ഗുരു പിപ്പിലഥന്‍ അടുത്ത കാലത്തായി ഉദയം ചെയ്ത ഒരു നക്ഷത്രമാണ്.. പല കാര്യങ്ങളിലും അദ്ദേഹവുമായി അഭിപ്രായ വിത്യാസനുംന്ടെങ്കിലും, ഏതാനും ദിവസം മുന്പ് അദ്ദേഹം എഴുതിയ ചില കാര്യങ്ങളെ കുറിച്ച് ഒന്ന് വിശകലനം ചെയ്യാം എന്ന് കരുതുന്നു..
വോയിസ് എന്നും തെറി പത്രം എന്നും അറിയപ്പെടുന്ന വോയിസ് ബ്ലോഗില്‍ വന്ന ചില കമ്മന്റുകള്‍ ആണ് ഈ ലേഖനത്തിനാധാരം.
പിപ്പിലഥന്‍ പറയുന്നു
" യേശു ശിമയോനോട് "നീ കേപ്പ എന്ന് വിളിക്കപ്പെടും" എന്നാണ് പറഞ്ഞത് അതിനു അരമായ ഭാഷയില്‍ പാറ കല്ല് അന്ന് സാമാന്യമായി പറയാം John 1:42 . പട്ര എന്നത് പാറയുടെ ഗ്രീക്ക് പേരാണ് , പെട്രോളിയം എന്നാ പേരുവന്നതും ഈ വഴിക്കാണ്. ഏറ്റമാവസാനം പ്രേക്ഷിത ധൌടത്യം ഏല്‍പ്പിച്ചപ്പോള്‍ മൂന്നു തവണയും വിളിച്ചത്, യോനായുടെ പുത്രനായ ശീമോനെയെന്നാണ്. (John 21:15-17),"
അപ്പോള്‍ പിപ്പിലഥന്‍ പറഞ്ഞു വരുന്നത്, കേപ്പ അല്ലെങ്കില്‍ പാറ എന്ന് ശിമയോനെ വിളിക്കുന്നത് അലങ്കരികംയാണ്, അല്ലാതെ പൂര്‍ണമായ അര്‍ഥത്തില്‍ അല്ല ആണ്. കാരണം അവസാനം, പ്രേക്ഷിത ദൌത്യം എല്പ്പിച്ചപോള്‍, ശിമയോനെ എന്നാണ് വിളിച്ചത്, അല്ലാതെ, പത്രോസേ എന്നല്ല..
കര്ത്താവു ഉപയോഗിച്ച ഗ്രീക്ക് വാക്ക് εκκλησία ( ekilesia) അര്ഥം, കൂട്ടായ്മ, ആരാധനക്കുള്ള കൂടിച്ചേരല്‍, എന്നുള്ള അര്ഥം വരുന്ന ഒരു വാക്കാണ്.. ഇതെല്ലാം കേട്ടോകൊണ്ടിരുന്ന ശിഷ്യന്മാര്ക്ക് കര്ത്താവു എന്താണ് പറയുന്നതെന്ന കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല..അതുകൊണ്ടാണ്ഉയിര്പ്പിന് ശേഷം വന്ന ശിഷ്യനായ പൗലോസ് പോലും, ശിമയോന്റെ നേതൃത്വം അംഗീകരിച്ചത്.. അതുകൊണ്ട് തന്നെ, അധികാര സ്ഥാനത്തിരുന്നു കൊണ്ട്, നമ്മുടെ കര്ത്താവു ശിമയോന്റെ പേര് മാറ്റുകയായിരുന്നു.. പല അകതോലിക്ക സഭകളും പല രീതിയില്‍ ഇതിനെ വ്യഖനിക്കുവാന്‍ ശ്രമിക്കുന്നുണ്ട്.. പിപ്പിലധാനും അവരിലോരലനന്നു മാത്രമേ എപ്പോള്‍ പറയുവാന്‍ പറ്റുകയുള്ളൂ..
