നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Tuesday, May 31, 2011

ബഹു സക്കറിയാസ് അച്ഛന്‍ വിവാദ നായകനോ

അമേരിക്ക എന്ന് പറയുന്നത് അവസരങ്ങളുടെ നാടാണ്‌.. (ദി ലാന്‍ഡ്‌ ഓഫ് ഒപ്പോര്ടുനിടീസ്).. കഴിവും കാര്യപ്രാപ്തിയും ഉള്ളവന്‍ വിവിധ രംഗങ്ങളില്‍ മുന്നേറും.. അല്ലാത്തവര്‍ അതുകണ്ട് അസൂയപ്പെട്ടു , കുറ്റം പറഞ്ഞു സ്വയം നശിക്കും.. 

ബഹു സക്കറിയാസ് അച്ഛന്‍ ഒരു വര്‍ഷത്തില്‍ നാലോ അച്ചോ തവണ നാട്ടില്‍ പോകാറുള്ള ഒരാളാണ്.. സഭാപരമായും അല്ലാതെയും അദ്ദേഹത്തിന് നാട്ടില്‍ പല തവണ പോകേണ്ട ആവശ്യങ്ങള്‍ വരാറുണ്ട്..പലപ്പോഴും അച്ഛന്മാരോടും, കല്‍ദായ രീതികളോടും താത്പര്യമുള്ള വിവാസികള്‍ തന്നെ ടിക്കെട്ട് എടുത്തു കൊടുക്കാരുമുണ്ട്.. ഗരലണ്ടിലരുന്നപ്പോള്‍, ഒരു  പല തവണ ഇങ്ങനെ വിശ്വാസികള്‍ ടിക്കെട്ട് എടുതുകൊടുതതായി ഈ ലേഖകന്‍ കേട്ടിട്ടുമുണ്ട്.. ഫ്ലോറിഡക്കാര്‍ ഗര്ലണ്ടുകരെക്കയിലും മോശം വരാന്‍ സാധ്യതയില്ല.. അങ്ങനെയുക്കെ ഉള്ളപ്പോള്‍,  സഭയുടെ ചിലവില്‍ ബഹു അച്ഛന്‍ നാട്ടില്‍ പോയി എന്ന് വിശ്വസിക്കാന്‍ തരമില്ല

ഏതായാലും കാര്യത്തിലേക്ക് കടക്കാം... ബഹു അച്ഛന്‍ പുതിയ തലവനെ കാണുവാനും, ഫ്ലോരിടയിലെയും, ഗര്ലണ്ടിലെയും, അമേരിക്കയിലെ പൊതുവെയും കാര്യാ സ്ഥിതികള്‍ ധരിപ്പിക്കുവനുമായി ഒന്ന് നാട്ടില്‍ പോയി.. പോകുന്ന വഴി ലാഭത്തിലൊരു ലാപ്ടോപ് കണ്ടപ്പോള്‍ അതും വാങ്ങി.. തക്കലയില്‍ മിഷന്‍ രൂപതയില്‍ എവിടെയാണ് ലാപ്ടോപ് കിട്ടുന്നത്.. അതുകൊണ്ട്കൂടിയാണ് ഒരു ലാപ്ടോപ് വാങ്ങി കൊടുതെക്കാമെന്ന് തീരുമാനിച്ചത് ..ഈ കൂടത്തില്‍ ഒന്ന് രണ്ടു കാര്യങ്ങള്‍ എവിടെ എടുത്തു പറയുവാന്‍ ആഗ്രഹിക്കുന്നു...എ. തലയിരിക്കുംപോള്‍ വാലാടുന്നത് ശരിയാണോ-- പിതാവിരിക്കുംപോള്‍ ഒരു വികാരിയച്ചന്‍ മേജര്‍ ആര്‍ച്ച് ബിശോപിനെ കാണുന്നത് ശരിയാണോ? ഒന്നാലോചിച്ചാല്‍, അതിനൊരു കുഴപ്പവുമില്ല എന്ന് മനസ്സിലാകും.. പിതാവിന്റെയും പിതാവാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ്. . മാത്രമല്ല, നല്ലൊരു വാഗ്മിയും പ്രസംഗകനുമായ സാക്കരിയസച്ചാണ് കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയായി അവതരിപ്പിക്കാനും സാധിക്കും.. ബി. വെറും, മുന്നൂറു ഡോളറിന്റെ സമ്മാനം കൊടുക്കുവാന്‍ രണ്ടായിരം ഡോളര്‍ ചിലവാക്കേണ്ട കാര്യമുണ്ടായിരുന്നോ? സമ്മാനത്തിന്റെ വലിപ്പത്തിലല്ല, കൊടുക്കുന്നവന്റെ ഹൃദയ വിശാലയതയാണ് നമ്മള്‍ കാണേണ്ടത്.. മാത്രമല്ല, ഫ്ലോരിടക്ക് പുറമേ, ചിക്കാഗോയില്‍ നിന്നും, ഗര്ലണ്ടില്‍ നിന്നും ആള്‍ക്കാര്‍ ഈ ആവശ്യത്തിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.. അതുകൊണ്ട് ഇതു ഒരു അമേരിക്കന്‍ സമ്മാനമാണ്, ഫ്ലോരിടക്കരുടെത് മാത്രമാക്കി മാറ്റുന്നത് ശരിയല്ല.. 

മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ ഇതു ആദ്യത്തെ സമ്മാനമാണോ? സ്ഥാനോഹരണതോന്നുബന്ധിച്ചു, പരി. പിതാവ് റോമില്‍നിന്ന് ഒരു സമ്മാനം കൊടുത്തയച്ചു എന്ന് പത്രത്തില്‍ വായിച്ചു കേട്ടു.. അതുവെച്ചു നോക്കുമ്പോള്‍ ഇതു രണ്ടാമത്തെ സമ്മാനമാണ്...  
 
ഒടുവില്‍ കിട്ടിയത്
സക്കരിയസച്ചന്‍, മേജര്‍ ആര്‍ച്ച് ബിശോപിനെ മണി അടിക്കുവനാണ് ഈ സമ്മാനം കൊടുത്തതെന്ന് ചില താത്പര കക്ഷികള്‍ പറഞ്ഞു പരത്തുന്നുണ്ട്.. അവര്‍ പറയുന്നത്ന്തെന്നു അവര്‍ അറിയുന്നില്ല.. അവരോടു ക്ഷമിക്കേണമേ -- എന്ന് മാത്രമേ എപ്പോള്‍ പറയുവാന്‍ പറ്റുകയുള്ളൂ.. എങ്കില്‍പോലും, നമ്മളുടെ കല്‍ദായ ശ്രമങ്ങള്‍ക്ക് ഇതൊരു നല്ല കാല്‍വെയ്പ്പാണ്



Monday, May 30, 2011

ന്യൂസ്‌ ഫ്ലാഷ് -- ഗര്ലന്ദ്

അള്‍ത്താരയുടെ പണി ഉടനെ തുടങ്ങുവാന്‍ തീരുമാനിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ.. ജോജിയച്ചന്‍ ധ്യാനം കഴിഞ്ഞു വന്നാല്‍ പിന്നെ താമസമില്ലാതെ പണി തുടങ്ങുവാന്‍ സാധിക്കും.. ത്രിശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആണ്ട്രൂസ് താഴത്ത്‌ ആണ് ഈ വര്ഷം നമ്മുടെ ബഹു. അച്ചന്മാരെ ധ്യനിപ്പിക്കുന്നത്. (അതായിരുന്നു നേരത്തെയിട്ടിരുന്ന പദ്ധതി.. മാറിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ അല്പം മാറിയേക്കാം!)

