നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Friday, March 4, 2011

പുരോഹിതന്‍ ജീവിക്കുന്ന ബലിവസ്തു

ദൈവത്തിന്റെ മുന്‍പില്‍ മനുഷ്യരുടെ പ്രതിനിതിയും,മനുഷ്യരുടെ മുന്‍പില്‍ ദൈവത്തിന്റെ പ്രതിനിതിയും ആണ് വൈദീകന്‍.ദൈവത്തിന്റെ വ്യക്താവായി അറിയപ്പെടുമ്പോഴും മനുഷ്യനായി തന്നെ ജീവിക്കുന്നു. വൈദീകനെ കുറിച്ചുള്ള വിയനി പുണ്യവാളന്റെ വാക്കുകള്‍ ഇവിടെ സ്മരണീയം ആണ് . "പുരോഹിത്യം എന്നത് ഇശോയുടെ തിരുഹൃദായത്തിന്റെ സ്നേഹമാണ് ,ഈശോയുടെ തിരുഹൃദയത്തിനു യോജിച്ച പുരോഹിതന്‍,നാഥനില്‍ നിന്നും ഒരു ഇടവകക്ക്  ലഭിക്കുന്ന ഏറ്റവും വലിയ നിധിയാണ്‌ ,ദൈവ കാരുണ്യത്തിന്റെ അമൂല്യ സമ്മാനം ആണ് " അദ്ദേഹം നമ്മളെ അനുസ്മരിക്കുന്നത്‌ പോലെ സഭയില്‍ വൈദീകര്‍ എല്ലാരുന്നെന്ഗില്‍ എന്ന് ദൈവത്തെ സ്വീകരിക്കുവാനും ദൈവത്തിന്റെ കൃപാവര ദാനങ്ങള്‍ അനുഭവിക്കുവാനും നമ്മുക്ക് സാദിക്കാതെ പോകുമായിരുന്നു. അങ്ങനെ ഒരു സാഹചര്യത്തെ കുറിച്ചു നമ്മള്‍ ചിന്ധിച്ചിട്ടുണ്ടോ? നമ്മളുടെ പ്രവര്‍ത്തികള്‍ മൂലം ഇനിയും നമ്മുടെ ഇടയില്‍ ദൈവ വിളികള്‍ ഉണ്ടായാല്‍ പോലും മക്കള്‍ അതിനെ എങ്ങനെ നോക്കി കാണും എന്നറിയില്ല. പ്രത്യേകിച്ച് നമ്മുടെ കോപ്പെലില്‍.

