ സഭയുടെ ശത്രുക്കള്‍ സഭയെ ആഞ്ഞടിച്ച ചരിത്രം മുന്‍പില്‍ ഉണ്ട്.

St.Peters Baslica in Rome where no crucifix found
 



 Mar Bosco Puthoor Praying for His Beatitude Mar Varkey Vithayathil
 
 Mar Andrews Thazathu with Pope


Mar Andrews Thazathu giving speach with a Mar Thoma Cross in his front -- Notice the risen Jessu in the background
Marthoma cross is well respected & venerated by Both Thrissur Bishops

Thiruvallamala St,George Church....See Mar Thoma vilakku in the main Altar


Bishop Thattil celebrates Mass -- St.Thomas cross,curtain and St.Thomas Vilakku

St.Mathews Church Palakkal,Thrissur---Risen Jesus at the center of the altar and crucifix at the side


തൃശൂര്‍ അതിരൂപതയില്‍ പുതുതായി പണിയുന്ന പള്ളികള്‍  ഒരു മാറ്റത്തിന്റെ പാതയില്‍ ആണ് എന്നുള്ളതിനെ തെളിവാണ്. മാര്‍ത്തോമ കുരിശു അവിടെ മുല്ല പൂവിട്ടു അള്‍ത്താരയില്‍ വച്ച് ആദരിക്കുന്ന കാഴ്ച കോപ്പെലുകര്‍ക്ക് പുതിയ ഒരു അനുഭവം ആണ്...കൂടുതല്‍ തൃശൂര്‍ വിശേഷങ്ങളും ആയി വീണ്ടും അടുത്ത ലക്കം


3 comments:

Anonymous said...

Good Article, Thanks for the photos.

Anonymous said...

തൃശൂര്‍ അതിരൂപതയില്‍ പുതുതായി പണിയുന്ന പള്ളികള്‍ ഒരു മാറ്റത്തിന്റെ പാതയില്‍ ആണ് എന്നുള്ളതിനെ തെളിവാണ്. മാര്‍ത്തോമ കുരിശു അവിടെ മുല്ല പൂവിട്ടു അള്‍ത്താരയില്‍ വച്ച് ആദരിക്കുന്ന കാഴ്ച കോപ്പെലുകര്‍ക്ക് പുതിയ ഒരു അനുഭവം ആണ്.

Anonymous said...

നമ്മുടെ ആദ്യകാല സഭയുടെ പാരമ്പര്യം, പോര്‍ച്ചുഗീസുകാര്‍ വന്നു തല്ലി കെടുത്തിയ പാരമ്പര്യം നമ്മുക്ക് കാക്കണം