നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Sunday, October 23, 2011

മാര്തോമാ നസ്രാണികളുടെ സ്ലീവ




കുരിശ് ക്രൈസ്തവരുടെ പൊതുചിഹ്നമായി ഡി നാലാം നൂറ്റാണ്ട് മുതല്ഉപയോഗിച്ച് വരുന്നു. ഭാരതത്തിലെ സാംസ്കാരിക പൈതൃകങ്ങള്സാംശീകരിച്ചു രൂപപ്പെട്ട കേരളത്തിലെ ക്രൈസ്തവരുടെ സാംസ്കാരിക ചിഹ്നമായ മാര്തോമാസ്ലീവായെ പറ്റിയാണ് ലേഖനത്തില്പ്രതിപാദിച്ചിരിക്കുന്നത്


മാര്തോമാ നസ്രാണികള്എന്നാണ് കേരളത്തിലെ ക്രിസ്ത്യാനികള്പരക്കെ അറിയപ്പെട്ടിരുന്നത്. അവര്വ്യാപകമായി ഇന്നുപയോഗിക്കുന്നതും മാര്തോമാ സ്ലീവ എന്നറിയപ്പെടുന്നതുമായ മൈലാപ്പൂര്കുരിശിന്റെ മാതൃകകള്ദക്ഷിണഭാരതത്തില്പലഭാഗത്തു നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പൌരാനികതയെ വിളിച്ചോതുന്ന ഏറ്റവും പുരാതനമായ ഒരു തെളിവാണ് കല്ക്കുരിശുകള്‍. പല പുരാതന ക്രൈസ്തവ സമൂഹങ്ങളിലും അവരുടെ സംസ്കാരങ്ങല്ക്കനുസൃതമായ കുരിശുരൂപങ്ങള്രൂപപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ്ദ്വീപുകളിലെ പുരാതന ഗേലിക് (Gaelic) കുരിശുകളും അര്മേനിയക്കാരുടെ ഖച്കാര്‍ (Khachkar) കുരിശും മധ്യേഷ്യയിലെ ജോര്ജിയന്കുരിശും (Georgian cross) ഭാരതത്തിലെ മാര്ത്തോമ സ്ലീവയും ഇതുപോലെ സാംസ്കാരിക അനുരൂപണം വന്ന കുരിശുകളുടെ ഉത്തമമാതൃകകള്ആണ്

മാര്തോമ നസ്രാണികളുടെ സ്ലീവ എന്ന അര്ത്ഥത്തില്ആണ് മാര്തോമ സ്ലീവ എന്ന പേര് പ്രചുരപ്രചാരം നേടിയത്. അല്ലാതെ തോമാശ്ലീഹ ഭാരതത്തില്കൊണ്ടുവന്ന കുരിശെന്നും അദ്ദേഹം കൊത്തിയ കുരിശെന്നുമുള്ള പൊതുജനവിശ്വാസത്തിനു യാതൊരടിസ്ഥാനവുമില്ല. തമിഴില്കുരിശ് എന്നതിന് തത്തുല്യമായ വാക്കായ സിലുവ സുറിയാനിയിലെ സ്ലീവ എന്ന വാക്കില്നിന്നും രൂപാന്തരപ്പെട്ടുണ്ടായതാണ്. ഇത്തരം ഉദാഹരണങ്ങള്തമിഴിലും മലയാളത്തിലും അനവധിയുണ്ടെന്നതും ഓര്ക്കുക. കുരിശ് എന്ന വാക്ക് പറങ്കി (Portuguese) ഭാഷയില്നിന്നും കടമെടുത്തതാണ്.
 