ഇവിടെ ഒത്തിരി സാമ്യങ്ങള്‍ ഇവിടെ നമ്മുക്ക് കാണുവാന്‍ സാദിക്കും. ആര്സിലെ ജനങ്ങളെ മുഴുവന്‍ മനസാന്ധരപ്പെടുത്തി ദൈവത്തിന്റെ കാരുണ്യത്തിലേക്കും,സ്നേഹത്തിലേക്കും നയിക്കുക എന്നുള്ള വലിയ ദാവ്ത്യവും ആയി ആണ് അന്ന്  വിയനി അച്ഛന്റെ പ്രവാജക ദാവ്ത്യം. "ആ ഇടവകയില്‍ ദൈവ സ്നേഹം ഒത്തിരി കുറവാണ്, നിയാണ് അത് അവര്‍ക്ക് നല്‍കേണ്ടത് " എന്ന് പറഞ്ഞാണ് അന്ന് വിയനി അച്ഛനെ അര്സിലെ ഇടവകയിലേക്ക് അയച്ചത്. ഇതു പോലെ തന്നെ ഏകദേശം വളരെ സാമ്യങ്ങള്‍ ഉള്ള രീതിയില്‍ ആണ് നമ്മുടെ വറുഗീസ്  അച്ഛനും കോപ്പെലിലേക്ക് അയക്ക്പെട്ടത്‌. തന്റെ ഏക ജാതനെ നല്‍കുവാന്‍ നല്‍കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു, സ്വര്‍ഗ്ഗ രാജ്യത്തിന്‍റെ സന്ദേശം അറിയ്ക്കുവനായി സ്വന്തം പുത്രനെ ലോകത്തിലെക്കയച്ചു. അതിനു ദൈവത്തിന്റെ രക്ഷാകര ദാവ്ത്യം തുടര്‍ന്ന് കൊണ്ട് പോകുവാന്‍  ഈശോ ശിഷ്യന്മാരെ തെരഞ്ഞടുത്തു അയച്ചു. സ്ലീഹന്മാരിലൂടെ സ്ഥാപിതം ആയ സഭ സമൂഹങ്ങളുടെ അജപാലന ശ്രുശൂഷ്ക്കായി, സഭയില്‍ തങ്ങളുടെ പിന്ഗമികളായി മെത്രാന്മാരെ നിയമിച്ചു. മേത്രന്മാര്‍ക്ക് എല്പ്പിക്കപ്പെട്ടിരിക്കുന്ന അപ്പസ്തോലിക ദൌത്യ നിര്‍വഹണത്തില്‍ അവരുടെ സഹപ്രവര്‍ത്തകര്‍ ആണ് വൈദീകര്‍ എന്നുള്ള സത്യം കോപ്പെലില്‍ ഉള്ള ചുരുക്കം ചിലര്‍ക്കെങ്ങിലും അറിയാമോ എന്നൊരു സംശയം.

തിരുസഭ നമ്മെ പഠിപ്പിക്കുന്നപോലെ വൈദീകന്‍ മാമോദീസ നല്‍കുമ്പോള്‍ മിശിഹ തന്നെ ആണ് സ്നാനം നല്‍കുന്നത് ,വൈദീകന്‍ പാപമോചനം നല്‍കുമ്പോള്‍ മിശിഹ തന്നെ ആണ് പാപമോചനം നല്‍കുന്നത് എന്നാ ഭോധ്യം നമ്മുക്കുണ്ടാവണം. അതുപോലെ വൈദീകന്‍ അള്‍ത്താരയില്‍ നിന്ന് സംസാരിക്കുമ്പോള്‍ മിശിഹ തന്നെ ആണ് നമ്മോടു സംസാരിക്കുന്നതു.നമ്മള്‍ അള്‍ത്താരയില്‍ നില്‍കുന്ന വൈദീകനെ അധിശേപിക്കുമ്പോള്‍ മിശിഹായെ തന്നെ ആണ്  നമ്മള്‍ അധിശേപിക്കുന്ന്തു എന്ന് ഓര്‍ത്താല്‍ നല്ലത്. ഹെബ്രായ ലേഖനം നമ്മെ അനുസ്മരിപ്പിക്കുന്നത് പോലെ, ദൈവ ജനത്തിന് ബലി അര്‍പ്പിക്കുവാന്‍ ബലഹീനരായ മനുഷ്യരെ ആണ് നിയമം പുരോഹിതന്മാരായി നിയോഗിക്കുന്നത് (ഹെബ്ര.7:28 ) . അതിനാല്‍ അവരില്‍ തെറ്റുകളും കുറ്റങ്ങളും ഉണ്ടെങ്ങിലും അവരെ സ്നേഹിക്കുവാനും, ബഹുമാനിക്കുവാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും അവരെ കുറിച്ച് നല്ലത് തന്നെ പറയുവാനും നമ്മുക്ക് സാദിക്കണം.മലമുകളില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ആരുന്ന മോശക്ക്  വേണ്ടി താഴ്‌വരയില്‍ നിന്നും പ്രാര്‍ത്ഥിച്ച ദൈവ ജനത്തെ പോലെയും(പുറ. 24 .14 ), സക്കറിയ ധൂപര്‍ച്ചനക്കായി ദൈവ സന്നിധിയില്‍ ആയിരുന്നപ്പോള്‍ പ്രാര്തിച്ചിരുന്ന സമൂഹത്തെ പോലെയും( ലൂക്കാ 1 :10 )  സഭാ തനയര്‍ പുരോഹിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടവര്‍ ആണ്.