കര്‍ത്താവു ബൈബിളില്‍ എവിടെയാണ് സഭ സ്ഥാപിക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്.. പിപ്പിലഥന്‍ പറഞ്ഞു വരുന്നതും അതുതന്നെയാണ്. പെന്റ കസ്ത ദിനത്തിലാണ് സഭ സ്ഥാപിക്കാപെട്ടതെങ്കില്‍ അത് കര്‍ത്താവു സ്ഥപിച്ചതാണോ അതോ ശിമയോനും മറ്റു ശിഷ്യരും കൂടെ സ്ഥപിച്ചതാണോ എന്നതാണ് ഇവിടുത്തെ ചോദ്യം.. അതല്ലെങ്കില്‍ ശിമയോനോട് 'ആടുകളെ മേയ്ക്കുക' എന്ന് പറഞ്ഞതിന്റെ അര്ഥം എന്താണ്... കര്‍ത്താവിനെ ശിമയോന്‍ മൂന്നു പ്രാവശ്യം തള്ളിപറഞ്ഞത്കൊണ്ടാണ്, മൂന്നു പ്രാവശ്യം ആടുകളെ മേയ്ക്കുക എന്ന് പറഞ്ഞത് എന്ന് ഒരു വ്യാഖാനം ചിലര്‍ കൊടുക്കാറുണ്ട്.. പക്ഷെ എനിക്ക് തോന്നുന്നത് താഴെ പറയും പ്രകാരമാണ്
കര്ത്താവ് ഭക്ഷണത്തെ പറ്റി പ്രധാനമായി മൂന്നു പ്രാവശ്യമാണ് ബൈബിളില്‍ പറയുന്നത് . ഒന്നാം പ്രാവശ്യം, മരുഭൂമിയിലെ പരീക്ഷയില്‍, സാത്താന്‍ കല്ലുകളെ അപ്പമാക്കാന്‍ പറയുമ്പോള്‍, ' മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല, എന്റെ പിതാവിന്റെ വചനങ്ങള്‍ കൊട് കൂടെയാണ് ജീവിക്കുന്നത് എന്ന് പറയുന്നുണ്ട്' അപ്പോള്‍ മേയിക്കുക എന്നതിന് എന്റെ പിതാവിന്റെ വചനം പങ്കുവെക്കുക, പഠിപ്പിക്കുക എന്നാ അര്ഥം വരുന്നുണ്ട്..
രണ്ടാമതായി, കര്ത്താവു സമരിയായ സ്ത്രീയോട് സംസാരിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ അടുത്തുവന്നു ഭക്ഷണം കഴിക്കുവാന്‍ ആവശ്യപ്പെട്ടു.. അപ്പോള്‍ എന്റെ ഭക്ഷണം എന്റെ പിതാവിന്റെ ഇഷ്ടം നിരവേട്ടുന്നതാണ് എന്ന് കര്ത്താവു അവരോടു പറയുന്നു.. ശിമയോനോട് കര്ത്താവു കുഞ്ഞാടുകളെ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുവാന്‍ പഠിപ്പിക്കുവാന്‍ അവ്ശയ്പ്പെടുന്നതാണ് നമ്മള്‍ കാണുന്നത്.. മൂന്നാമതായി, എന്റെ ശരീരമാണ് ഭക്ഷണം എന്ന് കര്ത്താവു പറയുകയും വിശുദ്ധ കുര്ബാന സ്ഥാപിക്കുകയും ചെയ്യുന്നു..ഇവിടെയും എന്റെ ശരീരം കുഞ്ഞാടുകള്‍ക്ക് കൊടുക്കുവാന്‍ കര്‍ത്താവു ശിമയോനോട് ആവശ്യപ്പെടുന്നു...
ഇങ്ങനെ നമ്മള്‍ ശിമയോന്റെ വിളി മനസ്സിലാക്കുമ്പോള്‍, ശിമയോനെയും, പിന്തുടര്ച്ചവകഷിയായ റോമായിലെ മാര്‍ പപ്പായെയും അമ്ഗീകരിക്കെണ്ടാതിന്റെയും, അനുസരിക്കെണ്ടാതിന്റെയും ആവശ്യകത നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും..
കര്‍ത്താവു സ്ഥാപിച്ച സഭ ഇപ്പോള്‍ ഇവിടെയാണ് ഉള്ളത്.. സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ നമുക്ക് സഭയുടെ ആവശ്യം ഇല്ലല്ലോ.. കാരണം, സ്വര്ഗത്തിലേക്കുള്ള നമ്മുടെ ഭൂമിയിലെ യാത്രയില്‍ നമ്മുടെ സഹായകയും വഴി കാട്ടിയുമാണ് സഭ.. അതുകൊണ്ടാണ് ' Church is pilgrim in nature' എന്ന് സഭാമതാവ് നമ്മെ പഠിപ്പിക്കുന്നത്..
പിന്നെ എന്തെല്ലാം ഭാവിയില്‍ സംഭവിക്കുന്ന കാര്യങ്ങളാണെങ്കില്‍, 'ഞാന്‍ വളരെ സഹിക്കുകയും, കുരിശില്‍ മരിക്കുകയും അവസാനം ഉയിര്പ്പിക്കപ്പെടുകയും ചെയ്യും' എന്ന് നമ്മുടെ കര്‍ത്താവു പറഞ്ഞുട്ടുണ്ട്.. ഗുരു പിപ്പിലഥന്‍ പറയുന്നത് പോലെയാണെങ്കില്‍ അതൊന്നും ഇതുവരെ സംഭവിച്ചിട്ടില്ലല്ലോ?
