We wish very best to Fr.George Madathiparampil and Fr.Roy Kaduppil and all other Priests
ഒരാള്‍ക്ക് ന്യായമായും അനുഭവിക്കാവുന്ന അവകാശങ്ങള്‍ വേണ്ടന്നു വച്ച് ഒരായുസ്സ് മുഴുവന്‍ ആര്‍ക്കൊക്കെയോ വേണ്ടി നിവേദിച്ചിട്ടു ഏകനായി കഴിയേണ്ടി വരുന്നവര്‍.എന്തെന്നാല്‍ 'ദേശത്ത് അവനു യാതൊരു ഓഹരിയും അവകാശങ്ങളും ഉണ്ടായിരിക്കുകയില്ല.കര്‍ത്താവു തന്നെ ആണ് അവന്റെ ഓഹരിയും അവകാശവും"(പ്രഭ. 45-22 ). കൌണ്‍സില്‍ പിതാക്കന്മാര്‍ വൈദീകനെ വ്യക്യാനിച്ചു തരുന്നതിങ്ങനെ ആണ് - പാപപരിഹാരാര്‍ത്ഥം ബലികളും കാഴ്ചകളും സമര്‍പ്പിക്കുവാന്‍ മനുഷ്യരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു മനുഷ്യര്‍ക്ക് വേണ്ടി ദൈവീക കാര്യങ്ങള്‍ നിര്‍വഹിക്കുന്നവര്‍. തനിക്കു പിന്നില്‍ ഒരു തലമുറ പോലും അവശേഷിക്കാതെ ഏകാകിയായി കടന്നു പോകുന്ന ഈ മനുഷ്യന്‍ നമ്മുക്ക് ആരെങ്കിലും ആണോ?
ജനനം മുതല്‍ മരണം വരെ നമ്മുടെ ജീവിതം ഇയാളുടെതുമായി ഇഴ പിരിഞ്ഞാണ് കിടക്കുന്നത് . എന്നിട്ടും അയാളോടും വിസ്മരിക്കപെടുന്ന ആരാണുള്ളത്? മമോദീസയില്‍ നിന്റെ ഇളം നെറ്റിയിലും നെഞ്ചിലും വിശുദ്ധ തൈലം പൂശി ക്രിസ്തുവിലെക്കൊരു കിളിവാതില്‍ തുറന്നു തന്ന ആ വൈദീകന് ആരെന്നു എന്നുവരെ നീ അന്വഷിചിട്ടുണ്ടോ ? ഈ കുറിപ്പെഴുതുന്നത് വരെ ഞാനും അന്വഷിചിട്ടില്ല ഇന്നു ഈറ്റു പറഞ്ഞോട്ടെ. ഒടുവില്‍ ഈ ഭൂമിയില്‍ നിന്നും ഉള്ള മടക്ക യാത്രയില്‍ നമ്മുക്ക് മംഗളം ആശംസിക്കാനും അയാള്‍ ഉണ്ടാവും. അതിനടയില്‍ വരുന്ന നൂറുകണക്കിന് ആവശ്യങ്ങള്‍ക്കും നമ്മുടെ വിളിപ്പുറത്ത് അയാള്‍ ഉണ്ടാവണം എന്നാ നിര്‍ഭന്ധം ആണ് നമ്മുക്ക് . എന്നാല്‍ അയാളുടെ സ്വകാര്യ ആവശ്യങ്ങള്‍ , ആരോഗ്യം ഇതെകുറിച്ചോക്കെ ആര്‍ക്കാണ് വേവലാതി? എല്ലാം കൊണ്ടും പരിപൂര്‍ണ്ണന്‍ ആയ ഒരാളാണ് വൈദീകന്‍ എന്നാണ് നമ്മുടെ സങ്ങലപ്പം.