ഏതായാലും, വെക്കേഷന് എല്ലാവരും നാട്ടില്‍ പോകുന്ന സമയത്ത് മറ്റു ശല്യങ്ങള്‍ ഒന്നുമില്ലാതെ പണികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും എന്നാണ് ഞങ്ങളുടെ പൂര്‍ണ വിശ്വാസം.. 

കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്

വലിയ ഇടയന്റെ സ്ഥാനാരോഹണം

മാതൃഭൂമി ദിനപത്രത്തോട്‌ കടപ്പാട് 


Thursday, May 26, 2011

ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു


യഥാര്‍ത്ഥത്തില്‍ എന്താണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് തിരഞ്ഞടുപ്പില്‍ സംഭവിച്ചത്? മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തിനായി പരിശ്രമിച്ചവര്‍ ധാരാളമുണ്ടായിരുന്നു.. നമുക്ക് (കല്ധായര്‍ക്കു) പ്രത്യക താത്പര്യമുള്ളവര്‍ എങ്ങനെ പുറത്തായി? ഇതൊക്കെ ചോദിക്കണം പ്രിയപ്പെട്ടവരേ!! നമ്മള്‍ എവിടെ ചോര നീരാക്കി ഉണ്ടാക്കുന്ന ഡോളര്‍ നാട്ടിലേക്കു കൊടുക്കുന്നത്, കല്‍ദായ പ്രസ്ഥാനത്തെ വളര്‍ത്താനാണ്... തൃശൂരില്‍ മാര്‍ തോമ സ്ലീവ കയറ്റാന്‍ പെട്ട പാട് അതിന്റെ പിന്നിലുള്ള പരിശ്രമങ്ങളും ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ സാധ്ക്കുകയില്ല..  എന്നിട്ട്  പോലും ...

ഇങ്ങനെ ഉള്ള ഒരു സമയത്ത്, പൂര്‍ണമായും കല്‍ദായ വാദത്തെ അംഗീകരിക്കാത്ത ഒരു മെത്രാന്‍ ഇങ്ങനെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി എന്ന് നമ്മള്‍ തീര്‍ച്ചയായും അന്വേഷിക്കണം.. ഏതാണ്ട് പടിക്കല്‍ കൊണ്ടുപോയി കാലം ഉടച്ച സ്ഥിതിയിലായി ഇപ്പോള്‍ നാമെല്ലാവരും... ഇത്രയും കാലം, കഷ്ടപ്പെട്ട് മാര്‍ തോമ സ്ലീവയോടു മാത്രം കൂറുള്ള മെത്രാന്മാരെ നിയമിച്ചു.. ഇപ്പോള്‍ ഒരാവശ്യം വന്നപ്പോള്‍ കാലുവാരലും, തൊഴുത്തില്‍കുത്തും.. 

നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ - ആങ്ങള ചത്തിട്ടു നാത്തൂന്റെ കണ്ണ് നീര് കാണുന്ന സ്ഥിതിയിലായി --

വാല്‍കഷണം: സഭക്ക് മിഷനറി ദൌത്യമാനെന്നും, മിഷനരിയേപോലുള്ള ഒരു മേജര്‍ ആര്‍ച്ച് ബിശോപിനെയാണ് നമുക്ക് കിട്ടിയതെന്നും ചിലര്‍ പറഞ്ഞു പരത്തുന്നുണ്ട്.. ഞങ്ങള്‍ക്ക് പറ്റിയ ഒരു പാളിച്ച മുതലെടുക്കാന്‍ നോക്കരുതെന്നെ പറയാനുള്ളൂ... എന്ത് വന്നാലും, മാര്‍ തോമ സ്ലീവ ഇനി അല്ത്താരയില്‍ നിന്ന് മാറ്റുന്ന പ്രശ്നമില്ല.. 


മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ്


കൂടുതല്‍ വാര്‍ത്തകള്‍ പിന്നാലെ

Tuesday, May 24, 2011

ഗലണ്ടില്‍ മറ്റുള്ളവര്‍ക്കെന്താണ് കാര്യം





അനാവശ്യമായി ഞങ്ങളുടെ കാര്യത്തില്‍ തലയിടാന്‍ നിങ്ങള്ക്ക് ആരു അധികാരം തന്നു? ഇതു കണ്ടില്ലേ, എരനകുളത് സിനട് നടക്കുന്നിടത്ത് ചിക്കഗോഗോയും ഗര്ലണ്ടിനെയും താറടിച്ചു കാണിക്കുവാന്‍ ചില നടത്തുന്ന ശ്രമങ്ങള്‍... ഇതുപോലത്തെ നശീകരണ പ്രവണതകള്‍ തിരിച്ചറിഞ്ഞു പരാജയ പെടുത്തണമെന്ന് ഞങ്ങള്‍ വിനീതമായി അപേക്ഷിക്കുന്നു

കൂടുതല്‍ വാര്‍ത്തകള്‍ പിന്നാലെ

Thursday, May 19, 2011

ദീപസ്തംഭം മഹാച്ചര്യം, നമുക്കും കിട്ടണം പണം


ഷോ കോസ് നോട്ടിസ് കിട്ടിയവന്‍  ഇപ്പോള്‍ പള്ളിയുടെ ബൈ ലോ കിട്ടാന്‍ വേണ്ടി നടക്കുകയാണെന്ന് കേട്ടു.. ഇതെന്തൊരു കഷ്ടമാണ്! എവിടെയരന് ബൈ ലോ നോക്കി കാര്യങ്ങള്‍ ചെയ്യുന്നത്? ബൈയും ലോയും അങ്ങനെയൊക്കെ കിടക്കും, എപ്പോള്‍ എല്ലാത്തിനും ബൈ ലോ നോക്കണമെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും? 

ചിക്കാഗോയില്‍ പാതിരാത്രി മാര്‍ തോമ സ്ലീവ കേറ്റി വച്ചത്, ബൈ ലോ നോക്കിയിട്ടാണോ? ഒരു ലക്‌ഷ്യം പ്രാപിക്കാന്‍ വേണ്ടി പല മാര്‍ഗങ്ങള്‍ നോക്കേണ്ടി വരും.. അല്ലെങ്കില്‍ തന്നെ, കോപ്പെലില്‍ ഒരുത്തനെ കമ്മിട്ടിയില്‍നിന്നു പുറത്താക്കി, അവനും, കോപ്പ്ലുകാര്‍ മുഴുവനും ചോദിച്ചിട്ട് കിട്ടാത്ത  രൂപതയുടെ ബൈ ലോ ആണ്, ഇവിടെ ചിലര്‍ അന്വേഷിക്കുന്നത്!! 

