നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Saturday, April 2, 2011

സീറോ-മലബാര്‍ സഭയുടെ വലിയ ഇടയനു അശ്രുപൂജ



ഹിസ്‌ എമിനെന്‍സ് വര്‍കി കാര്‍ഡിനല്‍ വിതയത്തില്‍
ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ ചിട്ടിലപ്പള്ളി ഒപ്പീസ്ചെല്ലുന്നു

കോട്ട്  ഓഫ് ആംസ് ഓഫ് മാര്‍ വിതയത്തില്‍

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ (84) കാലം ചെയ്‌തു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഉച്ചയോടെ കൊച്ചിയിലെ ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.അരമന ചാപ്പലില്‍ ഉച്ചയ്ക്ക് 12 മണിക്ക് കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ തളര്‍ന്നുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സി.ബി.സി. മുന്‍ ചെയര്‍മാന്‍ കൂടിയാണ് മാര്‍ വര്‍ക്കി വിതയത്തില്‍. സഭയിലെ ബിഷപ്പുമാര്‍ റോമില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായതിനാല്‍ സംസ്കാര ചടങ്ങൂകള്‍ പിന്നീട് മാത്രമേ നിശ്ചയിക്കൂ. ഭൗതികദ്ദേഹം എംബാം​ ചെയ്ത് അങ്കമാലി ചെറുപുഷ്പ​ം ആശുപത്രിയില്‍ തന്നെ സൂക്ഷിക്കും. മരണം സഭാ വക്താവ് ഫാ.പോള്‍ തേലക്കാട് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഭാരത സഭയെ തനത് വ്യക്തിത്വത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വര്‍ക്കി പിതാവ് അതോടൊപ്പം പരിശുദ്ധ സിംഹാസനത്തോടുള്ള അടിയുറച്ച വിധേയത്വവും പ്രകടിപ്പിച്ചിരുന്നു. 1927 മെയ് 29 വടക്കന്‍ പറവൂരിലായിരുന്ന വര്‍ക്കി പിതാവിന്റെ ജനനം. ഹൈക്കോടതി ജഡ്ജിമായിരുന്ന ഷെവലിയാര്‍ ജോസഫ് വിതയത്തിലും ത്രേസ്യാമ്മയുമായിരുന്നു മാതാപിതാക്കള്‍. പറവൂരിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1946 ല്‍ ബംഗ്ലൂരില്‍ സെമിനാരിയില്‍ വൈദിക പഠനത്തിന് ചേര്‍ന്നു. 1957-ല്‍ വൈദീക പട്ടം സ്വീകരിച്ചു. തുടര്‍ന്ന് റോമില്‍ സെന്റ് തോമസ് അക്വീനാസ് കോളളില്‍ ഉപരിപഠനത്തിന് ചേര്‍ന്ന പിതാവ്, ബംളൂരുവിലും കര്‍ണാടകയിലുമായി ഉപരി പഠനം പൂര്‍ത്തിയാക്കി.

റിഡംപ്റ്ററിസ്റ്റ് സനയാസ സഭാംഗമായിരുന്ന മാര്‍ വര്‍ക്കി വിതയത്തില്‍, 1978 മുത്യ 81 വരെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയിരുന്നു. 84 മുതല്‍ 85 വരെ ഇന്ത്യന്‍ മതനേതൃത്വത്തിന്റെ പ്രസിഡന്റായും 1990 മുതല്‍ 1996 വരെ അപ്പോസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ ആയും പ്രവര്‍ത്തിച്ചു. 96 നവംബര്‍ 11 എറണാകുളം -അങ്കമാലി അതിരൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി ചുമതലയേറ്റ അദ്ദേഹം, 1997 ജനുവരി ആറിന് ബിഷപ്പ് ആയി നിയമിതനായി. 1999 ഡിസംബര്‍ 18-ന് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹതെത് മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി ഉയര്‍ത്തി. ഇക്കാലയളവില്‍ സി.ബി.സി. പ്രസിഡന്റായിരുന്നു. 2001 ഫെബ്രുവരി 21-ന് കര്‍ദ്ദിനാള്‍ പദവിയിലേക്കും പരിശുദ്ധ പിതാവ് അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തി. 