ഒരു വൈദീകനോളം വെട്ടയാടപെടുന്നവനും തിരസ്കൃതന്‍ ആവുന്നവനും ഏകാന്തനുമായി ഭൂമിയില്‍ ആരെങ്കിലും ഉണ്ടാവുമോ? ഒരിടവക വൈദീകനെ സംബധിച്ച് നൂറു ശേതമാനം ശെരി ആണ് . ഒരു പകലിന്റെ അലചിലുകല്‍ക്കൊടുവില്‍ രാത്രിയില്‍ അയാള്‍ തിരികെ എത്തുമ്പോള്‍ അവിടെ ആരും ഉണര്‍ന്നിരിപ്പില്ല. തണുത്ത അത്താഴം പോലും ചിലപ്പോള്‍ അവിടെ ഉണ്ടാകാന്‍ ഇടയില്ലഅതിനെ കുറിച്ചൊന്നും ഇന്നുവരെ അവന്‍ നിങ്ങളോട് സങ്ങടം പറഞ്ഞിട്ടില്ല. ആ രാത്രിയില്‍ അയാള്‍ക്ക് എന്തെങ്ങിലും ഒരു ആപത്തു പിണഞ്ഞലോ? ആ നിസ്സഹായത മുതലാക്കി എത്ര വൈദീകരങ്ങനെ അക്രമിക്കപെട്ടിടുണ്ട്.
രാത്രയില്‍ നെഞ്ച് വേദന അനുബവപെട്ടപ്പോള്‍ ഫോണ്‍ ചെയ്യാന്‍ ശ്രെമിച്ചിട്ടു അതിനു കഴിയാതെ റിസീവറോടെ കുഴഞ്ഞു വീണു മരിച്ച വൈദീകനെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു? ഇങ്ങനെ നൂറു സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന ഈ മന്‍ഷ്യന്‍ ഒന്ന് ദേഷ്യപ്പെട്ടാല്‍ വിയോജിച്ചും നിസ്സഹാകരിച്ചും,വിമര്‍ശിച്ചും ഒക്കെ നമ്മള്‍ അയാളിലെ സകല ഊര്‍ജവും ഊറ്റി കളയും.ഇയാളുടെ മേല്‍ നമ്മള്‍ ഏല്‍പ്പിക്കുന്ന സമ്മര്ധങ്ങള്‍ അയാള്‍ അനുഭവിക്കുന്ന അത്മ നൊമ്പരങ്ങള്‍ ആരോടയാള്‍ പങ്കു വെക്കും . എങ്ങനെ ജീവിച്ചാലും വെറുതെ വിടാത്തൊരാള്‍. ഭക്ഷിക്കുനവനും പാനം ചെയ്യുന്നവനും ആയാല്‍ ഭോജന പ്രിയന്‍,ഇനിയും ഭക്ഷിക്കാതവനും പാനം ചെയ്യാത്തവനും ആയാല്‍ പിശാചു ബാധിച്ചവന്‍.
വൈദീകനെ ദൈവത്തിന്റെ തണലില്‍ വസിക്കുന്നവന്‍ അല്ലെങ്കില്‍ ദൈവത്തിന്റെ കുഞ്ഞാട് എന്നും വിളിക്കാം. വൈദീകന്‍ ഒറ്റപെടുന്ന വേളകളില്‍ അല്ലെങ്കില്‍ ഏകാന്തതയുടെ തടവറയില്‍ ഒറ്റപെടുന്ന അവസരങ്ങളില്‍ ഇങ്ങനെ സങ്ങടപെടുന്നുണ്ടാകം. "ദൈവമേ അവര്‍ക്കുവേണ്ടി മാറ്റിവെക്കപ്പെട്ടവന്‍ ആയിരുന്നിട്ടും അവര്‍ എന്നും എന്നെ അകറ്റി നിറുത്തുന്നത് എന്തുകൊണ്ട് ? ദൈവമേ തനിച്ചായിരിക്കുന്നത് കഠിനം ആണ് , സ്നേഹിക്കപെടുംപോഴും സ്നേഹിക്കുന്നവരോട് അകലം പാലിക്കേണ്ടി വരുന്നതും മറ്റുള്ളവര്‍ക്ക് തണലായി ഇരിക്കുമ്പോഴും ഇത്തിരി തണല്‍ തേടാന്‍ കഴിയതിരിക്കുന്ന്തും ഒന്നും എളുപ്പമല്ല... എന്നിട്ടും ഇയാളുടെ ഓരോ ചലനവും നിരീക്ഷിക്കാന്‍ മനസിനുള്ളില്‍ ഇയാള്‍ക്ക് നേരെ തുറന്നു പിടിച്ച ഒളി ക്യാമറയും ആയി നടക്കുന്നവര്‍ നമ്മള്‍.