കൊപ്പെളില്‍ പക്ഷെ ഇടവക്കാരെ പറഞ്ഞു പറ്റിച്ചു കൂടെ നിര്‍ത്തി, ക്രൂശിത രൂപം കയറ്റി, ഗര്ലണ്ടില്‍ പക്ഷെ ആ പണി നടക്കില്ല! ഇവിടുത്തെ ആള്‍ക്കാര്‍ക്ക്, കല്‍ദായ രീതികളോട് താത്പര്യമുണ്ട്..അതില്ലതവര്‍ക്ക് ഇവിടെ സ്ഥാനമില്ല, വല്ല ഇംഗ്ലീഷ് പള്ളിയിലും പോകുന്നതായിരിക്കും അവര്‍ക്ക് നല്ലത്

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത‍
നോട്ടീസ് കിട്ടിയവരില്‍ രണ്ടു പേര്‍ അച്ഛന്റെ കാല് പിടിച്ചു, കാല് തിരുമ്മി എന്തിനും തയ്യാറായി മാര്‍ തോമ സ്ലീവയെ അസ്ലെഷിചിരിക്കുന്നു.  അച്ചിയെയും കൂട്ടികൊണ്ടുവന്നു ബഹു. ജോജിയച്ചന്റെ മുന്‍പില്‍ നിന്ന്  രണ്ടു പേരും മത്സരിച്ചു കരഞ്ഞു. ഈ അഭിനയം കണ്ടപ്പോള്‍ നോട്ടീസ് കൊടുത്ത അച്ഛനും വിഷമമായി. ഏതായാലും, അച്ഛന്‍ പറയാതെ ഇനി ഒന്നും ചെയ്യുകയില്ല(?) എന്ന് വാക്കുകൊടുത്തു, അച്ഛന്റെ കാല്‍ ഭക്തിയോടുകൂടെ മുത്തി. സമാധാനപൂര്‍വ്വം വീട്ടിലേക്കു തിരിച്ചു പോയി. ഒരുത്തനെ സ്വന്തം വാര്‍ഡ്‌കാര്‍ ബഹിഷ്കരിക്കുമെന്ന് ഒരു ഊഹാപോഹം  കേള്‍ക്കുന്നുണ്ട്.. അവനെ ഇനി വീട്ടില്‍ കെട്ടരുത് എന്ന് പലരും പറയുന്നതായി ഞങ്ങളുടെ പ്രത്യേക ലേഖകന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എന്നാല്‍ അതൊക്കെ ഞങ്ങള്‍ക്ക് പുല്ലാനെന്നും, ജോജിയച്ചനും അച്ഛന്‍ വഴി മാര്‍ തോമ സ്ലീവയുമാണ് ഞങ്ങളുടെ രക്ഷകനെന്നും അവര്‍ ഞങ്ങളുടെ ലേഖകനെ അറിയിച്ചു.  

ഈ സന്ദര്‍ഭത്തില്‍ ഒരു പ്രത്യേക കാര്യം ഞങ്ങള്‍ പ്രിയ വായനക്കാരെ അറിയിച്ചു കൊള്ളട്ടെ. - മനസുതിരിഞ്ഞു, പശ്ചാത്തപിച്ച, രണ്ടു കമ്മിറ്റിക്കാരും ഇന്നു മുതല്‍ ഗര്ലണ്ടിലെ കല്‍ദായ സംഘത്തിന്റെയും സംരക്ഷണയിലാണ്, അവരെ മനസ വാച കര്‍മണ, എന്തെങ്കിലും പറയുകയോ മറ്റോ ചെയ്താല്‍, പിന്നീട് ഗര്ലണ്ട് പള്ളിയിലക്ക് വരേണ്ടി വരികയില്ല ..

ഇനിയും ഞങ്ങള്‍ ഇതുപോലെ മനസാക്ഷിയോ, മനസകതിയോ ഇല്ലാത്തവരെ തിരഞ്ഞു പിടിച്ചു നോട്ടിസ് കൊടുക്കും, അവരെല്ലാം സത്യാവിശ്വാസമായ കല്‍ദായ രീതിയിലേക്ക് മാറുകയും ചെയ്യും

Tuesday, May 17, 2011

തിരുത്തല്‍ വാദികളുടെ ശ്രദ്ധയ്ക്ക്‌ (revised)

പാരിഷ് കമ്മറ്റിയിലെ ചില അംഗങ്ങള്‍ ആ സ്ഥാനത്തിരുന്നു കൊണ്ട് പള്ളി പണിക്കിട്ടു പാര പണിയുന്നത് കുറച്ചു കാലമായി ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ഏതായാലും ഉടനെ അത് അവസാനിക്കും.

ഏതാനും ചില കരിങ്കാലികള്‍ക്കു ജോജിയച്ചന്‍ ഷോ കോസ് നോട്ടീസ് കൊടുത്ത വിവരം ഞങ്ങള്‍ സന്തോഷ പൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ!

ഇതു കയ്യേല പുറത്തിരിക്കുന്ന മറ്റുള്ള അംഗങ്ങള്‍ ഒരു മുന്നറിയിപ്പായി എടുക്കുമെന്നും പ്രതീക്ഷിച്ചു കൊള്ളുന്നു

നോട്ടിസ് കിട്ടിയവര്‍ മര്യാദക്ക് വന്നു ജോജിയച്ചന്റെ കാലുപിടിച്ചാല്‍ കമ്മിറ്റിയില്‍ തുടരാന്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കും. അല്ലാതെ കൊപ്പെലിലെ പോലത്തെ നംബരിരക്കിയാല്‍ നിങ്ങളുടെയൊക്കെ സ്ഥാനം പടിക്ക് പുറത്താണ് എന്ന് ഓര്‍മിപ്പിച്ചു കൊള്ളുന്നു. കൊപ്പലില്‍ നിരപരാധിയായ ഒരുത്തനെ അല്പം കള്ളത്തരം കാണിച്ചിട്ടനെങ്കില്‍ കൂടെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി, പക്ഷെ അവന്റെ കൂടെ കൊപ്പെലിലെ വിവരമില്ലാത്ത ജനങ്ങളിറങ്ങി, അതുകൊണ്ട് പാവം അച്ഛനും പിതാവും പെട്ടുപോയി ..പക്ഷെ, ഗര്ലണ്ടില്‍ അതുപോലെ ഒന്നും സംഭിവിക്കില്ല!! അതിനു മാത്രം ചുണ ഉള്ളവരൊന്നും ഇവിടെയില്ല മക്കളെ, അതുപോലെ തന്നെ കോപ്പെലിലെ അനുഭവം എല്ലാവരെയും ബുദ്ധിമാന്മാരക്കി. അതുകൊണ്ട് കണ്ടും കെട്ടും ഒക്കെ നിന്നാല്‍ നിങ്ങള്ക്ക് കൊള്ളാം 

ഇവന്റെയൊക്കെ വാലില്‍ പിടിച്ചു ആരെങ്കിലും പള്ളിയില്‍ വന്നു അച്ഛനോടോ, കമ്മിട്ടിക്കാരോടോ ബഹളമുണ്ടാക്കിയാല്‍ അവനൊന്നും പിന്നെ പള്ളിയില്‍ കയറില്ല!! കഴിഞ്ഞ ഞാറാഴ്ച, ഒരു കൊപ്പേല്‍ നേതാവിനിട്ടു കൊടുത്തത് എല്ലാവരും കണ്ടു കാണുമല്ലോ? അതൊരു തുടക്കം മാത്രമാണ്! വെറുതെ പാമ്പിന്റെ മാളത്തില്‍ കൊലിട്ടു കുത്തി കടി വാങ്ങരുത്!!