ദക്ഷിണഭാരതത്തിലെ പുരാതനമായ പല്ലവ സംസ്കാരത്തിന്റെ ഉത്തമ മാതൃകകളായ വ്യാളിയും കമാനവും ഒത്തുചേര്ന്നു നില്ക്കുന്നത് പല ഹൈന്ദവ വിഗ്രഹങ്ങളില്കാണുന്നത് പോലെ മൈലാപ്പൂര്കുരിശിലും കാണാം.
ഇത് ഇവിടുത്തെ പുരാതനക്രൈസ്തവ സമൂഹത്തിന്റെ സാംസ്കാരിക അനുരൂപണത്തിന്റെ ഉത്തമമാതൃകയാണ്. റുഹാദ് കുദിശയുടെ പ്രതീകമായ പ്രാവ് കുരിശുരൂപത്തോട് ചേര്ത്ത് യൂറോപ്പിലെ പല പുരാതന കുരിശുകളിലും കാണപ്പെടുന്നുണ്ട്. റുഹാദ് കുദിശ പ്രാവിന്റെ രൂപത്തില്മിശിഹായുടെ മാമോദീസയുടെ സമയത്ത് എഴുന്നള്ളി വന്നു എന്ന് നമ്മുടെ വേദപുസ്തകത്തില്വ്യക്തമായി എഴുതിയിട്ടുണ്ട് എന്നത് റുഹാദ് കുദിശയുടെ പ്രതീകമാണ് പ്രാവ് എന്നതാണ്. താമര ഭാരതസംസ്കാരത്തിന്റെ ചിഹ്നമാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. മൈലാപ്പൂര്കൂടാതെ കേരളത്തില്ആലങ്ങാട്ടും കടമറ്റത്തും മുട്ടുചിറയിലും കോതനല്ലൂരും കോട്ടയത്തും ഇത്തരം കുരിശുകള്ഉണ്ട്. കൂടാതെ ഗോവയിലും ശ്രീലങ്കയിലും ഇത്തരം കുരിശുകള്കണ്ടെത്തിയിട്ടുണ്ട്. അതിനും പുറമേ മലേഷ്യയിലെ മലാക്കയിലും ബര്മയിലെ ക്യാന്സിത്തയിലും മധ്യേഷ്യയിലെ പലയിടത്തും ചൈനയില്വ്യാപകമായും സമാന രീതിയിലുള്ള കുരിശുകള്കാണപ്പെടുന്നു.
 
ഭാരതത്തിലുള്ള സ്ലീവകള്ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് ഒരു പ്രത്യേകതയുണ്ട്. അവയില് ഡി ഏഴാം നൂറ്റാണ്ടിനു മുമ്പ് നിലന്നിനിരുന്ന പുരാതന ഭാഷയായ പല്ലവി ലിഖിതങ്ങള്കൊത്തിയിട്ടുണ്ട്‌. ലിഖിതങ്ങളെക്കുറിച്ച് അനേകം പുരാവസ്തു-പുരാതനഭാഷാ പണ്ഡിതന്മാര്നടത്തിയിട്ടുള്ള പഠനങ്ങള്ഇവ കേരളത്തില്നിലനിന്നിരുന്ന അതിപുരാതനമായ ക്രൈസ്തവ സംസ്കാരത്തിന്റെ ഭാഗമാണെന്നു തെളിയിച്ചിട്ടുണ്ട്. വിശ്രുത പല്ലവിഭാഷ ശാസ്ത്രജ്ഞനും മധ്യപൂര്വേഷ്യയിലെ സംസ്കാരവിദഗ്ദനുമായ ബി ടി അന്ക്ലെസേറിയ കേരളത്തില്കണ്ടെത്തിയ എല്ലാ കുരിശുകളെക്കുറിച്ചും, മറ്റു ഗവേഷകരുടെ പഠനങ്ങളും അവലോകനം ചെയ്ത ശേഷം അഭിപ്രായപ്പെട്ടത് ഇവയില്ആലങ്ങാട്ടെക്കുരിശാണ് ഏറ്റവും പഴക്കമേറിയതെന്നാണ്

പറങ്കികള്വരുന്നതിനു മുമ്പ് കേരളത്തിലെ ദേവാലയങ്ങളിലെ മദ്ബഹകളില്മാര്തോമാ സ്ലീവകള്സ്ഥാപിച്ചിരുന്നു. എന്നാല്പറങ്കികളുടെ ആഗമനത്തോടെ പല പള്ളികളിലും ക്രൂശിത രൂപം സ്ഥാനം നേടുകയും മാര്തോമ സ്ലീവയുടെ പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്തു. എന്നാല്അടുത്തകാലത്തായി പല ദേവാലയങ്ങളിലും മാര്തോമ സ്ലീവകള്സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളുടെ തോമാസ്ലീഹായില്നിന്നുള്ള പാരമ്പര്യത്തിന്റെ പുരാതനവും ഏറ്റവും ശക്തവുമായ തെളിവാണ് മാര്സ്ലീവകള്‍. കുരിശുകള്കണ്ടെടുക്കപ്പെട്ടില്ലായിരുന്നുവെങ്കില്ഒരുപക്ഷെ ഭാരതത്തിലെ ക്രൈസ്തവരുടെ പുരാതന പാരമ്പര്യം തന്നെ ചോദ്യംചെയ്യപ്പെടുമായിരുന്നു. ഭാരതത്തില്നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള മാര്തോമാ സ്ലീവാകളുടെ ചിത്രങ്ങളും അവയെക്കുറിച്ചുള്ള ചെറുവിവരണവും താഴെ കൊടുത്തിരിക്കുന്നു.