ദൈവത്തിന്റെ കുഞ്ഞാട് എന്നാ വിശേഷണം എത്ര ശെരി ആണ് . ബലി അര്‍പ്പിക്കുക എന്നാ നിയോഗം കൊണ്ട് നടക്കുമ്പോഴും സ്വജീവിതം ബലിഅര്‍പ്പിക്കുന്നൊരാള്‍--ക്രിസ്തുവിനെപോലെ തന്നെ.
കുഞ്ഞാടിന് മറ്റൊരു പ്രതീകം കൂടി ഉണ്ട് . പഴയ നിയമത്തിലാണ് അതിന്റെ അടിസ്ഥാനം. ജനങ്ങളുടെ പാപ പരിഹാരത്തിനായി ഒരു കുഞ്ഞാടിനെ മാറ്റി നിറുത്തുന്നു. പുരോഹിതന്‍ അതിന്റെ തലയില്‍ കൈ വച്ച് ഇസ്രയേല്‍ ജനങ്ങളുടെ എല്ലാ അകൃത്യങ്ങളും പാപങ്ങളും ഏറ്റു പറഞ്ഞു, അവ എല്ലാം അതിന്റെ ശിരസില്‍ ചാര്‍ത്തി അതിനെ മരുഭൂമിയിലേക്ക് വിടണം....അത് അവരുടെ കുറ്റങ്ങള്‍ വഹിച്ചുകൊണ്ട് വിജന പ്രദേശത്തേക്ക് പോകട്ടെ(ലേവ്യ. 16 :20 -22 ). ഇനി ആ കുമ്പസാര കൂടിലേക്ക് ഒന്ന് നോക്കു. ഈ അനുഷ്ടനതിന്റെ ഒരു ചെറിയ പതിപ്പാണവിടം.ഇവിടെ വൈദീകന് ജനത്തിന്റെ പാപം മോചിക്കാന്‍ കഴിയുന്നു എന്നാ വ്യത്യാസമുണ്ട് . പാപം ഏറ്റു പറയുന്നവന്‍ നൈര്‍മല്യത്തോടെ ജീവിതത്തിലേക്ക് തിരികെ വരുന്നു.
ഈ കരുണയുടെ കൂദാശവഴി തന്റെ ജനത്തിന്റെ രഹസ്യവും പരസ്യും ആയ മുഴുവന്‍ ഇടര്‍ച്ചകളെയും അറിഞ്ഞിട്ടും ഒന്നും അറിയാത്തവനെ പോലെ അയാള്‍ നില്‍ക്കുംബോളും അയാളുടെ ഒരു ചെറിയ ഇടര്‍ച്ചയെ പോലും വെച്ച് പൊറുപ്പിക്കാന്‍ പാടില്ലാത്തത് ആണ് എന്ന് നമ്മള്‍ എന്തിനു ശടിക്കണം.എത്ര കരുണയോടും അനുഭാവതോടും കൂടെ ആണോ ആ മനുഷ്യന്‍ നമ്മുടെ എല്ലാ ഇടര്‍ച്ചകളെയും കേട്ടതും ക്രിസ്തുവിന്റെ സ്ഥാനത് നിന്ന് അവയ്ക്ക് മോചനം നല്കിയതും. ഇനിയും നിങ്ങള്‍ക്ക് ഒരു ഭയം പോലും വേണ്ട നിങ്ങള്‍ പറഞ്ഞത് എന്നെങ്ങിലും മറ്റൊരാള്‍ അറിയുമെന്ന് . ആ വൈദീകന് ആയിരിക്കും സ്വന്തം ജീവന്‍ അപകടത്തില്‍ ആയാല്‍ പോലും നിങ്ങള്‍ ഏറ്റു പറഞ്ഞ തെറ്റിനെ കുറിച്ച് മൌനം പാലിക്കുക. കുമ്പസാരക്കുടിന് വെളിയില്‍ ഒരു നോട്ടം കൊണ്ട് പോലും നിങ്ങളെ അയാള്‍ അതോര്‍മ്മിപ്പിക്കില്ല. നിങ്ങള്‍ അയാള്‍ക്കെതിരായി സാക്ഷ്യം നല്‍കിയാല്‍ കൂടി.