വളരെ നല്ല രീതിയില്‍ തുടങ്ങിയ ലേഖന രീതിയിലും, ശൈലിയിലും ഒരു മാറ്റം വന്നോ എന്നൊരു സംശയം.. അതുകൊണ്ടാണ് എത്രയും എഴുതിയത്..

4 comments:
മറ്റു സഭക്കാരുടെ കരുനീക്കങ്ങളും , നമ്മള്‍ പറയേണ്ട മറുപടിയും.
ചോദ്യവും ഉത്തരവും
ഭൂമിയില്‍ ആരെയും പിതാവേ എന്ന് വിളിക്കരുത് ,എന്നുള്ളപ്പോള്‍ , നിങ്ങള്‍ നിങ്ങളുടെ പിതാവേ എന്ന് വിളിക്കുന്നത് തെറ്റല്ലേ?
താങ്കള്‍ക്ക് നാലാം കല്‍പ്പന പറയാമോ?( പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, പറഞ്ഞിരിക്കുന്നത് പിതാവും പുത്രനും) , സെബതിപുത്രന്മാര്‍ പിതാവുമോന്നിച്ചു വഞ്ചിയിലിരുന്നു വലനന്നാക്കുകയായിരുന്നു അന്ന് സുവിശേഷത്തില്‍ പറയാമെങ്കില്‍ , ഞങ്ങളുടെ ആധ്യല്മിക നേതാക്കളെ വിളിക്കരുതോ. താങ്കള്‍ ഒരു അപേക്ഷ പൂരിപ്പിക്കുമ്പോള്‍ പിതാവേ എന്നുള്ളടത്തു അപ്പന്‍റെ പേരാണോ യെഹോവയെന്നാണോ എഴുതുക?. .............
കിഴക്കോട്ടു തിരിഞ്ഞു പ്രാര്‍ത്ഥന എന്തുകൊണ്ട്?
താങ്കള്‍ വളരെ പ്രതീക്ഷയോടുകൂടി ഒരാളെ കാത്തിരിക്കുന്നുവെങ്കില്‍ താങ്കളുടെ നോട്ടം അയാള്‍ വരുന്ന വഴിയിലേക്കായിരിക്കും, അതുപോലെ യേശു ഇനിയും വരാനുള്ളത് കിഴക്ക് നിന്നാണ്. " കിഴക്കുനിന്നു പടിഞ്ഞാറോട്ട് പായുന്ന ഒരു മിന്നല്‍ പിണര്‍പോലെ". അതേപോലെ യേശു ആദ്യം വന്നതും കിഴക്ക്നിന്നാണ് . അതെങ്ങിനെയെന്ന് ചോദിച്ചാല്‍ , കിഴക്ക് കണ്ട (വെളിച്ചത്തെ) നക്ഷത്രത്തെക്കുറിച്ച് വിശധീകരിക്കെണ്ടിവരും.ആവശ്യമെങ്കില്‍ പിന്നെയാകാം. ബൈബിളില്‍ കിഴക്കിന് പ്രാധാന്യമുണ്ട്.
നിങ്ങളുടെ പുരോഹിതര്‍ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലാ, ബൈബിളില്‍ വിവാഹം കഴിക്കരുതെന്ന് പറയുന്നുണ്ടോ?