 
മൈലാപ്പൂരിലെ അത്ഭുതസ്ലീവ
സ്ലീവകളില്ഏറ്റവും പ്രധാനമായതാണ് മൈലാപ്പൂരിലെ അത്ഭുതസ്ലീവ. പല പുരാതന ലിഖിതങ്ങളും മൈലാപ്പൂരിനെ തോമാസ്ലീഹായുടെ കബറിടസ്ഥാനമായി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും പറങ്കി വേദപ്രചാരകര്ആണ് 1547 ല് കുരിശ് കണ്ടെത്തിയത്. പെരിയമലയിലെ നശിച്ചുകിടന്ന പള്ളി പുനരുദ്ധരിക്കുവാന്വേണ്ടി ഭൂമി കുഴിച്ചപ്പോള്ആണ് സ്ലീവാ കണ്ടെടുത്തത്. പലതവണ രക്തം വിയത്തത് കൊണ്ട് അത്ഭുതസ്ലീവാ എന്ന് ഇതറിയപ്പെടുന്നു. ഇന്നും മൈലാപ്പൂരിലെ പെരിയമലപ്പള്ളിയിലെ അള്ത്താരയിലെ മുഖ്യപ്രതിഷ്ഠ ഇതാണ്.

 
കോട്ടയം സ്ലീവ - 1
കോട്ടയം വലിയപള്ളിയില്ഇത്തരം രണ്ടു സ്ലീവകള്ഉണ്ട്. രണ്ടു സ്ലീവകളും പ്രധാന മദ്ബഹയുടെ ഇരുവശങ്ങളിലും ഉള്ള ത്രോണോസുകളില്പ്രതിഷ്ടിച്ചിരിക്കുന്നു. ഇവിടെ കാണിച്ചിരിക്കുന്ന ചെറിയ സ്ലീവ കൊടുങ്ങല്ലൂരിലുള്ള പഴയ ഏതോ പള്ളിയില്നിന്നും കൊണ്ടുവന്നു സ്ഥാപിച്ചതാണെന്ന് പരക്കെ ഒരഭിപ്രായമുണ്ട്. ഇതിലും മറ്റുസ്ലീവകളില്ഉള്ളതുപോലെ പല്ലവി ലിഖിതങ്ങള്ഉണ്ട്.
കോട്ടയം സ്ലീവ - 2
വലിയപള്ളിയിലെ രണ്ടാമത്തെ സ്ലീവ ആദ്യത്തേതിനെക്കാള്വലിയതാണ്. വലിയ സ്ലീവയില്പല്ലവിയിലുള്ള ലിഖിതങ്ങള്ക്കൊപ്പം പൌരസ്ത്യ സുറിയാനി ലിഖിതങ്ങളും കാണപ്പെടുന്നു. പൌരസ്ത്യ സുറിയാനി ലിഖിതങ്ങള്പിന്നീട് എഴുതി ചേര്ക്കപ്പെട്ടതാകാം. സ്ലീവായ്ക്ക് മൈലാപ്പൂരിലെ സ്ലീവയുമായി വളരെ സാമ്യമുള്ളതിനാല്അതിന്റെ ഒരു പകര്പ്പാണെന്നു വിശ്വസിക്കുന്നു.
ആലങ്ങാട് സ്ലീവ
1931 ല്വഴിയരികില്മറഞ്ഞുകിടന്നിരുന്നതാണ് സ്ലീവ. ഇതിനുചുറ്റും പല്ലവി ലിഖിതങ്ങള്ഉണ്ട്. നേരത്തെ പറഞ്ഞതുപോലെ സ്ലീവകളില്ഏറ്റവും പഴക്കമേറിയത് ഇതാണ്. ഇതില്ഉപയോഗിച്ചിരിക്കുന്ന ലിപിയുടെ ശാസ്ത്രീയമായ അപഗ്രഥനത്തില്നിന്ന് മനസിലാകുന്നത് സ്ലീവ മൂന്നാമത്തെയോ നാലാമത്തെയോ നൂറ്റാണ്ടില്ഉണ്ടാക്കിയതാണ് എന്നാണ്. ഇതിലെ ലിഖിതങ്ങള്ക്ക് മറ്റുള്ളവയില്ഉപയോഗിച്ചിരിക്കുന്ന ലിപികളെക്കാള്കൃത്യതയുള്ളതിനാല്ഇതായിരിക്കാം ആദ്യത്തെ സ്ലീവാ. ഇന്ന് ഇത് ആലങ്ങാട്ടുള്ള സെന്റ്മേരീസ് പള്ളിയുടെ സമീപമുള്ള കുരിശുപള്ളിയില്സ്ഥാപിച്ചിരിക്കുന്നു.