ഒരിക്കല്‍ ഒരു ചെറുപ്പക്കാരന്‍ വൈദീകന് ഉണ്ടായ അനുഭവം ഓര്‍ക്കുന്നു. സംശയിക്കത്തക്ക ഒരു സാഹചര്യത്തില്‍ കാണപ്പെട്ടു എന്നത് നേര്. അല്ലാതെ വേറൊന്നും ആരും കണ്ടിട്ടില്ല.എന്നിട്ടും ഇടവകക്കാര്‍ കൂട്ടമായി അദ്ധേഹത്തെ കയ്യോടെ പിടികൂടി. ബാക്കി എന്തുണ്ടായി എന്ന് ഊഹിച്ചാല്‍ മതി. നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ ആദ്യം ഇവനെ കല്ലെറിയട്ടെ എന്ന് പറയാന് ക്രിസ്തുവിന്റെ മനസുള്ള ആരും തന്നെ അവിടെ ഉണ്ടാരുന്നില്ല. എത്രയോ തവണ ഈ യുവവൈദീകന്റെ അരിക്കല്‍ ഇവര്‍ തങ്ങളുടെ രഹസ്യ പാപങ്ങള്‍ ഏറ്റു പറഞ്ഞു കാണും. ദാമ്പത്യത്തിലെ അവിശ്വസ്തതകള്‍,ശരീരത്തിന്റെ മറ്റു കാമനകള്‍ .... അങ്ങനെ എന്തെല്ലാം. അതൊന്നും അദേഹം അവരെ ഓര്‍മ്മിപ്പിച്ചില്ല. ഈ മനുഷ്യന്‍ മാത്രം അല്ല,ഇയാള്‍ക്ക് മുന്‍പിലും പിന്‍പിലും ഉള്ളവരും അങ്ങനെ തന്നെ. ചരിത്രത്തില്‍ ഇന്നു വരെ വൈദീക ജീവിതം ഉപേക്ഷിച്ചവര്‍ പോലും കുമ്പസാര രഹസ്യം പുറത്തു വിട്ടിട്ടില്ല. ഇനിയും ഒരിക്കലും അങ്ങനെ ഉണ്ടാകതും ഇല്ല.ആ രഹസ്യം പറയത്ത്തിന്റെ പേരില്‍ പല വൈദീകരും പീടിപ്പിക്കപെടുകയും കൊല്ലപെടുകയും ചെയ്തിട്ടുണ്ട്.
വൈദീകരുടെ ഇടര്‍ച്ചകളെ ചെറുതാക്കി കാണാന്‍ ഉള്ള യാതൊരു ശ്രേമവും അല്ല ഇവിടെ. ഒരു മനുഷ്യന്‍ എന്നാ നിലയില്‍ നമ്മുടെ കരുണയും അനുഭാവവും,സ്നേഹവും ഒക്കെ അവരും അര്‍ഹിക്കുന്നുണ്ട് എന്ന് ഓര്‍മ്മിപ്പിക്കാന്‍ പറഞ്ഞതാണ് . നിങ്ങള്‍ക്ക് അവനോടു ഒറ്റക്കിരിക്കുമ്പോള്‍ നീയും അവനും മാത്രമയിരിക്കുമ്പോള്‍ അവനെ തിരുത്താന്‍ ശ്രേമിക്കുക. ക്രിസ്തുവിന്റെ ഈ സേവകന്റെ നേരെ കൈ ചൂണ്ടുമ്പോള്‍ എന്നാ പൗലോസ് ശ്ലീഹായുടെ വചനങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. മറ്റൊരാളുടെ സേവകനെ വദിക്കാന്‍ നീ ആരാണ് ? 'സ്വന്തം യജമാന്റെ സന്നിധിയില്‍ ആണ് അവന്‍ നില്‍ക്കുകയോ വീഴുകയോ ചെയ്യുന്നത് . അവനെ തങ്ങി നിറുത്താന്‍ യജമാനന് കഴിവുള്ളത് കൊണ്ട് അവന്‍ നില്‍ക്കുക തന്നെ ചെയ്യും"(റോമ 14 :4 )
വൈദീകര്‍ എന്ത് ചെയ്യുന്നു എന്നതില്‍ അല്ല അവരുടെ മഹത്വം .ക്രിസ്തുവിന്റെ അഭിഷികതര്‍ എന്ന നിലയില്‍ അവര്‍ എന്തായിരിക്കുന്നു എന്നതിലാണ് . ഒരു മലാഘയെയും ഒരു വൈദീകനെയും ഒരുമിച്ചു കണ്ടാല്‍ ഞാന്‍ മാലാഗയെ അവഗണിച്ചു വൈദീകനെ വണങ്ങും എന്നാണ് ക്രൂശിത രൂപം എന്നാ ക്രിസ്തുവിനെ പീടാനുഭവത്തിന്റെ ഓര്‍മ്മകള്‍ സഭയില്‍ കൊണ്ടുവന്ന ഫ്രാന്‍സിസ് അസ്സീസി പുണ്യവാളന്‍ പറഞ്ഞിരിക്കുന്നത് .