നിരീക്ഷണം:
സൌണ്ട് ബ്ലോഗില്‍ ഒരു ഭീഷണിയുടെ സ്വരം ഞങ്ങള്‍ കാണുന്നുണ്ട്... വെറുതെ ഗര്ലണ്ടിലെ കാര്യം നോക്കി സമയം കളയാതെ സ്വന്തം പള്ളി നന്നാക്കാന്‍ നോക്ക്!!  കൊപ്പെലില്‍ നിങ്ങള്‍ ക്രൂശിത രൂപം വച്ചത് പോലെ ഗര്ലണ്ടില്‍ സംഭിവിക്കില്ല - ഒരു ചക്ക വീണു മുയല് ചത്തുവെന്നു കരുതി, മുയല് ചകുംപോലെല്ലാം ചക്ക വീഴനമെനില്ല --


Saturday, May 14, 2011

പ്രാധാന അറിയിപ്പ് (revised)

നമ്മുടെ പുതിയ പള്ളിയില്‍ മാര്‍ തോമ കുരിശു വെക്കണമെന്ന് അവസ്യപ്പെട്ടുകൊണ്ട് ജോജിയച്ചന്റെ നേതൃത്വത്തില്‍ ഒരു ഒപ്പ് ശേഖരണം ആരംഭിച്ചിരിക്കുന്നു! ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാവരെയും കാണുക പ്രായോഗികമായി ബുധിമുട്ടുല്ലതയതുകൊണ്ട്, ചുരുക്കം ചിലരുടെ കയ്യില്‍ നിന്ന് മാത്രമേ എപ്പോള്‍ ഒപ്പ് ശേഖരിക്കുക! കുറച്ചുനാള്‍ മുന്‍പ് മറ്റുകര്യങ്ങള്‍ക്കായി ശേഖരിച്ചിരിക്കുന്ന ഒപ്പ് നമ്മുടെ കയ്യില്‍ ഉള്ളതുകൊണ് തത്കാലം അത് വെച്ച് അഡ്ജസ്റ്റ് ചെയ്യാം എന്ന് കരുതുന്നു!

അല്ലെങ്കില്‍ തന്നെ, കണ്ടാല്‍ ചിരിച്ചു കാണിക്കുന്ന എല്ലാവരും ഒപ്പ് തരനമെന്നുമില്ലല്ലോ! ഏതായാലും വേദ പാടം അധ്യാപകരും പട്ടു പാടുന്നവരും നിര്‍ബന്ധമായും ഒപ്പിടെന്റിവരും!! ഇല്ലെങ്കില്‍ പഠിപ്പിക്കുവാനും പാട്ടുപാടാനും വേറെ സ്ഥലം നോക്കേണ്ടി വരും 

5/15/2011 - ഞാറാഴ്ച 
പലര്‍ക്കും പള്ളിയില്‍ വെച്ച് ഒപ്പിടാന്‍ പറഞ്ഞപ്പോള്‍ ഒരു വലിച്ചില്‍ ഉണ്ടായിരുന്നു! അതുകൊണ്ട് തന്നെ ഉദേസിച്ചതുപോലെ ഒപ്പുകള്‍ വാങ്ങാനും പറ്റിയില്ല. നാളെമുതല്‍ വീടുകള്‍ തോറും കയറിയിറങ്ങാന്‍ തീരുമാനമായി! അതുകൊണ്ട് എല്ലാവരും ദയവായി സഹകരിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു! 

ക്രൂസിത രൂപം മുന്നിലും പുറകിലും ധരിച്ചു വന്ന ഒരുത്തനെ എന്ന് സരിയക്കിയിട്ടുണ്ട്! അയാള്‍ ഇനി ഈ വഴി വരില്ല! അല്ലെങ്കില്‍ തന്നെ കല്‍ദായ പള്ളിയിലാണ് ഇവന്റെ ഒക്കെ കളികള്‍


Friday, May 13, 2011

പത്തി വിടര്‍ത്താന്‍ ശ്രമിക്കുന്ന ഞാന്ജൂലുകള്‍

ഇഷ്ടമില്ലാത്ത അച്ചിക്ക്‌ തൊട്ടതെല്ലാം കുറ്റം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്!! ആ രീതിയിലാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. എന്തെങ്കിലും ചെയ്താല്‍ കുറ്റം,  ചെയ്തില്ലങ്കില്‍ കുറ്റം..ജോജിയച്ചന്‍ മിണ്ടിയാല്‍ കുറ്റം, വര്‍ഗീസഹ്ച്ചന്‍ മിണ്ടിയില്ലങ്കില്‍ കുറ്റം!! ഒരു ഇടവകയുടെ ആത്മീയ പിതാവിനോടാണീ ദുഷടത എന്നതാണ് ഇതിലൊക്കെ കഷ്ടം!!

കാര്യത്തിലേക് കടക്കാം!!

ഗര്ലണ്ടിലെ ccd  ക്കുള്ള അപേക്ഷ ഫോറം കഴിഞ്ഞ ആഴ്ച വിതരനും ചെയ്തിരുന്നു!! ആരൊക്കെയാണ് പള്ളിപനിക്ക് സംഭാവന ചെയ്തതെന്നരിയന്‍ അതിനെക്കുറിച്ചും ഒരു ചോദ്യം ഉണ്ടായിരുന്നു. എല്ലാവര്ക്കും എല്ലാം ഓസിനു വേണ്ട കാലമാണ്! ഇങ്ങനെയൊരു പള്ളി പണിയുന്ന കാര്യം എല്ലാവര്ക്കും അറിവുല്ലതുമാണ്. ഇന്നത്തെ കാലത്ത് ഒരു കെട്ടിടം പനിയുടെ ചിലവുകളുടെ കാര്യം പറയേണ്ടതില്ലല്ലോ! നമ്മള്‍ രണ്ടര മില്ല്യന് തീര്‍ക്കണമെന്ന് വിചാരിച്ചിരുന്ന കെട്ടിടം ഇപ്പോള്‍ നാലിന് പോലും തീരാന്‍ സാധ്യതയില്ല! അതിനും പുറമേ അച്ഛനെയോ കൈകരന്മാരെയോ അറിയിക്കാതെ  ആള്‍ക്കാര്‍ വരി സംഖ്യ ബാങ്കില്‍ വിളിച്ചു കാന്‍സെല്‍ ചെയ്യിക്കാനും തുടങ്ങി. ഓരോ മാസവും പള്ളിക്ക് ആ രീതിയിലും വരുമാനം നഷ്ടമാകുന്നുണ്ട്

ഇങ്ങനെയൊക്കെ ഉള്ള ഒരു സാഹചര്യത്തിലാണ് ഓസിനു പുതിയ പള്ളിയില്‍ മക്കളെ പഠിപ്പിക്കുവാന്‍ ശ്രമിക്കുന്ന സമര്‍ഥന്‍മാരെ ഒന്ന് കണ്ടുപിടിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. പള്ളിക്കുള്ള വാര്‍ഷിക വരിസംഖ്യ പോലും കൊടുക്കാതെ, മക്കളെ വേദപാഠം പഠിപ്പിക്കുവാന്‍ ഇങ്ങോട്ട് വിടാന്‍ നാണമില്ലാത്ത എത്ര പേര്‍ ഈ ഗര്ലണ്ടില്‍ ഉണ്ടോന്നു ഞങ്ങള്‍ക്കൊന്നു അറിയാമല്ലോ!! ഇങ്ങനെ പറഞ്ഞാല്‍ നിങ്ങളില്‍ കുറച്ചു പേര്‍ എങ്കിലും വരി സംഖ്യ മുടങ്ങാതെ തരുമെന്ന് ഞങ്ങള്‍ക്ക് അറിയാം

 ഈ തീരുമാനതില്‍നിന്നു പിന്നോട്ട് പോകുന്ന പ്രശനമില്ല. നിങ്ങള്‍ മുദ്രാവാക്യം വിളിക്കുകയോ, പിതാവിനെ വിളിക്കുകയോ, കേസ് കൊടുക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോളൂ !! പക്ഷെ 'പട്ടി കുറച്ചാല്‍ പടി തുറക്കില്ല' അതോര്‍ത്താന്‍ നിങ്ങള്ക്ക് കൊള്ളാം

ഈ തീരുമാനം ബഹു. ജോജിയച്ചന്റെയും, കൈക്കരന്മാരുടെയുമാണ്!! ഇനി ഇതിന്റെ പേരില്‍ ആരും അച്ഛനോടെ വഴക്കിനു വരണ്ട! മാത്രമല്ല മുദ്രാവാക്യം വിളി നിങ്ങളുടെ കുത്തകയുമല്ല!! ഇനി മുതല്‍ അടിക്കു തിരിച്ചടി പ്രതീക്ഷിക്കാം! ഈ പിരിചെടുക്കുന്നതെല്ലാം അച്ഛന് സ്വന്തമാക്കനാണെന്ന് ചിലര്‍ നടത്തുന്ന പ്രചാരണത്തെ തത്കാലം ഞങ്ങള്‍ അവഗണിക്കുകയാണ്!