വിവാഹം കഴിക്കരുതെന്ന് പറയുന്നില്ല എന്നത് ശരിതന്നെ. വിവാഹം കഴിക്കാതിരിക്കുന്നതാണ് സ്രെഷ്ട്ടമെന്നു പറയുന്നുണ്ട്. I Corinth ഏഴാം അദ്ധ്യായം മുഴുവന്‍ പറയുന്നത് വിവാഹം കഴിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹം കഴിക്കതിരിക്കുന്നതാണെന്നാണ്. ഇവരെക്കുരിച്ചായിരിക്കാം " സ്വര്‍ഗരാജ്യത്തെപ്രതി തങ്ങളെ തന്നെ ഷണ്ഢന്മാരാക്കിയവരെന്നു (മത്തായി 19 :11 ) പറയുന്നത്. വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേതമെന്നു യേശുവിനോട് ചോദിച്ചപ്പോൾ അതെയെന്നുതന്നെയാണ്‌ത്തരം. ക്രുപലഭിച്ചവരല്ലാതെ ആരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല എന്നുള്ളത് ക്രുപലഭിച്ചവ൪ക്കല്ലാതെ വിവാഹം പാടില്ല എന്നാക്കിയിട്ടുണ്ട്. ഇങ്ങനെയാണ് വാക്യങ്ങൾ വളച്ചൊടിക്കുന്നത്. അതുപോലെ 140000
ബ്രഹ്മചാരികള്‍ (സ്ത്രീകളുമായി മലിനപ്പെടാത്തവര്‍ ) മാത്രമേ യഥാര്‍ത്ഥ സ്വര്‍ഗത്തില്‍ പോകയോള്ളൂ ( വെളിപാട് 14 : 4 ) , ബാക്കിയുള്ളവരൊക്കെ സ്വര്‍ഗരാജ്യത്തിലും , നരകത്തിലുമായിരിക്കും. എല്ലാ ബ്രഹ്മചാരികലുമല്ല ഞങ്ങളുടെ ചിലയച്ചന്മാരെപോലെ ദൈവത്തിനുവേണ്ടി തങ്ങളെ തന്നെ ഷണ്ഢന്മാരാക്കിയ 140000 പേര്‍ മാത്രം. നിങ്ങളുടെ ഒറ്റ നേതാക്കള്‍ അവിടെത്തില്ല, ബൈബിള്‍ ശരിയാണെങ്കില്‍
പെരുന്നാളുകള്‍ നടത്തുന്നതെന്തിനു?
നിങ്ങളുടെ കണവന്‍ഷനുകളും ഞങ്ങളുടെ പെരുന്നാളുകളും തമ്മിലുള്ള വ്യത്യാസമെന്താണ്?
ആഭരണം അണിയുന്നതെന്തിനു? അതാടംഭാരമല്ലേ?
അത്യാവശ്യം ആഭരണം ഇടുന്നതുകൊണ്ടെന്താണ് പ്രശ്നം? ആടംഭാരമാണെങ്കില്‍ എപ്പോള്‍ വിറ്റാലും 100 ഡോളര്‍ കിട്ടുന്ന ഒരുകമ്മലാണോ വിട്ടാല്‍ 10 ഡോളര്‍ പോലും കിട്ടാത്ത 100 ഡോളര്‍ കൊടുത്തു വാങ്ങിയ സാരിയോ? 40000 ഡോളറിന്‍റെ കാറോ?
തുടരും ......
മറ്റു സഭക്കാരുടെ കരുനീക്കങ്ങളും , നമ്മള്‍ പറയേണ്ട മറുപടിയും.II
ചോദ്യവും ഉത്തരവും
സ്നാനപ്പെടാത്തതെന്തുകൊണ്ട്?
ആരുപറഞ്ഞു ഞാന്‍ സ്നാനപ്പെട്ടിട്ടില്ലന്നു? താങ്കള്‍ സ്നാനപ്പെടുന്ന പ്രായത്തിനുമുന്പേ ഞാന്‍ സ്നാനപ്പെട്ടതാണ്. അത് ശിശുസ്നാനമാനെന്നു പറഞ്ഞാല്‍ , സ്നാനമോന്നെയുള്ളൂ ,അതിനു വകഭേതങ്ങലില്ല. ഇപ്പോഴും ആദ്യകാലതെപ്പോലെ പ്രയപൂര്തിയായി കഴിഞ്ഞു ക്രിസ്തുവിനെ സ്വീകരിക്കുന്നവരെ ഞങ്ങള്‍ ഇപ്പോഴും സ്നാനപ്പെടുത്തരുണ്ട്. താങ്കള്‍ക്കു സ്നാനപ്പെട്ടുകഴിഞ്ഞു എന്ത് വ്യത്ത്യാസമാനുണ്ടായത്? ഞാനും താങ്കളും തമ്മില്‍ എന്താണ് ഇപ്പോള്‍ വ്യത്ത്യാസം. ഇനി മുങ്ങുന്നതിനെയും ഒഴിക്കുന്നതിനെയും കുറിച്ചാണ് താങ്കള്‍ക്കു തര്‍ക്കമെങ്കില്‍ , യേശു മുങ്ങിയതായി എവിടെപ്പരയുന്നൂ? വെള്ളത്തില്‍ നിന്ന് കയറിയപ്പോള്‍ എന്നാണു , അല്ലാതെ വെള്ളത്തില്‍ നിന്ന് പൊങ്ങിയപ്പോള്‍ എന്നല്ല. അപ്പോള്‍ സ്വാഭാവികമായും ചോദിക്കാം എങ്കില്‍ പിന്നെ എന്തിനു വെള്ളത്തിലിറങ്ങി? ആ നാട്ടിലെ എല്ലാവരുടെയും തലയിലോഴിക്കാനുള്ള വെള്ളം കോരുക യോഹന്നാനു പ്രയാസമുള്ള കാര്യമായിരുന്നൂ. അല്പം വെള്ളത്തില്‍ ഇറങ്ങിനിന്നു തലയില്‍ കോരിയൊഴിച്ചാലും വെള്ളത്തില്‍ നിന്ന് കയറാം. മുക്കാന്‍ പരുവത്തില്‍ ആഴമുള്ള വെള്ളത്തിലായിരുന്നൂ യോഹന്നാന്‍ നിന്നതെങ്കില്‍ , (മത്തായി 3 :5 ) ജരുസലേമിലും യൂദയ മുഴുവനിലും ജോര്‍ദാന്‍റെ സമീപ പ്രദേശങ്ങളിലും നിന്നുള്ള ജനത്തെ മുഴുവന്‍ മുക്കിയ യോഹന്നാന്റെ അവസ്തയോന്നോര്‍ത്ത് നോക്കുക. സ്നാനത്തിന്‍റെ ആദ്യരൂപമായിരുന്ന പരിചേതന എട്ടു ദിവസം പ്രായമുള്ളപ്പോലായിരുനൂവെന്നു താങ്കള്‍ക്കറിയാമോ?