വാല്‍ക്കഷണം
തെറി പത്രത്തിന് ഇരട്ടയായി പുതിരൊരു അന്തിപത്രം
രംഗപ്രവേശം ചെയ്തിരിക്കുന്നു. http://syromalabarsound.blogspot.com/  അപ്പന്‍ ചത്താല്‍ കട്ടിലോഴിഞ്ഞു എന്ന  രീതിയില്‍ വാര്‍ത്തകള്‍ പടച്ചുവിടുന്ന ഇത്തരം പ്രവണതകള്‍ 
ശെരിയല്ലന്നെ ഞങ്ങള്‍ക്ക് പരയാനോള്ളൂ.   

7 comments:

Anonymous said...

വര്‍ക്കി പിതാവിന്റെ ജീവിതം ലളിതവും വിശുദ്ധവുമായിരുന്നുവെന്ന് സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ പറഞ്ഞു.

news from eemalayale

സെബാസ്റ്റ്യന്‍ വലിയ പറമ്പില്‍ അറിഞ്ഞു കാണുകപോലും ഇല്ല. ഇത് എഴുതിയവനു പുള്ളിയെ കൊണ്ട് അവസ്സ്യമുണ്ട് അതുകൊണ്ട് പുള്ളിക്കാരന്ടെ പേര് പത്രത്തില്‍ ഇടുന്നതാണ് പിന്നെ വലിയ പറമ്പില്‍ പത്രത്തില്‍ പടവും പേരും വരാന്‍ ഒരു ചാന്സ് നോക്കി ഇരിക്ക്കയും ആണ്.. ഈ വലിയ പറമ്പില്‍ ആരാ -അടുത്ത കര്‍തിനാളോ പിന്നെ ഈ വാര്‍ത്ത‍ എഴുതിയവന്‍ പണ്ട് നാടകം കാണാതെ ,-- ബെസ്റ്റ് ആക്ട്‌റെ സെലക്ട്‌ ചെയ്തു പൊന്നാട അനിയിച്ചതാണ്

Anonymous said...

ALL CHURCH LEADERS ARE TO READ & OBEY JESUS’ COMMANDMENTS WRITTEN IN THE WORD OF GOD, MATHEW 23:8-12, IN THEIR OWN BIBLE, WHICH IS:

MATHEW 23:8. As for you, do not be called 'Rabbi.' You have but one teacher, and YOU ARE ALL BROTHERS.
9. CALL NO ONE ON EARTH YOUR FATHER; YOU HAVE BUT ONE FATHER IN HEAVEN.
10. DO NOT BE CALLED 'MASTER'; YOU HAVE BUT ONE MASTER, THE MESSIAH.
11. THE GREATEST AMONG YOU MUST BE YOUR SERVANT.
12. Whoever exalts himself will be humbled; but whoever humbles himself will be exalted.

Anonymous said...

ക്രിസ്തുവില്‍ വിശുഅസികുന്ന സഹോദരങ്ങളെ,
നമ്മുടെ യഥാര്‍ത്ഥ ആത്മീയ ഇടയന്‍ നമ്മളെ വിട്ടുപോയ ഈ അവസരത്തില്‍ പ്രാര്തനയടൊപ്പം ചിന്ധികേണ്ടതും അതനുസരിച്ച് അമേരികയില്‍ സീറോ മലബാര്‍ സഭയിലെ വിശുഅസികള്‍ വിവേകത്തോടെ പ്രവര്തികേണ്ടതുണ്ട്. കാരണം നമ്മുടെ വിധയത്തില്‍ പിതാവ് കഴിഞ്ഞ വര്‍ഷം പുറത്തിരകിയ തന്റെ പുസ്തകത്തില്‍ സീറോ മലബാര്‍ സഭയിലെ ബിഷപ്പ് മാരുടെയും പുരോഹിതന്‍ മാരുടെയും ജീര്‍ണ്ണതയെ വെക്തമായി പ്രതിപതിച്ചിട്ടുണ്ട്. നമ്മള്‍ കൊടുക്കുന്ന പണം എന്തിനു വിനിയോകികുന്നു എന്ന് നാം മനസിലാക്കാന്‍ ഈ ഗ്രന്ഥം ഉപകരിക്കും. ചില ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു

ഹൃദയം തുറന്നത് വിവാദങ്ങളിലേക്ക്‌
ജിജോ സിറിയക്‌ Posted on: 01 Apr 2011

കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ഹൃദയം തുറന്നുള്ള സംഭാഷണമാണ് 'സ്‌ട്രെയിറ്റ് ഫ്രം ദി ഹാര്‍ട്ട്' എന്ന ഗ്രന്ഥം. ഫാ. ഡോ. പോള്‍ തേലക്കാട്ടുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചപ്പോള്‍തന്നെ വിവാദമായി. ഹൃദയം തുറന്നുള്ള സംഭാഷണമായതിനാല്‍, മറച്ചുപിടിക്കലുകളും വെള്ളപൂശലുകളുമൊന്നുമുണ്ടായില്ല.

ഇടതുപക്ഷത്തോട്, പ്രത്യേകിച്ച് മാര്‍ക്‌സിസ്റ്റ് -കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഗ്രന്ഥത്തിലുണ്ടെന്നായിരുന്നു ഒരുപക്ഷത്തിന്റെ ആക്ഷേപം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായതിനാല്‍ തങ്ങള്‍ക്കനുകൂലമെന്ന് വ്യാഖ്യാനിക്കാവുന്ന പരാമര്‍ശങ്ങള്‍ ഇടതുപക്ഷ മാധ്യമങ്ങള്‍ പെറുക്കിയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. സീറോ മലബാര്‍ സഭക്കുള്ളിലെ തര്‍ക്കങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മറ്റുചിലരെ അസ്വസ്ഥമാക്കി.

വൈദികര്‍ക്കും സംന്യാസികള്‍ക്കും മൂല്യച്യുതി സംഭവിക്കുന്നുവെന്നും ഉപഭോഗസംസ്‌കാരം ആശ്രമങ്ങളിലേക്കും കടന്നുചെല്ലുന്നു എന്നുമുള്ള പരാമര്‍ശങ്ങള്‍ വൈദികരടക്കമുള്ളവരെ അലോസരപ്പെടുത്തി. റീത്തുകള്‍ക്കിടയിലെ തര്‍ക്കങ്ങളെക്കുറിച്ചും റോമിന്റെ അധികാരങ്ങളെക്കുറിച്ചുമൊക്കെയുള്ള പരാമര്‍ശങ്ങളും പലരും സൂക്ഷ്മവിശകലനത്തിനു വിധേയമാക്കി. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സിലില്‍ പിതാവിന്റെ സാന്നിധ്യത്തില്‍പോലും ഇതുസംബന്ധിച്ച് ചൂടേറിയ ചര്‍ച്ച നടന്നു.

ഒരു സംന്യാസിവര്യന്റെ നിര്‍മമതയോടെയുള്ള പ്രതികരണങ്ങളെ പലരും തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ വ്യാഖ്യാനിച്ച് വിവാദം സൃഷ്ടിക്കുവാന്‍ ഉത്സാഹിക്കുകയായിരുന്നു. എന്നാല്‍ വര്‍ക്കി പിതാവാകട്ടെ അചഞ്ചലനായിരുന്നു. 'ഞാന്‍ പറഞ്ഞത് പറഞ്ഞതുതന്നെ...' എന്ന മട്ടില്‍ അദ്ദേഹം ഉറച്ചുനിന്നു. വിവാദങ്ങളോട് പ്രതികരിക്കാനോ വാദിക്കാനോ അദ്ദേഹം നിന്നില്ല.യഥാര്‍ഥത്തില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സഭാവിരുദ്ധ- ദൈവവിരുദ്ധ നിലപാടുകളെ അദ്ദേഹം കടന്നാക്രമിക്കുകയാണ് ചെയ്തത്. ഹിന്ദുത്വ മൗലികവാദത്തേക്കാള്‍ മാര്‍ക്‌സിസ്റ്റ് മൗലികവാദമാണ് ഭീഷണിയെന്നുവരെ അദ്ദേഹം പറഞ്ഞുവെയ്ക്കുന്നു.