 മുദ്രാവാക്യം വിളിയും, ഒപ്പ് ശേഖരണവും നിങ്ങളുടെ മാത്രം കുട്ടകയല്ലെന്നു ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ നിര്‍ത്തട്ടെ!

കാപ്പിക്കടയില്‍ കേട്ടത്
ഗര്ലടില്‍ മുന്‍പോട്ടുള്ള പണികള്‍ പള്ളി നേരിട്ട് നടത്തുന്നത്, ഡോളര്‍ അടിച്ചുമാട്ടുന്നതിനുള്ള സൌകര്യതിനാണെന്ന് ചില അല്‍പ ബുദ്ധികള്‍ തട്ടിമൂളിക്കുന്നത് കേട്ട്.  ഇത്ര വിഷമിക്കാന്‍ നീയൊക്കെ എന്തോരും കാശു കൊടുത്തിട്ടുണ്ട്‌? ഞങ്ങളുടെ കാശു ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ ചിലവക്കും! ഒരു ഡോളര്‍ പോലും കൊടുക്കാത്ത നിനക്കൊക്കെ എന്താണ് ഇത്ര വിഷമം?


Monday, May 9, 2011

ഉരുളക്കുപ്പേരി

അല്ല, അറിയാന്‍ മേലഞ്ഞിട്ടു ചോദിക്കുവാന്, നിങ്ങള്ക്ക് എന്തിന്റെ കേടാണ്? 
പള്ളിയിലെ ഗുണ്ടകളെ ഒതുക്കി, സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ 
പള്ളിക്കര്യങ്ങള്‍ എങ്ങനെ മുന്‍പോട്ടു കൊണ്ടുപോകാം 
എന്നലോചിക്കുവനായി ഞങ്ങള്‍ ഒന്ന് കൂടി.  
അതിനിപോള്‍ എന്താ ഇത്ര വ്യാഖനിക്കുവാന്‍?

ഏതായാലും, കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞ സ്ഥിതിക്ക്, പറയുകയാണ്, 
ഇന്നുമുതല്‍, മര്യാദക്ക് പള്ളിയില്‍ വന്നു, കുര്‍ബാന കണ്ടു വീട്ടില്‍ പൊക്കോണം! 
അല്ലാതെ പള്ളി പരിസരത്ത് ചുമ്മാതെ ചുറ്റി കറങ്ങിയാല്‍, 
അടി വാങ്ങിക്കും! 

ഗുണ്ടായിസവും,  മുദ്രാവാക്യം വിളിയും നിങ്ങളുടെ കുത്തകയല്ല 
എന്നോര്‍തോണം! 92  - നു ശേഷം വന്ന, ഇന്നലത്തെ മഴയ്ക്ക് മുളച്ച ചില 
കൂണുകള്‍ അതിലെ ഇതിലെ നിന്ന് വീര വാദം അടിക്കുനത് 
ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിടുണ്ട് !

നിങ്ങളുടെ ഒക്കെ പിള്ളേര് വേദപാഠം പഠിക്കുവാന്‍ വരുന്ന സ്ഥലമാണ്‌! 
കണ്ടു കെട്ടും ഒക്കെ പെരുമാറിയാല്‍ നിങ്ങള്‍ക്ക് കൊള്ളം

ചുമ്മാ പെന്നുംപിള്ളയുടെ മുന്‍പില്‍ ആളാകാന്‍ നോക്കുന്ന ശുംഭന്‍ മാര്‍ക്കു 
ഒരു മുന്നറിയിപ്പ്! ഒരുത്തന്‍ ഇതിലെ നടന്നു vedio പിടിച്ചത് നിങ്ങള്‍ 
കണ്ടതാണല്ലോ ! ഇപ്പോള്‍ വീഡിയോ പോയിട്ട് അവന്റെ പോടീ പൊലുമില്ല! 
അവനെ ഒതുക്കവങ്കിലാണ്, ചില അലവലാതികളുടെ 
ഒമ്മാക്കി

മുന്നറിയിപ്പ്:
പള്ളി പണിക്കു കാശു കൊടുക്കാതെയും, വാര്‍ഷിക വരി സംഖ്യ കൊടുക്കാതെയും 
പിള്ളേരെ, വേദപാഠം പഠിക്കുവാന്‍ വിട്ടേര്!! പടിപ്പിച്ചെക്കാം!! ഓസിനു പഠിക്കാന്‍ 
ഇതെന്ന ഞങ്ങള്‍ എവിടെ അനാഥാലയം നടത്തുന്നുണ്ടോ?

കാശു തരാന്‍ പറ്റില്ലെങ്കില്‍ വല്ല ഇംഗ്ലീഷ് പള്ളിയിലും കൊണ്ടുപോയി പഠിപ്പീര് !! 

Thursday, May 5, 2011

കൊപ്പെല്‍ പള്ളിയുടെ അല്ത്താരയില്‍ വര്‍ഗീസച്ചന്‍ നെടുവീര്‍പ്പിട്ടു

കുഞ്ഞുനാളില് കണ്ടതും കേട്ടതും ആയ കാര്യങ്ങള് ഇവിടെ പറയണം എന്ന് കരുതി. കണ്ടാല് എഴുനേറ്റു മുണ്ട് അഴിച്ചിട്ടു കൈകൂപ്പി പിടിച്ചു ഇശോമിശിഹായിക്ക് സ്തുതി ചെല്ലണം.അപ്പോള് അച്ഛന് വന്നു തലയില് തൊട്ടു ഇപ്പോഴും ഇപ്പോഴും സ്തുതി ചെല്ലും.അങ്ങനെ ചെയ്യാന് ആണ് അപ്പനും അമ്മയും അപ്പുപ്പനും അമ്മുമയും നമ്മളെ കുഞ്ഞുനാളില് പഠിപ്പിച്ചിരിക്കുന്നത്

തൃശൂരിലെ ലൂര്‍ദ് കതീട്രല്‍ പരിഷ് ഡേ ആഘോഷങ്ങള്‍

ബസ്ലിക്കയിലെ തന്നെ മറ്റൊരു കാഴ്ച

ബിഷപ്പ് കുണ്ടുകുളം മെമ്മോറിയല്‍ ഡേ

ബിഷപ്പ് റാഫേല്‍ തട്ടില്‍, തൃശ്ശൂരിലെ ഒരു പള്ളിയില്‍ ---
എവിടെ നോക്കിയാലും മാര്‍ തോമ സ്ലീവയാണ്- പിന്നെ എവിടെ മാത്രമെന്താണ് ഒരു പ്രശ്നം???