യേശു സ്നാനപ്പെട്ടില്ലേ അപ്പോള്‍ താങ്കളും പ്രായപൂര്‍ത്തിയായപ്പോള്‍ സ്നാനപ്പെടനം.
യേശു ദൈവപുത്രനായിട്ടും 30 വര്‍ഷം എന്തിനു കാത്തിരുന്നു? ( മിക്കവര്‍ക്കും ഉത്തരമില്ല) , പാപമില്ലത്തവനാനെങ്കില്‍ പിന്നെ സ്നാനമെന്തിനു? (മിക്കവര്‍ക്കും ഉത്തരമില്ല) മാത്രുകയെന്നുപരഞ്ഞാല്‍ , മാത്രുകയെന്നെശു പറഞ്ഞിട്ടില്ല. മാതൃക തന്നത് പരസ്പരവും ശത്രുക്കളെയും സ്നേഹിക്കുവാനും , പരസ്പരം പാദം കഴുകാനുമാണ്. അത് താങ്കള്‍ ചെയ്യുന്നുട്ണോ? ഉണ്ടന്നാണ്ത്തരമെങ്കില്‍ നിങ്ങളുടെ പള്ളിയിലേക്കോ വിന്‍സെന്റ്ഡിപോള്‍ സംഖടനയിലെക്കോ, നിങ്ങളുടെ അടുത്തുള്ള ധരിദ്രനോ രോഗിക്കോ ഒരു സംഭാവന ചോദിക്കൂ , അപ്പോള്‍ തന്നെ സ്നാനക്കാരന്‍ വിട്ടുപോക്കൊള്ളും.
ഇനിയും യേശു സ്നാനപ്പെട്ടതെന്തിനാണെന്നു അയാള്‍ക്ക് പറഞ്ഞു കൊടുക്കുക. യോഹന്നാന്‍ 1 : (33 -34 ) , സ്നാപകയോഹന്നാന് ദൈവം അയച്ചപ്പോള്‍ പറഞ്ഞിരുന്നൂ " നീ സ്നാനപ്പെടുത്തുംപോള്‍ പരിശുധാല്‍മാവ് ആരുടെമേല്‍ ഇറങ്ങി വരുന്നത് കാണുന്നുവോ അവന്‍ ദൈവപുത്രനാണ് എന്ന്. അത് സ്നാപക യോഹന്നാന്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ഞാന്‍ പറയുന്നത്( ആര് പറയുന്നതും) മുഴുവന്‍ കണ്ണുമടച്ചു വിശ്വസിക്കരുത് , ബൈബിളുമായി ഒത്തുപോകുന്നുവെന്നു ഉത്തമ വിശ്വാസമുണ്ടെങ്കില്‍ മാത്രം.
തുടരും ......
Reply to my Friend Tom varkey
Tom Varkey said...