കടമറ്റം സ്ലീവ
സ്ലീവ കടമറ്റത്തുള്ള പുരാതന പള്ളിയിലെ വലതുവശത്തെ ഭിത്തിയില്പതിച്ചുവച്ചിരിക്കുന്നു. ഇതിലും പല്ലവി ലിഖിതങ്ങള്ഉണ്ട്
 
കോതനല്ലൂര്സ്ലീവ
സ്ലീവ കോതനല്ലൂരുള്ള കന്തീശങ്ങളുടെ പള്ളിയുടെ ഭിത്തിയില്കുമ്മായം കൊണ്ട് പൊതിഞ്ഞു മറക്കപ്പെട്ട രീതിയില്കാണപ്പെട്ടു. ഇപ്പോള്ഇത് പള്ളിക്ക് പുറത്തു സ്ഥാപിച്ചിരിക്കുന്നു.
മുട്ടുചിറ സ്ലീവ
മുട്ടുചിറയിലെ റുഹാദ് കുദിശയുടെ പള്ളിയുടെ പിന്ഭാഗത്ത്വളരെ അപ്രധാനമായ സ്ഥാനത്ത് ഭിത്തിയില്പതിപ്പിച്ചു വച്ചിരിക്കുന്ന സ്ലീവ കാണാം. ഇതിലെ പല്ലവി ലിഖിതങ്ങള്നശിപ്പിക്കപ്പെട്ടിരിക്കുന്നതായി കാണുന്നു. പള്ളിക്ക് സമീപത്തു നിന്ന് കിട്ടിയ ശിലാഫലകത്തില് സ്ലീവയുടെ സ്ഥാപനത്തെക്കുറിച്ച് പറയുന്നുണ്ട്

 
ഗോവയിലെ സ്ലീവ
ഗോവയിലെ സ്ലീവ അഗാസിം എന്ന സ്ഥലത്ത് നിന്ന് 2001 ല്ഇടിഞ്ഞുപൊളിഞ്ഞു കിടന്ന ഒരു കല്ക്കുരിശിന്റെ അടി തറയ്ക്കുള്ളില്നിന്നുമാണ് കണ്ടെടുത്തത്. സ്ലീവയും നശിപ്പിക്കപ്പെട്ടരീതിയില്ആണ് കാണപ്പെട്ടത്. ഇതില്പറങ്കിഭാഷയില്മാര്തോമാനസ്രാണികളുടെ കുരിശ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

3 comments:

Anonymous said...