എന്തിനാണ് അമ്മച്ചി സ്തുതി ചെല്ലുന്നത് എന്ന് ചോദിച്ചാല് അമ്മച്ചി പറഞ്ഞു തരും മോനെ അത് ഇശോയുടെ പ്രതി പുരുഷന് ആണ് .ഇശോയെ കാണുന്ന പോലെ വേണം ഒരു പുരോഹിതനെ കാണാന്...അതൊക്കെ നമ്മടെ അപ്പന് അപ്പൂപ്പന്മാര് നമ്മള്ക്ക് പറഞ്ഞു തന്ന കാര്യം.അതവിടെ നില്ക്കട്ടെ എന്നാല് ഇന്നു ആ വിശ്വാസം നമ്മള് നമ്മുടെ മക്കള്ക്കും കുഞ്ഞു മക്കള്ക്കും പരിഷ്കൃത രാജ്യമായ അമേരിക്കയില് എങ്ങനെ പകര്ന്നു കൊടുക്കുന്നു ഇന്നു ചിന്തിക്കേണ്ട കാര്യം ആണ് .

പണ്ടൊക്കെ അമ്മമാര്ക്ക് വീടുകളില് മക്കളെ വളര്ത്തുക അല്ലെങ്ങില് മക്കളെ ശെരിയായ രീതിയില് വാര്ത്തെടുക്കുക എന്നുള്ള ഒരു ഭാരിച്ച ഉത്തരവാദിത്തം ഉണ്ടാരുന്നു.അതുകൊണ്ട് നമ്മള്ക്ക് നല്ല അച്ചന്മാരും കന്യാസ്ത്രീകളും ഒക്കെ നമ്മുടെ ഇടയില് ഉണ്ടായി. ഇനിയും അങ്ങനെ ഉള്ള അല്ഫോന്സമ്മമാര് നമ്മുടെ സമൂഹത്തില് ഉണ്ടാകണം എങ്കില് നമ്മുടെ അമ്മമാര് അല്ലെങ്ങില് ഭാര്യമാര് മക്കളെ വളര്ത്തുകയും ഭര്ത്താക്കന്മാരെ ഉപദേശിക്കുകയും ചെയേണ്ട സമയം ആയി.അല്ഫോന്സാമ്മയെ പ്രസവിച്ച അമ്മ എത്രയോ ഭാഗ്യം ചെയ്ത ഉദരം ആണ് എന്നോര്ക്കുക.

ഇന്നു ലോകം പുരോഗമിച്ചു. സ്ത്രീകള് ജോലിക്ക് പോയി പണം അല്ലെങ്ങില് ഡോളര് കൊണ്ട് വരന് തുടങ്ങി.പുരുഷനും ചെറിയതും വലിയതും ആയ ജോലികള് ഒക്കെ ചെയ്യാന് തുടങ്ങി.പണ്ട് മക്കളെ അമ്മമാരുടെ ശിക്ഷണത്തില് വളര്ന്നെങ്ങില് ഇന്ന് അപ്പന്മാര് ആണ് ഇവിടെയും നാട്ടിലും ഒക്കെ മക്കളെ കൂടുതല് ശ്രേധിക്കാനും വളര്ത്താനും സമയം കണ്ടെത്തുന്നത്.

ഇന്ന് ചിലര് എങ്കിലും മക്കള്ക്ക് പുരോഹിതന്മാരെ കുറിച്ച് കാണിച്ചു കൊടുക്കുന്ന ചിത്രം എങ്ങനെ ഇന്നു ചിന്തിച്ചിട്ടുണ്ടോ? കുഞ്ഞു മക്കളെ അതും എട്ടും പൊട്ടും അറിയാത്ത പ്രായത്തില് അവരുടെ കയ്യില് വിശുദ്ധ ഗ്രന്ഥങ്ങളും ഇശോയുടെ കുഞ്ഞു കുഞ്ഞു കഥകളും ഒക്കെ വായിച്ചു ഈശോയെ സ്നേഹിക്കാനും അറിയാനും ഉള്ള സമയത്ത് അവരുടെ കയ്യില് നമ്മള് തിരുകി കൊടുത്തത് ബിശോപ്പിനെയും അച്ഛനെയും അധിശേപിക്കുന്ന പ്ലാകാര്ഡുകള് അല്ലേ? .

എന്തിനാണ് ഏതൊക്കെ ഇന്നു dady യോട് ചോദിച്ചാല്, dady എന്താണ് മോളോടും മോനോടും പറഞ്ഞു കൊടുക്കുക്ക? മോളെ നമ്മുടെ ബിഷപ്പ് കള്ളനാണ്, നമ്മുടെ അച്ചന് അതിലും കള്ളന്..mummy പറയും എനിക്കറിയില്ല മോളെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോള് അങ്ങേരു എന്നോട് വരന് പറഞ്ഞു. മോള്ക്ക് അറിയാമല്ലോ ചെന്നില്ലേല് അങ്ങേരു വീട്ടില് അതിന്റെ പക എന്നോട് തീര്ക്കും..ചെന്നില്ലങ്കില് നമ്മുടെയും പേര് തെറി പത്രത്തില് കൂടി ആബാസങ്ങള് വല്ലതും എഴുതിയാലോ? അതുകൊണ്ട് പോയേക്കാം

ഇനിയും പള്ളിയില് കാണിച്ചു കൂട്ടുന്ന കോമാളി താരങ്ങള് എന്തൊക്കെ ആണ് ഇന്നു ചിന്തിച്ചിട്ടുണ്ടോ.. സ്വന്തം ഭാര്യുടെയും മക്കളുടെയും മുന്പില് വച്ച് എന്നുള്ളത് പോകട്ടെ, മക്കളെ ഒരുക്കി ഈശോ പണ്ട് നമ്മള്ക്കായി കാലി തൊഴുത്തില് പിറന്ന കഥ ഒക്കെ വീട്ടിലും കാറിലും ഒക്കെ പറഞ്ഞു കൊടുത്തു ഈശോയുടെ ഹാപ്പി ബര്ത്ത്ഡേ ആഘോഷിക്കുന്ന ക്രിസ്തുമസ് സുദിനത്തില് പുല്കൂട്ടില് പിറന്ന ഉണ്ണി ഈശോയെ സാക്ഷി നിറുത്തി,ജനങ്ങളെ സാക്ഷി നിറുത്തി, വിശുദ്ധ കുര്ബാനയെ സാക്ഷി നിറുത്തി വൈദീകന്റെ നേരെ പാഞ്ഞടുത്തു കൈ ഉയെര്ത്തി കാണിച്ചതും പറഞ്ഞതും ആയ കാര്യങ്ങള് നമ്മുടെ മക്കള് എങ്ങനെ ആണ് അത് സ്വീകരിക്കുക എന്നു അതു ചെയ്ത താങ്കള് ചിന്തിച്ചിട്ടുണ്ടോ?