What Does It Profit A Bishop Even If He Wins The ‘Mar Thoma Cross’ But Suffers the Loss of His Soul? -- Tom Varkey
Once the fire ignites the gunpowder, the firecracker explodes with a loud noise resulting in the total destruction of the gunpowder inside. ഇത് മനുഷ്യന്‍റെ ജീവിതത്തെ സംബന്ധിച്ച് ഏകദേശം ശരിയാണ് . പരിശുട്ധാല്മാവകുന്ന അഗ്നി വചനമെന്ന തിരിയിലൂടെ നമ്മളില്‍ പ്രവേശിച്ചു പ്രവര്‍ത്തിച്ചു സ്വയം ഇല്ലാതായി , സ്വയം ഉപേക്ഷിച്ചു ,പരിത്യജിച്ചു (മരിച്ചു) ഈ ശരീരം ഇല്ലാതകുംപോഴേ നമ്മള്‍ യെഥാര്‍ദ്ത ജീവിതത്തില്‍ കടക്കുകയോള്ളൂ. ഈ ശരീരത്തിലായിരിക്കുവോളം കാലം ദൈവത്തില്‍ നിന്നകലെയാണ് II Corinth 5:6). ഈ ജടിക ശരീരമല്ല ഇതിനുള്ളിലെ മൃതവസ്തയിലായിരിക്കുന്ന ആത്മീയശരീരമായിരിക്കണം ഉയര്പ്പിക്കപ്പെടുന്ന ശരീരം.
Syro-Malabar Catholics who go after the idolatrous ‘Mar Thoma Cross’ are stubbornly refusing to obey Jn. 3:14 where Jesus is asking them to “lift Him up just as Moses lifted up the bronze serpent in the desert.”
ശുദ്ധ അസംബന്ധമാണിതെന്നാണെന്‍റെ അഭിപ്രായം .
ഇനി ടോമിന്‍റെയും സമാന ചിന്താഗതിക്കരുടെയും തുരുപ്പുചീട്ടായ മോശ ഉയര്‍ത്തിയ സര്‍പ്പത്തെക്കുറിച്ചു പറയട്ടെ. സര്‍പ്പത്തെ ഉയര്‍ത്തണമെങ്കില്‍ സര്‍പ്പത്തെക്കാള്‍ ഉന്നതനായിരിക്കണം. തീര്‍ച്ചയായും മോശ അങ്ങനെതന്നെയായിരുന്നു. മനുഷ്യപുത്രനെ ഉയര്‍ത്തണമെങ്കില്‍ മനുഷ്യ പുത്രനേക്കാള്‍ ഉന്നതനായിരിക്കണം. തീര്‍ച്ചയായും പിതാവിനുമാത്രനെ അതിനു സാധിക്കുകയോള്ളൂ. പിതാവ് ഉയര്‍ത്തിയതായിപ്പറയുന്ന ഭാഗങ്ങളാണ്, John 3:14, Act 2:36, 5:31, 13:21, Philip 2:9, Act 17:31, 1Peter 1:21, 2nd Cor: 4:14, 1Thesa 1:10,
Acts 2:24, 2:32, 2:33, 3:15, 4:10, 5:30, 10:40, 13:(30-37), 17:31, Roma 4:25, 8:11, 10:9, 1Cor: 6:14, 15:(4,12-20), Epph 1:20
Mathew 20:19, 26:32, 28:6, 28:7, Mark 14:28, 16:6, 16:14, John 2:22, 21:14,
ഇതെല്ലാം കാണിക്കുന്നത് യെഹോവ യേശുവിനെ ഉയര്‍ത്തിയതിനെയാണ്. യേശുവിനെ കുരിശില്‍ തറച്ചു കൊന്നതിനെ, "ഉയര്‍ത്തി" എന്നോരുഭാഗത്തും പറഞ്ഞിട്ടില്ല. മരത്തില്‍ തൂങ്ങിയവാന്‍ എന്ന് പറഞ്ഞിട്ടുണ്ട്. John 12:32 -ല്‍ നമ്മുടെ യേശു പറയുന്നത് ശ്രദ്ധിക്കുക.ഞാന്‍ ഭൂമിയില്‍നിന്നും ഉയര്‍ത്തപ്പെടുമ്പോള്‍( കര്‍മണി പ്രയോഗം,passive ). ഭൂമിയില്‍ ഉയര്‍ത്തപ്പെടുമ്പോള്‍ എന്നല്ല ഭൂമിയില്‍നിന്നും എന്നാണെന്ന് പ്രത്ത്യേകം ശ്രദ്ധിക്കുക. ഇതെല്ലാം കാണിക്കുന്നത് "മനുഷ്യപുത്രനും ഉയര്‍ത്തപെടെണ്ടിയിരിക്കുന്നു" എന്നുപറയുന്നത് , കുരിശുമരണമല്ല മറിച്ചു മരണത്തില്‍ നിന്നും യേശുവിനെ പിതാവ് ഉയര്‍പ്പിച്ചതിനെയാണെന്നാണ്.