കത്തോലിക്ക വിദ്യാഭ്യാസനയം സാമൂഹ്യനീതിയെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടിന് ഒരു പരിധിവരെ വിരുദ്ധമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. അധ്യാപക- അനധ്യാപക നിയമനത്തിനും വിദ്യാര്‍ഥി പ്രവേശനത്തിനും സഭ കോഴവാങ്ങിയിട്ടുണ്ടെന്നും താന്‍ പറഞ്ഞിട്ടുപോലും ചിലര്‍ ഇത് അവസാനിപ്പിക്കാന്‍ സന്നദ്ധരായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

''സംഭാവന സ്വീകരിച്ചവരോട് അത് തിരിച്ചുകൊടുക്കാന്‍ പോലും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനുസരിക്കാത്തപക്ഷം ഇവരെക്കുറിച്ച് സര്‍ക്കാരിന് വിവരം നല്‍കി അറസ്റ്റ് ചെയ്യിച്ച് ജയിലിലടയ്‌ക്കേണ്ടിവരുമെന്നും' താക്കീത് നല്‍കുന്നുണ്ട്.

സഭയില്‍ അധികാരികള്‍ സിംഹാസനത്തില്‍ ഇരിക്കുന്ന രീതിയും അധികാരഭാവത്തില്‍ ജനങ്ങളോട് ഇടപഴകുന്നതും മാറണം. സഭയ്ക്ക് രാഷ്ട്രീയം പാടില്ല. സഭയ്ക്ക് ഒറ്റപാര്‍ട്ടിയേ ഉള്ളൂ; അത് പരിശുദ്ധാത്മാവിന്റെ പാര്‍ട്ടിയാണ്. വൈദികര്‍ക്ക് മാനവിക പരിശീലനം പോരെന്ന തോന്നല്‍ വിശ്വാസികള്‍ക്കുണ്ട്. പാവപ്പെട്ടവരോടും പണക്കാരോടും അവര്‍ വിവേചനം കാട്ടുന്നത് ഇതിന് തെളിവാണ്. രൂപതാ വൈദികര്‍ക്കിടയില്‍ ബിഷപ്പിനോടുള്ള അനുസരണം കുറയുന്നു. സുഖത്തിനും സന്തോഷത്തിനും വേണ്ടിയുള്ള ദാഹം അവര്‍ക്കിടയില്‍ കൂടുന്നു.

വാഹനങ്ങളും മറ്റും സ്വന്തമാക്കാനാണ് അവര്‍ക്ക് ആഗ്രഹം. സംന്യാസികള്‍ക്കിടയില്‍ ദാരിദ്ര്യം, ബ്രഹ്മചര്യം അനുസരണം എന്നീവ്രതങ്ങളുടെ അനുഷ്ഠാനത്തില്‍ ഇടിവ് സംഭവിച്ചിരിക്കുന്നു. സഭയില്‍ സംന്യാസിനികള്‍ വിവേചനം അനുഭവിക്കുന്നു. ചിലയിടങ്ങളില്‍ വൈദികര്‍ സിസ്റ്റേഴ്‌സിനെക്കൊണ്ട് കഠിനമായി ജോലിചെയ്യിക്കുന്നു. വൈദികരെ ഭയന്ന് കഴിയുന്ന സിസ്റ്റേഴ്‌സുണ്ട്... എന്നിങ്ങനെയുള്ള സത്യസന്ധമായ തുറന്നുപറച്ചിലുകള്‍ സ്വാഭാവികമായും പലതലങ്ങളിലും അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. നഷ്ടപ്പെട്ട ആത്മീയ മൂല്യങ്ങളുടെ നിറവിലേക്ക് തന്റെ അജഗണങ്ങളെ ആനയിക്കാനുള്ള ഇടയന്റെ സ്‌നേഹപൂര്‍ണമായ ഉപദേശങ്ങളായിരുന്നു അവ. ഒരുപക്ഷേ വരുംതലമുറ വര്‍ക്കി വിതയത്തില്‍ പിതാവിനെക്കുറിച്ച് ഏറ്റവുമധികം ചര്‍ച്ചചെയ്യുക ഈ പുസ്തകത്തെ മുന്‍നിര്‍ത്തിയായിരിക്കും.