തിരുസഭ നമ്മെ പഠിപ്പികുന്നത് പൌരോഹിത്യം എന്നാ കൂദാശ നിത്യ പുരോഹിതനായ മിശിഹായില്‍ ഉള്ള ഒരു പങ്കു ചേരല്‍ ആണ് .അതിനാല്‍ ആ വിശുദ്ധ സ്ഥാനത്തിന്റെ ശ്രേഷ്ടത മാലഘാമാരെ പോലും അതിശയിപ്പിക്കുന്നു.ഈശോ തന്നെ വീണ്ടും പൌരോഹിത്യ കൂദാശ സ്ഥാപിച്ചു കൊണ്ട് ഇങ്ങനെ അരുളി ചെയ്യുന്നു."സ്വര്‍ഗത്തിലും ഭൂമിയിലും ഉള്ള സര്‍വ അധികാരവും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു...ഞാന്‍ നിങ്ങളോട് കല്പ്പിച്ചവ എല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുവിന്‍"(വി:മത്തായി 28 :18 - 20 ) ഇങ്ങനെ തെരഞ്ഞെടുത്തു അയച്ചവരെ മനുഷ്യാല്മ്മാക്കളുടെ മേല്പ്പോലും അധികാരം കൊടുത്തു കൊണ്ട്  അവിടുന്ന് അരുളി ചെയ്യുന്നു " എന്റെ പിതാവ് എന്നെ അയച്ചത് പോലെ ഞാനും നിങ്ങളെ അയക്കുന്നു. നിങ്ങള്‍ ആരുടെ പാപങ്ങള്‍ മോചിക്കുന്നുവോ അവ മോചിക്കപ്പെടും,നിങ്ങള്‍ ആരുടെ പാപങ്ങള്‍ ഭംധിക്കുന്നുവോ അവ ഭാന്ടിക്കപെടും"(വി:യോഹ 20 :21 -23 )

ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു പുരോഹിതനും സര്‍വ നന്മ്മകളോടും സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക്‌ വയ്ക്കപ്പെട്ടവന്‍ അല്ല.കുറ്റങ്ങളും കുറവുകളും ഉള്ള നമ്മുടെ തന്നെ ക്ര്യസ്തവ കുടുംബത്തില്‍ നിന്നും തന്നെ ആണ്  ഒരു വൈദീകനും രൂപപെടുന്നത് എന്നുള്ള സത്യം നമ്മള്‍ മറന്നു കൂടാ.ബലഹീനരും പാപികളും ആയ മത പിതാക്കളുടെ മക്കളായി തന്നെ ആണ് അവരും ഭൂമിയിലേക്ക്‌ ജനിക്കുന്നത് . പണത്തിനും, പ്രതാപത്തിനും, സുഖലോലുപതക്കും ഊന്നല്‍ കൊടുക്കുന്ന ഒരു സമൂഹത്തില്‍ തന്നെ ആണ് അവരും ജീവിക്കുന്നത് . "ലോക ദൃഷ്ട്യ തന്നെ നിസ്സഹായരെയും, ബാലഹീനരെയും, ഇല്ലായ്മയെ തന്നെയും ദൈവം തെരഞ്ഞെടുത്തു. ദൈവ സന്നിധിയില്‍ ആരും അഹങ്ങരിക്കാതിരിക്കാനാണ്  ഇങ്ങനെ ദൈവം ചെയ്തത് "(1 കൊറി 2: 29 ) . അതിനാല്‍ കുറവുകളും പോരായ്മകളും ഉള്ള വൈദീകരെ ദൈവം ദൈവ ജനത്തിന് മുന്‍പില്‍ വയ്ക്കുമ്പോള്‍ ദൈവീക പദ്ധതികളോട് മറുചലിക്കാതെ  തങ്ങള്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന വൈദീകന്റെ വിശുധീകരണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക ആണ് വിശ്വാസികള്‍ ചെയ്യേണ്ടത് . സ്വന്തം മാതാ പിതാക്കളെയും സഹോദരി സഹോദരങ്ങളെയും  തനിക്കു ലഭിച്ചിരിക്കുന്ന ദൈവ ജനത്തില്‍ കാണാന്‍ ശ്രേമിക്കുന്ന വൈദീകനെ ദൈവ ജനവും അധ്യല്മീക പിതാവായും, സ്വന്തം മകന്റെയോ സഹോദരന്റെയോ അപ്പന്റെയോ ഒക്കെ സ്ഥാനത് നിന്ന് കാണാന്‍ പരിശ്രമിക്കണം. ഈശോ പറഞ്ഞു "മനുഷ്യ പുത്രന്‍ വന്നിരിക്കുന്നത് ശ്രശൂഷിക്കപെടാന്‍ അല്ല എന്നാലോ ശ്രുശൂഷിക്കാനും അനേകര്‍ക്ക്‌ വേണ്ടി മോചന ദ്രവ്യം ആകുവാനും വേണ്ടി ആണ്"(മാര്‍ക്ക്‌ :10 :45 )