ഇനിയും കുടുംബനാഥനും പിതാവും ആയ വികാരി അച്ചന് ദൈവാലയത്തില് മീറ്റിംഗ് വിളിച്ചു കൂട്ടി എല്ലാരുടെയും സ്വപ്നമായ പുതിയ ദേവാലയത്തിന്റെ പൂര്ത്തീകരണം സംഭദിച്ചു അഭിപ്രായ ഐക്യം ഉണ്ടാക്കാന് അല്ലെങ്ങില് തന്റെ മക്കളെ പറഞ്ഞു മനസിലക്കാന് ശ്രേമിക്കുമ്പോള്,ഒരു കൂട്ടം ആളുകള് മുദ്രാവാക്യം വിളിച്ചു കൊണ്ട് അതി വിശുദ്ധ സ്ഥലം ആയ ദൈവാലയത്തില് കൂടി, മക്കളെ സാക്ഷി നിറുത്തി നാട്ടിലെ തെരുവീദികളില് നിന്ന് ചില രാഷ്ട്രീയ പാര്ട്ടികള്ക്ക് ചട്ടുകമായി നിന്ന് വിളിക്കുന്നപോലെ മുദ്രാവാക്യം വിളിക്കുക. അത് ക്യാമറയില് ആക്കുക. എന്നിട്ട് അതു ലോകം മുഴുവന് തങ്ങള് ചെയ്ത വീര കര്മ്മം കാണിച്ചു അഭിമാനം കൊള്ളുക

മക്കളെ നിങ്ങള് ദൈവാലയത്തെ നിന്ദിക്കല്ലേ,ക്യാമറയില് പകര്ത്തരുതെ എന്നുള്ള വികാരി അച്ഛന്റെ വാക്കുകള് ദീന രോദനങ്ങള് മാത്രമായി അവശേഷിക്കുക..മക്കള് ഇതൊക്കെ കണ്ടു ശെരി ആണോ തെറ്റാണോ എന്നു പോലും അറിയാതെ അന്ധം വിട്ടു, മഹാന്മാരക്കാനുള്ള അപ്പന്റെ/അമ്മയുടെ ശ്രേമത്തെ സ്വീകരിച്ചു ഭാവിയില് ഡോക്ടറും എങ്ങിനീയര് ഒക്കെ ആകുമോ അതോ നമ്മുടെ വൈദീകരുടെ നേരെ കൈ ഉയര്ത്തുമോ,അതോ നമ്മുടെ നേരെ തന്നെ കൈ ഉയര്ത്തുമോ എന്നൊക്കെ നമ്മുക്ക് കാത്തിരുന്ന് കാണേണ്ട കാര്യം ആണ്.

ഇനിയും പണ്ട് സന്ധ്യ ആയാല് തിരി കത്തിച്ചു സന്ധ്യ പ്രാര്ത്ഥനകളാല് ഒരു സമൂഹം മുഴുവന് ജ്വലിച്ചു നിന്ന ഒരു കാലം നമ്മുക്ക് ഉണ്ടായിരുന്നു. അന്ന് എനിക്കു എന്നെ പോലെ തന്നെ എന്റെ സഹോദരനെയും,കര്ത്താവിന്റെ സ്ഥാനത്തു അച്ചന്മാരെയും കാണാന് സാദിക്കുമായിരുന്നു . ഇന്നാണേല് കാലം മാറി കഥ മാറി ,കോപ്പെലും പരിസരവും ജ്വലിക്കുന്നത് പ്രാര്ത്ഥനയാല് അല്ല എന്നാലോ നാളത്തേക്ക് അച്ഛനിട്ട് എന്ത് പണി കൊടുക്കാം,ബിശോപ്പിനെ എങ്ങനെ മാറ്റിക്കം, അവനിട്ടും മറ്റവിനിട്ടും ഒക്കെ അടുത്ത പണി എങ്ങനെ കൊടുക്കാം എന്നുള്ള കൂലം കഷമായ ചര്ച്ചകളാലും നമ്മളും നമ്മുടെ ഫോണും ബിസി ആണ് .. പോരഞ്ഞിട്ട് മ്ലെച്ച്യമായ രീതിയില് വൈദീകരെയും ബിശോപ്പിനെയും വോയിസ് എന്ന തരാം താണ സഭയെ ദ്രോഹിക്കുന്ന ബ്ലോഗു വഴി ലോകം മുഴുവന് എഴുത്തും വായനയും തുടങ്ങുകയായി.

കാതോലിക്ക സഭയില് നമ്മള് പറയുന്ന പോലെ കാര്യങ്ങള് പോകണം എന്നു ശഠിച്ചു സമരങ്ങളും തെറി വിളികളും ഒക്കെ അതും നമ്മുടെ മക്കളുടെ മുന്പില് വച്ച്, നിങ്ങളുടെ മക്കള് മാത്രം അല്ല ഇതിനൊക്കെ സാക്ഷികള് ആകുക, മറ്റുള്ളവരും അവരുടെ മക്കളും ഒക്കെ ഇത് കാണുകയം കേള്ക്കുകയും ചെയ്യേണ്ട ഒരു ഗതികേടും ഉണ്ട് ഇന്നു മനസിലാക്കുക. സിഗരറ്റ് വലിക്കുന്ന പോലെ തന്നെ അപകടകരം ആണ് അത് ശ്വസിക്കുന്നതും എന്നുള്ള സത്യം മനസിലാക്കിയാല് നല്ലത് .

ഞാന് കണ്ടതും പറയുന്നതും മാത്രം ആണ് ശെരി, എന്റെ ശെരി മറ്റുള്ളവരും കേട്ടോണം അനുസരിക്കണം എന്നുള്ള ആഗ്രഹം നല്ലത് അത് സ്വബവീകം എന്നാല് ആ ശെരി മറ്റുള്ളവരുടെ മേലില് അടിച്ചേല്പ്പിക്കാന് ശ്രേമിക്കുന്നത് ഒട്ടും ശെരി അല്ല .

വര്ഗീസ് അച്ചന് എന്ന മാതൃക പുരോഹിതന് തന്റെ വൈദീക പട്ടത്തിന്റെ നിറവില് കോപ്പെല് അള്ത്താരയില് നിന്നുകൊണ്ട് തന്റെ മക്കളെ ഓര്ത്തു നെടുവീര്പ്പെടുന്ന ഒരു വൈദീകന്റെ മുഖം ഇന്നു കുര്ബാനയ്ക്ക് വന്ന ആര്ക്കും പെട്ടന്ന് അങ്ങു മറക്കാന് കഴിയില്ല..അള്ത്താര എന്ന അതി വിശുദ്ധ സ്ഥലം ,അതിന്റെ പരിശുദ്ധി കാത്തു പരിപാലിക്കാന് വേണ്ടി ഇതു വരെ തന്റെ ഉള്ളിലുള്ള നൊമ്പരങ്ങള് ഒക്കെ തന്നെ അടക്കി പിടിച്ചു മറ്റുള്ള ഇടവക്കാരെ അറിയിക്കാതെ വേദനിച്ചു കഴിഞ്ഞ ആ ഹൃദയം ഇന്നു ആദ്യമായി അതി വിശുദ്ധ സ്ഥലത്ത് നിന്ന് തേങ്ങി ..

ആ മനസിന്റെ നീറല് ഇന്നു ആദ്യമായി എല്ലാര്ക്കും കാണാന് കഴിഞ്ഞു.ആരെയും പേരെടുത്തു മുറിപ്പെടുത്താതെ, എന്നാല് തനിക്കു മക്കളോട് പറയാനുള്ള കാര്യങ്ങള് തുറന്നു പറഞ്ഞു ആദ്യമായി വിതുമ്പുന്ന ആ മുഖം കണ്ടു..

ആ വിങ്ങല് എന്റെയും നിങ്ങളുടെയും ഒക്കെ പിതാവിന്റെ സ്ഥാനത്തു നില്ക്കുന്ന ഒരാളുടെ വേദന ആണ്, ആ വിങ്ങല് ഒരു പ്രായം ചെന്ന ഒരു പുരോഹിതന്റെ വിങ്ങല് ആണ്. ആ വേദന നമ്മള് കണ്ടു കേട്ടു, വീട്ടില് പോന്നു.എന്നാല് വിങ്ങല് ഒരാളോടും ഒന്ന് പങ്കു വെക്കുവാന് കൂടി കഴിയാതെ ഒറ്റയ്ക്ക് ചുമക്കുകയാണ് നമ്മുടെ വര്ഗീസ് അച്ചന്

Tuesday, May 3, 2011

ഗര്ലണ്ടിലെ വിശേഷങ്ങള്‍


കഴിഞ്ഞ ഞാറാഴ്ച, ബഹു ജോജിയച്ചന്‍ നമ്മുടെ പള്ളിയില്‍
എല്ലാവരും കൃത്യമായി പിരിവു കൊടുക്കെണ്ടാതിന്റെ
ആവശ്യകതയെ പറ്റി പറയുകയുണ്ടായി.