Thus such rebellious Catholics can never enter into a Covenant with Jesus Christ. Therefore Jesus Christ can never give the Holy Spirit to them since He gives the Holy Spirit only to those who obey Him as we read in Acts 5:32
ഇവിടെപ്പറയുന്നത് അനുസരിക്കുന്നവര്‍ക്ക് പരിശുദ്ധാല്മാവ് കൊടുക്കുമെന്ന് മാത്രം. അനുസരിക്കാത്തവര്‍ക്ക് കൊടുക്കില്ലെങ്കില്‍ , ബലമായി സവൂളിനും , യോനാ പ്രവാചകനും ... കൊടുത്തതോ?
താങ്കളുടെ ബാക്കി ഉദ്ധരണികളെല്ലാം മുന്നിര്‍ണയത്തെക്കുറിച്ചുള്ളതാണ്. അങ്ങനെവന്നാല്‍ ദൈവഹിതമനുസരിച്ചാണെല്ലാവരും പ്രവര്‍ത്തിക്കുന്നതെന്ന് പറയേണ്ടിവരും. അത് വിഷയവുമായി നേരിട്ട് ബന്ധമുള്ള കാര്യമല്ല അതുപോലെ Predestination എന്നുള്ളത് അതീവസങ്കീര്‍ണമായ ഒരു വിഷയമാണ്, Predestination, in Calvinistic theology is the doctrine that all events have been willed by God .
എങ്കിലും താങ്കള്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിച്ച I Peter 1:2 ല്‍ യേശുവിന്റെ രക്തത്താല്‍ തളിക്കപ്പെടെണ്ടവരാണ് പോന്തസ്സിലും ഗലാത്തിയായിലും , ഏഷ്യയിലും .... ഉള്ള സഭകളിലുള്ളവരെന്നുപറയുമ്പോള്‍ , ഇതൊക്കെ (തളിക്കപ്പെടെണ്ടവരാണ്) ഭാവിയില്‍ (മരണശേഷം) നടക്കപ്പെടെണ്ടാതാനെന്നു വരുന്നില്ലേ?
മെത്രാന്‍റെയും ,മറ്റുള്ളവരുടെയും പോലെ തന്നെ പ്രധാനമാണ് നമ്മോരോരുത്തരുടെയും ആല്‍മാവും , ആയതിനാല്‍ ഒരു സ്വയം പരിശോധനകൂടി ഇടക്കൊക്കെ നടത്തുന്നത് ഗുണമേ ചെയ്കയോള്ളൂ.
സ്നേഹത്തോടെ പിപ്പിലാഥന്‍.
gurupippiladan@gmail.com
നമ്മുക്കും ഗമായേലിന്‍റെ ഉപദേശം സ്വീകരിക്കാം.
മതത്തില്‍, മതവിശ്വാസത്തില്‍, സാമൂഹ്യ നീതിയില്‍ , ഒക്കെ കാലപ്പഴക്കംകൊണ്ട് ജീര്‍ണതകള്‍ സംഭവിക്കുമ്പോള്‍, ഏതെങ്കിലും ഒരു പരിഹാരമായി ആരെങ്കിലും ഉദയം ചെയ്യാറുണ്ട് ചിലപ്പോള്‍ അതൊരു പുതിയ പഠിപ്പിക്കലായിരിക്കാം ചിലപ്പോള്‍ അല്പാല്‍പ്പമായി നമ്മളില്‍ കലര്‍ന്ന തെറ്റുകള്‍ മാറ്റലാവം, മോശ,ഏലിയ,ഏലിശ,അമോസ്,....... ,സ്നാപക യോഹന്നാന്‍, .... തെവുദാസ്, കാനേഷുമാരിയുടെ കാലത്ത് ഗലീലിയനായ യൂദാസ് ( Acts-5:36-37)...... രജനീഷ്,സയിബാവ ....., ഇവരെല്ലാം വരുമ്പോള്‍ ജനങ്ങള്‍ സംശയദൃഷ്ട്ടിയോടുകൂടിയാണ് കാണുന്നത്. അതില്‍ കാര്യമായ തെറ്റ് പറയാനുമില്ല. കാരണം ഇവരില്‍ ചിലര്‍ ദൈവത്തില്‍നിന്നല്ലായിരുന്നല്ലോ , ദൈവത്തില്‍ നിന്നും അല്ലാതെയും വന്നവരുടെ പഠിപ്പിക്കല്‍ നോക്കുക , ദൈവത്തില്‍ നിന്നുള്ളത് നിലനിന്നു അല്ലാത്തത് നശിച്ചുപോയി.