ഈശോയുടെ ശ്രുശൂഷ പൌരോഹിത്യതിലേക്ക് വിളിക്കപ്പെട്ടിരിക്കുന്ന ഓരോ വൈദീകനും ജീവിക്കുന്ന ബലി വസ്തു ആണ് , അല്ലെങ്ങില്‍ ആകണ്ടവന്‍ ആണ് .ദൈവ രാജ്യത്തിനും ദൈവ ജനത്തിനും ആയി, മാതാ പിതാക്കളെയും ഉറ്റവരെയും ഉടയവരെയും ,നാടിനെയും വീടിനെയും ഒക്കെ ഉപേക്ഷിച്ചു  ജീവിക്കുന്ന വൈദീകന്‍ അനേകര്‍ക്ക്‌ മോചന ദ്രവ്യം ആയി മാറുന്നു.ജീവിതത്തിനെ യ്യവുനവും,സമയവും സുഖ സൌകര്യങ്ങളും,ആരോഗ്യവും ഒക്കെ ദൈവ ജനത്തിന്റെ വളര്‍ച്ചക്കും വിശുധികരനത്തിനും ഒക്കെ ആയി നീക്കി വെക്കുമ്പോള്‍ ഓരോ വൈദീകനും ജീവിക്കുന്ന ബലിവസ്തു ആയി മാറുന്നു. വാര്‍ധക്യത്തിന്റെ വിസ്മൃതിയില്‍ ഒറ്റക്കാക പെടുമ്പോള്‍ കുരിശിന്റെ നിഴലില്‍ തന്റെ കര്‍ത്താവിന്റെ തിരുമുഖം ദര്‍ശിക്കുവാന്‍  കഴിയുമ്പോള്‍ ഓരോ പുരോഹിതനും ജീവിക്കുന്ന ക്രിസ്തുവായി മാറുന്നു

11 comments:

Anonymous said...

Hot news.....
Jojo is offering his $5K-refunded check from church-- for the trust fund raising program...

Anonymous said...

Do not be afraid. Do not be satisfied with mediocrity. Put out into the deep and let down your nets for a catch.

Anonymous said...

May God reward us all

Anonymous said...

Stupidity is also a gift of God, but one mustn't misuse it.
Pope John Paul II

Anonymous said...

"The resurrection asserts a truth which is by no means always written legibly for all men on the face of nature. It tells us that the spiritual is higher than the material; that in this universe spirit counts for more than matter."
H.P. Liddon

Anonymous said...

It makes Faithblog outstanding, meaningful, inspiring, spiritually hopeful because you look
at a Risen, life giving Jesus.
That is what Christianity is, a living faith in a living God, not in a dead Jesus,but a Risen and life giving Jesus who said:
"I have come that you may have LIFE in all abundance."