വാസ്തവത്തില്‍ ചെറിയൊരു വിഭാഗം മാത്രമാണ് വഴി മാറി പോകുന്നവര്‍. എത്രയോ വിശുദ്ധര്‍ ആയ വൈദീകര്‍ നമ്മുക്ക് മുന്‍പേ ജീവിച്ചു. ഇപ്പോളും നമ്മൊടുത്തു ജീവിക്കുന്നു. നമ്മുടെ ഒക്കെ ജീവിതം എന്ന് ഇങ്ങനെ ഒക്കെ ആയതില്‍ നമ്മള് എത്രയോ വൈദീകരോട് കടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നമ്മുടെ അലമാര്ധമായ പ്രാര്‍ഥന അതാണ് അവര്‍ക്ക് ശക്തിയും ബലവും കരുതും കൊടുക്കുന്നത്
ഒടുവിലായി വൈദീക മന്ദിരങ്ങളില്‍ വാര്‍ധക്യത്തിന്റെ നിസ്സഹായതും ഏകാന്തതയും വേദനയും അനുഭവിച്ചു മരണവും കത്ത് കഴിയുന്ന വൃദ്ധ വൈദീകരെ കുറിച്ചോര്‍ക്കുമ്പോള്‍ അവര്‍ ആര്‍ക്കുവേണ്ടിയാണോ ഒരു ജന്മം അദ്വാനിച്ചത്, അലഞ്ഞത്, പ്രാര്‍ത്ഥിച്ചത് , ഉറ്റവരോ വ്യകുലപ്പെട്ടത്,ബലി അര്‍പ്പിച്ചത് , അവരാലോക്കെ വിസ്മരിക്കപ്പെട്ടു ഒട്ടവരോ ഉടയവരോ കൂട്ടിനില്ലാതെ കഴിയുന്നവര്‍...
ഇവര്‍ക്കിടയില്‍ നിങ്ങളുടെ വികാരിമാര്‍, ഇഷ്ടപ്പെട്ടവരും, വെറുക്കപ്പെട്ടവരും, നിങ്ങളെ മാമോദീസ മുക്കിയവര്‍ ആദ്യകുര്‍ബാന നല്‍കിയവര്‍,നിങ്ങളുടെ വിവാഹം അശീര്‍വധിച്ചവര്‍ നിങ്ങള്‍ക്ക് സ്വാന്തനം എകിയവര്‍ ഒക്കെ ഉണ്ടാകും. അവരോടു ചെയ്തതും കാണിച്ചതും ആയ കുറ്റങ്ങള്‍ക്കെല്ലാം, ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ആയ എല്ലാ കുറ്റങ്ങള്‍ക്കും ദൈവത്തിന്റെ സന്നിധിയില്‍ മാപ്പ് ..
മടത്തിപരംബില്‍ അച്ഛന്‍ കോപ്പെലില്‍ സമാധാനം പുനസ്തപിക്കുവനായി
ചെയ്ത ശ്രമങ്ങളെ പ്രത്യേകമായി സ്മരിക്കുവാന്‍ ഞങ്ങള്‍ ഈയവസരം
ഉപയോഗിച്ച് കൊള്ളുന്നു. അച്ഛന്‍ കോപ്പല്‍ ഇടവകയില്‍
അങ്ങോലോമിങ്ങോളം പ്രത്യേകിച്ച് കാരോള്‍ടന്‍ ഭാഗത്തും
പല കുടുംബങ്ങളെയും സന്ദര്‍ശിക്കുകയും സമാധാനത്തിന്റെ
മാര്‍ഗത്തിലേക്ക് അവരെ നയിക്കുവാന്‍ ശ്രമിക്കുകയും ചെയ്ത കാര്യം
ഞങ്ങള്‍ക്ക് വ്യക്തിപരമായി അറിയാവുന്നതാണ്.