യേശുവിന്‍റെ മരണശേഷം ശിഷ്യര്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോളും കഠിനമായ എതിര്‍പ്പുകളും ജയില്‍ വാസവുമായിരുന്നൂ ഭലം. അവസാനം അവരെ (ശിഷ്യരെ ) വധിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ സകലര്‍ക്കും ആധാരണീയനായവനും ,അന്നത്തെ യഹൂദ സര്‍വകലാശാലയും( അത്രമാത്രം ന്യായപ്രമാണത്തിലും മറ്റു വിഷയങ്ങളിലും അവഗാഹമായ പാണ്ഡിത്യമുണ്ടായിരുന്ന വ്യക്തി) സര്‍വോപരി നമ്മുടെ പൌലോസിന്‍റെ ഗുരുവും ആയ ഗമാലിയേല്‍ പറഞ്ഞത് ഇന്നും ഫലപ്രദവും മതവിശ്വാസത്തില്‍ അനുകരനീയവുമാണ്. {Acts 5:38-39-അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നൂ ഈ ആളുകളില്‍നിന്ന് (ശിഷ്യരില്‍) അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക . ഈ ആലോചനയും ഉദ്യമവും മനുഷ്യരില്‍നിന്നാണെങ്കില്‍ പരാജയപ്പെടും മറിച്ചു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്ക്ക് സാധിക്കുകയില്ല മാത്രമല്ല ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ ഏണ്ണപ്പെടുകയും ചെയ്യും. അവര്‍ ഗമായേലിന്‍റെ ഉപദേശം സ്വീകരിച്ചു.} ഗമായേലിന്‍റെ ഉപദേശം വളരെ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.
നമ്മുക്കിത് ഇങ്ങനെ കാണാന്‍ ശ്രമിക്കാം {അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നൂ ഈ ആളുകളില്‍നിന്ന് (സഭാധികരികളില്‍ ) അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക . ഈ ആലോചനയും ഉദ്യമവും( ക്രൂശിതരൂപവും മാര്‍ത്തോമ്മാക്കുരിശും) മനുഷ്യരില്‍നിന്നാണെങ്കില്‍ പരാജയപ്പെടും മറിച്ചു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്ക്ക് സാധിക്കുകയില്ല മാത്രമല്ല ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ ഏണ്ണപ്പെടുകയും ചെയ്യും. ഗമായേലിന്‍റെ ഉപദേശം നമ്മുക്കും സ്വീകരിക്കാം.
ആവര്‍ത്തിച്ചുപരയട്ടെ ക്രൂശിതരൂപവും മാര്‍ത്തോമ്മാക്കുരിശും ഇല്ലാത്ത പത്തുകല്പനകള്‍ മാത്രമെഴുതിയ അള്‍ത്താര യാണെനിക്കിഷ്ട്ടം പക്ഷെ ഞാനൊറ്റപ്പെട്ടുപോയി. നിങ്ങള്‍ പ്രസിദ്ധികരിച്ച പടത്തില്‍ കര്‍ത്താവിന്‍റെ ചുറ്റുമുള്ള നീലനിറമോഴിച്ചാല്‍ പടം മനോഹരമാണ് എനിക്കിഷ്ട്ടപ്പെട്ടു .( അതുകൊണ്ട് മാത്രം അത് നന്നയിരിക്കണമെന്നില്ലയെന്നരിയാം). എനിക്കുമാനസ്സിലാകത്തത് കൊണ്ടോ എന്തോ, നീലനിറവും ശവപ്പെട്ടിയുടെ കാര്യവും എനിക്കങ്ങു ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. നീല നിറമുപയോഗിക്കുവാന്‍ എന്തെങ്കിലും കാര്യം കാണുമായിരിക്കും , എന്‍റെ കൊച്ചു ബുദ്ധിയില്‍ അത് മനസിലാവുന്നില്ലെന്നു മാത്രം, അങ്ങിനാണു ഞാന്‍ ചിന്തിക്കുന്നത്.
രൂപതയുടെ ചിലകാര്യങ്ങളില്‍ എനിക്ക് കടുത്ത വിരുദ്ധാഭിപ്രായമുണ്ട്, എന്നാല്‍ രൂപതയുടെ, വിശ്വാസികളുടെ വളര്‍ച്ചക്ക് വേണ്ടി ഞാന്‍ എന്‍റെ അഭിപ്രായം മാറ്റിവെക്കുന്നൂ. എങ്കിലും ഞാന്‍ എന്‍റെ അഭിപ്രായം ഭാവിയിലും പറഞ്ഞുകൊണ്ടിരിക്കും, നമ്മള്‍ സഭയെന്നു പറയുന്ന ( സഭ എന്നാല് ഞാന്‍ മനസിലാക്കുന്നത് മറ്റോന്നാണ് ) കൂട്ടായ്മക്ക് ദോഷം വരാത്ത രീതിയില്‍.
എന്നെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ സദയം ക്ഷമിക്കുക.
സ്നേഹത്തോടെ പിപ്പിലാഥന്‍.
Post a Comment