Anonymous said...

മാലാഖമാരുടെ ഭാഷ അറിഞ്ഞാലും, മലഖമരോത് ജീവിച്ചാലും,
വാനവ രാജ്യത്തെ വാരോളി കണ്ടാലും,
സ്നേഹമില്ലെങ്ങില്‍ അതൊക്കെ ശൂന്യം,
സ്നേഹമില്ലെങ്ങില്‍ അതൊക്കെ ശൂന്യം.

പാരിലെനിക്കുള്ള സമ്പത്ത് സര്‍വവും
പങ്കിട്ടു പാവങ്ങള്കേകിയാലും, തീകുണ്ടില്‍
ദേഹം ദഹിക്കാനെരിഞ്ഞാലും
സ്നേഹമില്ലെങ്ങില്‍ അതൊക്കെ ശൂന്യം

സ്നേഹതാലിന്നു നാം ചെയ്യുന്നതൊക്കെയും
നിത്യ സമ്മാനം പകര്‍ന്നു നല്‍കും
മര്‍ത്യര്ക് ചെയ്യുന്ന സേവനമോരോന്നും
കൃത്യമായ് ദേയവം കുറിച്ച് വയ്കും

Anonymous said...

വിജയം ആപേക്ഷികമാണ്. ജയിച്ചെന്ന് നമ്മള്‍ കരുതുന്നവര്‍ യഥാര്‍ത്ഥത്തില്‍ ജയിച്ചവരാണോ? നേടിയെന്നു നമ്മള്‍ കരുതുന്നവര്‍ സത്യത്തില്‍ എന്താണ് നേടിയത്? നഷ്ടപ്പെട്ടു എന്ന് നീ കരുതുന്നത് നിന്നിലക്ക് തിരിച്ചു വരില്ല എന്ന് നീ കരുതുന്നുണ്ടോ? ഫ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സൈന്റ്റ്‌ എന്നാ മൂവി യിലെ ഈ വാക്യങ്ങള്‍ എനിക്ക് വളരെ അര്‍ത്ഥവത്തായി തോന്നി. നമ്മുടെ പള്ളിയിലെ ഈ ഗുണ്ട വിളയാട്ടം അധിക കാലം നീണ്ടു നില്കില്ല എന്ന് നമുക്ക് പ്രത്യാശിക്കാം.

Anonymous said...

ഒരാള്‍ അച്ഛനോട് തന്‍ ചെയ്ത സഭ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മാപ്പ് പറഞ്ഞു ഇനിയും തന്റെ ഭാഗത്ത്‌ നിന്നും മാതൃക പരമായ പെരുമാറ്റം മാത്രമേ ഉണ്ടാകൂ എന്ന് അച്ഛന് വാക്ക് കൊടുത്തു എന്നറിയാന്‍ സാദിച്ചു.

SO ACCORDING TO YOU THE PRIEST TELL YOU EVERYTHING.EVEN WHEN SOMEONE CONFESS STILL HE TELL YOU THAT?

GREAT NEWS.

WHEN DID HE TELL YOU THIS?

WHEN YOUR WIFE WAS SERVING CHICKEN CURRY?

GREAT GREAT NEWS.SO YOU GUYS RUN THIS BLOG WITH HIS HELP TOO?OR YOU ARE SPOILING THE NAME OF A GOOD PRIEST?

Anonymous said...

എന്തൊരു ബോറാനടെ ഇതു വായിക്കാന്‍. നിങ്ങള്ക്ക് എന്തെങ്കിലും കാര്യ ഗൌരവമുള്ള വിശേഷങ്ങള്‍ എഴുതിക്കൂടെ?

Anonymous said...

Hello Blog Owner
Looks like you are living in 19th century.You think that whatever Bishops and Priest say is final and correct?There are numerous instances we have to belive that they are not our models.Can yyou please explain how lotus leaf came underneath a Cross?WHy is it called Marthomma Cross?