ബഹു വട്ടയിലച്ചന്റെ ധ്യാനതിനിടക്ക്, അദ്ദേഹവും
പള്ളിക്ക് കൊടുക്കുന്നത് ദൈവത്തിനു കൊടുക്കുന്നതിനു
തുല്യമാണെന്നും, നമ്മുടെ ഒക്കെ സ്വത്തിന്റെ യഥാര്‍ത്ഥ
ഉടമസ്ഥന്‍ ദൈവമാണെന്നും സൂചിപ്പിച്ചിരുന്നു.
നമ്മളൊക്കെ വെറും കാര്യസ്തന്മാരന് എന്നുള്ള
ചിന്ത നമുക്കുണ്ടാകനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചിലരൊക്കെ കരുതിയത്‌, ജനങ്ങളുടെ കാശു പിരിച്ചെടുത്തു എല്ലാവരെയും പറ്റിക്കുവനാണ് ജോജിയച്ചനും പള്ളി
കമ്മിറ്റിയും ശ്രമിക്കുന്നതെന്നാണ്. കുര്‍ബാനയ്ക്ക് ശേഷം
ചിലരുടെ ഒക്കെ അഭിപ്രായങ്ങള്‍ കേള്‍ക്കുവനിടയായി!! 
ഞങ്ങള്‍ ഒരു ഡോളര് പോലും കൊടുക്കില്ല, പള്ളി പണി
തുടരണമെങ്കില്‍ ഞങ്ങള്‍ പറയുന്നത് പോലെ,
ക്രൂശിത രൂപങ്ങള്‍ പള്ളിക്ക് ചുറ്റിലും
വെക്കണം, ഈ അച്ഛന്‍ പോയിട്ടേ ഇനി രൂപ
കൊടുക്കുകയുളൂഎന്നാ മട്ടിലൊക്കെയുള്ള ചിലരുടെ
ഗീര്‍വാണങ്ങള്‍ കേട്ടപ്പോള്‍
ഇവരൊക്കെ ഏതു നാട്ടിലാണ് ജീവിക്കുന്നതെന്നോര്‍ത്തു
പോയി!

എന്നാല്‍.. നിങ്ങലോക്കൊണ്ട് അധികം കസ്ടപ്പെടുതാതെ,
നിങ്ങളുടെ ഡോളര്  വാങ്ങാതെ, ഈ അപ്ള്ളി പണി
തീര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഇതാ ഞങ്ങള്‍
കാണിച്ചു തരാന്‍ പോകുന്നു !!

വളരെ വിസ്വനീയമായ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടിയ
അറിവ് വെച്ച്, ഗര്ലണ്ട് പള്ളി പൂര്ത്തിയക്കുവനായി
ഒരു വലിയ തുക പിതാവ് കണ്ടുപിടിച്ചിട്ടുണ്ട്!!  തന്റെ
പഴയ ഇടവകയായ ഗര്ലണ്ടിലെ പള്ളി പണി ഏതു
രീതിയിലും പൂര്‍ത്തിയാക്കുവാന്‍ പിതാവ്
മുന്നിട്ടിറങ്ങുകയും അതിനു ഉദ്ദേശിച്ച രീതിയിലുള്ള ഫലം
കിട്ടുകയുമുണ്ടായി!! ഇതിന്റെ കൂടെ ഇപ്പോള്‍ പള്ളി
കമ്മിറ്റിയുടെ കയ്യിലുള്ള നീക്കിയിരിപ്പ് തുകയും കൂടെ കൂട്ടിയാല്‍ മൊത്തം ഒരുമില്ല്യന് മുകളില്‍ വരുമെന്നാണ്
കേള്‍ക്കുന്നത്

ക്രൂശിത രൂപതിനെതിരെയുള്ള തന്റെ പോരാട്ടത്തില്‍
ഇതുവരെ കൂടെ നിന്ന തന്റെ മുന്‍ ഇടവകയെ എന്ത്
വില കൊടുത്തും പിതാവ് സംരക്ഷിക്കുമെന്നാണ്
ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്!!

ഇതോടു കൂടി മുടന്തി നീങ്ങുന്ന പള്ളി പണി,  പൂരവധികം സക്തിയോടുകൂടെ  തുടരുമെന്നും  ഞങ്ങള്‍ക്ക് അറിയാന്‍
കഴിഞ്ഞു

അതുകൊണ്ട് ഞങ്ങളെ ഓല പാമ്പ് കാണിച്ചു
ഭയപ്പെടുതമെന്നു കരുതി, പറഞ്ഞ ഓഹരി താരാഞ്ഞ  
വിദ്ധികളെ ലാല്‍ സലാം!!  
 
വാല്‍കഷണം: 
ആര്‍ക്കായാലും പേരും പെരുമയുമാണ്‌ മുഖ്യം! കഴിഞ്ഞ
ഞാറാഴ്ചഒരു  സ്വയം പ്രഖ്യാപിത പട്ടുകാരനിട്ടു ഒന്ന്
കൊടുതതെയുള്ളൂ, അതിലും വലിയ പാട്ടുകാരന്‍ ഒറ്റ
രാത്രികൊണ്ട്‌ കളം മാറി ചവിട്ടി!
എപ്പോള്‍ അവനു കുരിശും വേണ്ട,  ദൈവവും വേണ്ട!
വേണ്ടത് ഒന്ന് പാടാന്‍ അനുവദിക്കണം!! അത്രമാത്രം!!
അതിനു വേണ്ടി എന്ത് ചെയ്യാനും തയ്യാര്‍!

പുതിയ പള്ളിയില്‍, നല്ല ദൈവഭക്തിയുള്ള, കഴിവുള്ള
പാട്ടുകാര്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ!! 
അടുതയിടക്കായി പല പരിപാടികളിലും
പങ്കെടുത്തു കഴിവ് തെളിയിച്ച ദൈവ വിശ്വാസവും,
മാര്‍ തോമ സ്ലീവോട് കൂറും ഉള്ള, പാട്ടുകാര്‍
എവിടെയുല്ലപ്പോള്‍ നമുകെന്തിനാണീ കാലുവാരികള്‍

Sunday, May 1, 2011

വളച്ചൊടിക്കപ്പെട്ട സത്യം



നിങ്ങള്‍ വിധിപറയൂ!!

അച്ഛന്‍ കോപ്പ കോപ്പ എന്ന് പറഞ്ഞത് ശരിയാണ്.. ഒരു തെറ്റിന്റെ കൂടെ
ഞങ്ങള്‍ കൂട്ടുനില്‍ക്കില്ല..


അച്ഛന്‍ അല്ത്താരയില്‍ നിന്നു ഞാന്‍ പറഞ്ഞില്ല എന്ന് പറഞ്ഞു!! അത് ശരിയായില്ല എന്നെ ഞങ്ങള്‍ പറയുന്നുള്ളൂ

പക്ഷെ അച്ഛന് പറ്റിയ ഒരു തെറ്റ് പര്‍വതീകരിച്ച് കാണിച്ചു എവിടെ എന്തോ വലിയ ഒരു കൊടുംകാറ്റു സ്രിസ്ടിക്കാനുള്ള ശ്രമത്തെ ഞങ്ങള്‍
കയ്യും കെട്ടി നോക്കി നില്‍ക്കില്ല

(തുടരും)