ഈയിടെ ആയി voice നെ ശ്രദ്ധിച്ചാല് ഒരു കാര്യം മനസ്സിലാകും. കൊച്ചാപ്പി ഒന്ന് ഒതുങ്ങിയ മട്ടു കാണുന്നുണ്ട്. തെറി കുറച്ചിട്ടുണ്ട്. കുറച്ചു മാന്യമായ ഭാഷയും വന്നിട്ടുണ്ട്. എങ്കിലും കൊച്ചാപ്പിയുടെ തെറി യുനിവേര്സിടിയില് പഠിക്കുന്ന തെറി കുട്ടന്മാര് comments എഴുതുമ്പോള് പഠിച്ച തെറി തന്നെ പാടി കൊണ്ടിരിക്കുന്നു. ഈയിടെ ആയി faith ഇല് വന്ന ലേഖനങ്ങള് നന്നായിരിക്കുന്നു. പ്രത്യേകിച്ചും കൊച്ചാപിയുടെ flashback ഉം മറ്റും. എല്ലാം voice ഇന്റെ പഴയ ലക്കങ്ങളില് നിന്നും തപ്പി എടുത്തു കളഞ്ഞല്ലോ. അത് കാരണം voice അവരുടെ പഴയ ലക്കങ്ങള് എല്ലാംhide ആക്കി കളഞ്ഞു. അവര്ക്ക് പുതിയ കഥകള് കിട്ടാത്ത തിനാല് പഴയത് തന്നെ repost ചെയ്തു കൊണ്ടേയിരിക്കുന്നു. വായനക്കാരും കുറവ്. പക്ഷെ faith ഇന്റെ സ്ഥിതി അതല്ല. മികവുറ്റ ലേഖനങ്ങളും, അതിനോട് കിട പിടിക്കുന്ന comments ഉം. തരം താണ ഭാഷ ഒട്ടും ഇല്ല താനും. ഇത് നേരത്തെ ചെയ്യേണ്ടിയത് ആയിരുന്നു.

Anonymous said...

എന്തായാലും നമ്മുടെ കോപ്പെന്മാരുടെ പുതിയ അടവ് കൊള്ളാം. കാലിനടിയിലെ മണ്ണ് ചോര്ന്നു പോകുമ്പോള് എവിടെ എങ്കിലും ഒരു കാച്ചി തുരുമ്പു കിട്ടുമോ എന്ന് നോക്കുക. അപ്പോള് ദീപിക എന്തോ ന്യൂസ്
ഇട്ടു എന്നും എല്ലാം തങ്ങളുടെ കാല്ക്കീഴില് എന്നും ഉള്ള ധാരണ കൊള്ളാം. ട്രസ്റ്റ് പൊളിഞ്ഞു, കോപ്പേല് കൈവിട്ടു, ചിക്കാഗോ നേരത്തെ പോയി ദേണ്ട് കിടക്കുന്നു കക്കനാടും.

പിന്നെ പോപ്പിനെ പിടിച്ചു കളയാം എന്നാണെങ്കില് അവിടെ ഒട്ടും രക്ഷ ഇല്ല മക്കളെ. കാര്ഡിനല് റാറ്റ്സിങ്ങര് എന്നാ ഇപ്പോളത്തെ പോപ്പ് പൌവത്തില് തിരുമേനിയുടെ ഏറ്റവും അടുത്ത സഹപാടി.

എടാ കൊച്ചനെ എന്നിട്ടും കാര്യം പിടി കിട്ടി ഇല്ലെങ്കില് പോയി തല കുളിര്ക്കെ എണ്ണ തേച്ചു കുളിച്ചു നോക്ക്

Anonymous said...

പിന്നെ പോപ്പിനെ പിടിച്ചു കളയാം എന്നാണെങ്കില് അവിടെ ഒട്ടും രക്ഷ ഇല്ല മക്കളെ. കാര്ഡിനല് റാറ്റ്സിങ്ങര് എന്നാ ഇപ്പോളത്തെ പോപ്പ് പൌവത്തില് തിരുമേനിയുടെ ഏറ്റവും അടുത്ത സഹപാടി.


ദേണ്ട് ആ പറഞ്ഞത് വളരെ സത്യം.

രണ്ടു പേരും ഒരേ ആശയ ചിന്തഗതികളും സഭയുടെ തനിമയും നഷ്ടപ്പെട്ട പാരമ്പര്യം തേടി യാത്ര ചെയ്യുന്നവര്. പോപ്പ് കിഴക്കോട്ടു നോക്കി അല്തരക്ക് അഭിമുഖം ആയി കുര്ബാന ചെല്ലണം എന്നുള്ള വാദഗതി പിന്തുടരുന്ന സഭയുടെ ഒന്നാമന്. താനെ പ്രൈവറ്റ് ചാപ്പലില് കിഴക്കിന് അഭിമുഖം ആയി ഇന്നും ബലി അര്പ്പിക്കുന്നു. മുന്പിരുന്ന പോപ്പ് ഉപയോഗിച്ച ക്രൂശിത രൂപം ഉള്ള അംശ വടി മാറ്റി പ്ലൈന് ക്രോസ് ഉള്ള അംശ വടി ഉപയോഗിക്കുന്നു.