Anonymous said...

God the son, Jesus please bless all
Read in the Holy Bible
1 John 1:9-10
9. If we confess our sins, he (God) is faithful and just to forgive us our sins, and to cleanse us from all unrighteousness.

10. If we say that we have not sinned, we make him (God) a liar, and his (God*s) word is not in us.

Read the Holy Bible, praying to The Holy Spirit ((refer to John 14:26 in the Holy Bible)).***The Holy Bible is the ocean of unlimited spiritual treasures; gifts; blessings; rights and privileges & unlimited spiritual inheritance of grace, righteousness, merits and rewards FOR FREE TO EVERYONE ***&&& EVERYONE! EARN AS MUCH AS, WISHES TO EARN.
++++
One of the most precious songs:
*Hallelujah Hallelujah; Hallelujah Hosanna*.
*Hallelujah Hallelujah; Hallelujah Hosanna*.
*Hallelujah Hallelujah; Hallelujah Hosanna*.
Sing as many times as you can.
++++
NB: Please send this message to ten or maximum persons you can.

Anonymous said...

OK.. T VARKEY.....

Anonymous said...

പഴയ പാരിഷ് കൌണ്‍സില്‍ മെംബേര്‍സ് കൃസിത റുപതിന്റെ ആളുകള്‍ ഒരുമിച്ചു നിന്ന് അല്ത്താരയില്‍ ഉണ്ടായിരുന്ന ക്ലാവര്‍ കുരിസ് എടുത്തു കളഞ്ഞു.ഇപ്പോളത്തെ ആളുകള്‍ എല്ലാ കാര്യത്തിനും പാര വക്കാന്‍ നടക്കുന്നു.അതാണ്‌ വെത്യാസം.തോമസ്ലീഹയെ കയറ്റും എന്നും അറിഞ്ഞിട്ടും വിഡ്ഢികള്‍ അവിടെ കുടാരം പണിയാം എന്നൊക്കെ പറഞ്ഞു അത് കേട്ട് അവിടെ മര്തോമയെ കയറ്റി.ഇനി ഈ അച്ഛന്‍ പോകനതിനു മുപ് എന്നാ ഒക്കെ കയറ്റും എന്ന് കാത്തിരുന്നു കാണാം.ഇനി നാളെ അവിടെ ജൂദാസിന്റെ റുപം മാറ്റം എന്ന് പറയും,പിന്നെ പറയും ക്ലാവര്‍ കെട്ടണം എന്നൊക്കെ.അപ്പൊ എല്ലാ പുതിയ മേമ്ബെര്സിനും വായില്‍ വിരലിട്ടു കളിക്കാം.അന്ന് കുടാരം പണിയാം എന്ന് പറഞ്ഞ മഹാന്‍ എവിടെ ആയിരിക്കും എന്ന്.

Anonymous said...

പാല ക്രിസ്ത്യാനികളാ അച്ചോ ....വേല അങ്ങ് മറ്റൊടത് കൊണ്ടോയി വെച്ചാ മതി..ഇത് ഞാന്‍, സീറോ മലബറ് സൌണ്ട്.ബ്ലോഗ്സ്പോട്ട്.കോം---- വായിച്ചതാണ്. പക്ഷേ അതില് രണ്ട് പേര് അങ്ങോട്ടും ഇങ്ങോട്ടും വായയില് വിരല് ഇട്ട് നിക്കുന്നാണ് കണ്ടത്. കണ്ടാല് തോനും ക്ലാവറ്മാര് ഗേകളാണോ എന്നും, മനസിലായിലേങ്കില് വായിച്ച് നോക്ക്! ഗാറ്ലഡിലേ അച്ഛനാണോ ഗേ, പറയാന് പറ്റുല്ല. കണ്ടാല് പോരെ!