കൊടിമരത്തിനു മുകളില്‍ കുരിശു നാട്ടി വര്‍ഗീസ് അച്ഛന്റെ അവസാനത്തെ പ്ലാനും അവര്‍ പൊളിച്ചു എന്നുള്ള തലക്കെട്ടില്‍ വോയിസ് എന്ന മഞ്ഞ പത്രത്തില്‍ വന്ന വാര്‍ത്ത കുരിശില്‍ കിടന്നവനോടുള്ള സ്നേഹം കൊണ്ട് ആണെങ്കില്‍ അത് മനസിലാക്കാം..അച്ഛന് അഥവാ ഇനിയും മാര്ത്തോമ കുരിശു കൊടിമരത്തിനു മുകളില്‍ സ്ഥാപിച്ചു കൊപ്പെന്മാരെ ഒരു പാഠം പഠിപ്പിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നോ എന്നറിയില്ല. ഇനിയും അഥവാ അങ്ങനെ ഉണ്ടായിരുന്നാല്‍ കൂടി അച്ഛന്റെ ആഗ്രഹം പൊളിച്ചു സ്ഥാപിക്കേണ്ട ഒരു വസ്തുവാണോ കുരിശു രൂപം?
കര്ത്താവിന്റെ ശരീരം സംസ്കരിച്ചു, ശിഷ്യന്മാര് അവന്റെ ശരീരം എടുത്തു മാറ്റുമെന്ന് ഭയന്ന് യഹൂദര്‍ കല്ലറ സീല്‍ ചെയ്തു കാവല്ക്കാരെ നിറുത്തിയ മാതിരി, ഒന്ന് കാണട്ടെ അവന്റെ ശരീരം എടുത്ത് മാറ്റുന്നത് എന്നു തോന്നിപോകുന്ന തരത്തില്‍ ആര്ക്കും പറിച്ചു മാറ്റത്ത രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്തു കൊടിമരം നാട്ടി അതിനു മുകളിലും കുരിശു നാട്ടി എന്നൊക്കെ വീമ്പു പറഞ്ഞു വോയിസ് ബ്ലോഗ് എഴുതി കണ്ടത് . മക്കളെ ഒരു കാര്യം ഓര്ക്കുക, സീല്‍ ചെയ്ത കല്ലറ കര്ത്താവു മുന്നാം നാള് പുഷ്പം പോലെ പൊട്ടിച്ചു എറിഞ്ഞു, കാവല്‍ നിന്ന ഭടന്മാര് എവിടെ പോയി എന്നൊക്കെ നമ്മുക്കറിയാം
അതുപോലെ ബഹുമാനപ്പെട്ട വികാരി അച്ചന് താമസിക്കുന്ന വീട്ടില്‍ തലങ്ങും വിലങ്ങും ക്രൂശിത രൂപം ഗ്ലൂ ഇട്ടു ഒട്ടിച്ചുവച്ചിരിക്കുന്നതിന്റെ പിന്നിലെ ചേതോ വികാരം അതും വികാരി അച്ഛന്റെ അനുവാദം ഇല്ലാതെ ചെയ്തതിന്റെ പിന്നില്‍ വികാരി അച്ഛനിട്ട് അവസാനത്തെ അണിയും അടിച്ചു കളയാം എന്നുള്ള വാശിയില്‍ ചെയ്തതാണ് എങ്കില്‍ കുരിശില്‍ കിടന്നവനെയും വികാരി അച്ഛനെയും വേദനിപ്പിക്കുക ആണ് എന്നുള്ള കാര്യത്തില്‍ യാതൊരു തര്ക്കവും ഇല്ല. പക്ഷെ മക്കളെ, നിങ്ങള്‍ പണികൊടുക്കാന്‍ തെരഞ്ഞെടുത്ത മാര്ഗം ഒത്തിരി കടന്നു പോയി എന്ന് മാത്രമേ പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ.
കുരിശിത രൂപത്തെ ആരും തന്നെ തള്ളി പറയുന്നില്ല എന്ന് നമ്മള് മനസിലാക്കണം. എന്നാല്‍ കുരിശിത രൂപത്തെ സ്നേഹിക്കുന്ന നിഷ്കളങ്കരായ ആളുകള്‍ ചിന്തിക്കേണ്ട ഒരു കാര്യം ആണ് ഇതുപോലുള്ള ഗുണ്ട പണികള്‍ ഏതെങ്കിലും പള്ളികളില്‍ കുടുംബത്തില്‍ പിറന്ന ആരെങ്കിലും കാണിക്കുന്ന പരിപാടികള്‍ ആണോ? സത്യം പറഞ്ഞാല്‍ കോപ്പെളിലെ തെമ്മാടി കൂട്ടങ്ങള്‍ കാട്ടി കൂട്ടുന്ന വികൃതികള്‍ കണ്ടാല്‍ കര്ത്താവു വീണ്ടും കുരിശില്‍ കിടന്നു കൊണ്ട് നെടുവീര്പ്പെടുന്നുണ്ടാകും.."കര്ത്താവെ കോപ്പേല് പള്ളിയിലെ ചില സഹോദരങ്ങള്‍ ചെയ്യുന്നതെന്തെന്ന് അവര്‍ പോലും അറിയുന്നില്ല,അവരോടു ശേമിക്കേണമേ". ചിലരുടെ എങ്കിലും മാനസീക നില തന്നെ തെറ്റിയ മാതിരി ഉള്ള പ്രവര്‍ത്തനങ്ങള്‍ തന്നെ അല്ലെ ഏതൊക്കെ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു
പക്ഷെ കര്ത്താവിന്റെ അഭിഷിക്തരെ, അവര്‍ നല്ലവരോ എന്തും തന്നെ ആകട്ടെ അവരെ അവഹേളിക്കുന്ന തരത്തില്‍ ആരു തന്നെ പ്രവര്ത്തിക്കുകയോ പറയുകയോ ചെയ്താല്‍ അവനു പതിന്മടങ്ങ് തിരിച്ചു കിട്ടും എന്ന് ബൈബിളില്‍ തന്നെ പറയുന്നുണ്ട്. അനുതപിക്കാത്ത നഗരങ്ങളെ കുറിച്ച് നമ്മുടെ ദൈവമായ കര്ത്താവു അരുളിച്ചെയ്യുന്നതു നോക്കുക (വിശുദ്ധ മത്തായി 11:20-24 )
"കൊറാസിന്‍ നിനക്ക് ദുരിധം,ബേധ്സയ്ത നിനക്ക് ദുരിതം! നിന്നില്‍ നടന്ന അത്ഭുധങ്ങള്‍ ടയരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവ പണ്ടേ ചക്കുടുത്തു ചാരം പൂശി അനുതപിക്കുമാരുന്നു. വിധി ദിവസത്തില്‍ ടയറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസം ഉണ്ടാകും എന്ന് ഞാന്‍ നിങ്ങളോട് സത്യം സത്യമായി പറയുന്നു "
കര്ത്താവു കോപ്പെല് സിറോ-മലബാര്‍ പള്ളിയെ കുറിച്ച് ഇങ്ങനെ ആരിക്കും പറയുക. നിങ്ങള്‍ എന്റെ അഭിഷിക്തരെ വേദനിപ്പിക്കുകയും, ഗെരവോ ചെയ്യുകയും കരയിപ്പിക്കുകയും ചെയ്തു, മാനസീക പീഡനങ്ങളും സമ്മാനിച്ചു. നിങ്ങള്‍ എന്റെ കുരിശിനെ തന്നെ അപമാനിക്കുന്നു.നിങ്ങള്ക്ക് അതൊരു വാശിയുടെ പ്രശ്നം അരിക്കും എന്നാലോ ഞാന്‍ നിങ്ങളെ സ്നേഹിക്കാന്‍, മരിച്ചവരില്‍ നിന്നും ഉഥാനം ചെയ്തു നമ്മുടെ ദൈവത്തിന്റെ വലതു ഭാഗതിരിക്കുന്നു എന്നാ സത്യം വിസ്മരിക്കുന്നു. നിങ്ങള്‍ എന്റെ ഈ എളിയ സഹോദരനോടും ഞാന്‍ തെരെഞ്ഞുടുത്തു അയക്കപെട്ടവരെയും അപമാനിച്ചപ്പോള്‍ എന്നെയാണ് അപമാനിച്ചത്, എന്നെ തന്നെ ആണ് നിങ്ങള്‍ കരയിപ്പിച്ചത്, എന്നെ വീണ്ടും വീണ്ടും നിങ്ങള്‍ വേദനിപ്പിക്കാന്‍ തന്നെ നോക്കുന്നു, തിന്മ്മ പ്രവര്ത്തിക്കുന്നവരെ എന്നില്‍ നിന്നും അകന്നു പോകുവിന്‍, നിങ്ങളെ എനിക്കറിയില്ല
അച്ഛന്റെ തലയ്ക്കു മുകളിലും താഴെയും കുരിശു നാട്ടി, വിളക്ക് എടുത്തു മാറ്റി, ഇപ്പോള്‍ കൊടിമാരത്തിലും കുരിശു കേറ്റി. ഇനിയും എവിടെ എങ്കിലും സ്ഥലം ഉണ്ടോ, അവിടെ എല്ലാം എങ്ങനെയും ഗ്ലു ഇട്ടു കുരിശു വെക്കാന്‍ ആണ് ചിലരുടെ ശ്രേമം. യഹൂദര്‍ പോലും നമ്മുടെ ദൈവമായ കര്‍ത്താവിനോടു ഇത്രയും ക്രൂരത കാട്ടിയില്ല.
ഇങ്ങനെ വാശിയുടെ പുറത്തു, വിദ്വേഷത്തിന്റെ അരൂപിയില്‍ വികാരി അച്ഛനെ ഒരു പാഠം പഠിപ്പിചിട്ടെ ഇവിടുന്നു യാത്ര അയയ്ക്കു എന്നുള്ള പിടിവാശിയില്‍ നടത്തുന്ന ഇത്തരം ശ്രേമങ്ങള് ആ മനസിനു കൂടുതല്‍ മുറിവുകളെ ഉണ്ടാക്കൂ എന്നോര്ക്കുക. കുരിശിനോടുള്ള സ്നേഹം അല്ല എന്നാലോ സ്നേഹം മൂത്ത് മറ്റെന്തോ ആയ രീതിയില്‍ ആണ് ചിലരുടെ വാക്കുകളും പ്രവര്ത്തിയും.
റോമ 10:9,10 വീണ്ടും വളരെ വ്യക്തമായി പറയുന്നു ... " ആകയാല്‍ യേശു കര്‍ത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റു പറയുകയും നമ്മുടെ ദൈവം അവനെ മരിച്ചവരില്‍ നിന്നും ഉയരപ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും" കോപ്പെന്മാര്‍ പറയുന്നത് ഇപ്പോളും കര്‍ത്താവു കുരിശില്‍ തന്നെ മരിച്ചു കിടക്കുന്നു, അല്ല അങ്ങനെ തന്നെ കാണാന്‍ ആണ് അവര്‍ക്ക് താല്‍പ്പര്യം,അല്ല അതൊരു വാശി തന്നെ ആണ്.