നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Sunday, October 23, 2011

വോയിസിന്റെ നിലപാട് മാറ്റം


സ്വന്തം അഭിപ്രായങ്ങള്ക്ക് ഇങ്ങനെ വിലകൊടുക്കാത്തവന്മാരെ കണ്ടിട്ടില്ല ..ഒരു നട്ടെല്ലുള്ള നിലപാടില്ല .മനിക്കെയന്കുരിശാണ് അതുകൊണ്ട് സാദനം പ്രദേശങ്ങളിലൊന്നും വെക്കാനെ പാടില്ല എന്ന് നിലാപടെടുത്തുവന്നവന്മാര്കഴിഞ്ഞ ആഴ്ച എടുത്ത നിലപാടാണ് 'മനിക്കേയന്കുരിശ്' കാപ്പയിലും തൊപ്പിയിലുമൊക്കെ പിന്ഛെയ്തു വയ്ക്കുന്നതിനു എതിര്പ്പില്ല ..പക്ഷെ എതിര്പ്പുള്ളത്അള്ത്താരയില്‍ 'വണക്കത്തിന് വയ്ക്കുന്നതിനാണ് '..ഇപ്പോള്പറയുന്നു 'മാ. തോ. സ്ലീവാ യുടെ ചരിത്ര പരമായ പ്രാധാന്യത്തെ പറ്റി യാതൊരു സംശയവും ഇല്ല'..അതുപോലെ 'സീറോ മലബാര്നസ്രാണികളുടെ വീടുകളിലും ജീവിതത്തിലും വളരെ പ്രധാനപ്പെട്ട വസ്തു ആയിരുന്നു എന്ന കാര്യവും സമ്മതിക്കുന്നു'...'അതിന്റെ പ്രാധാന്യം കുറഞ്ഞത്പോര്ടുഗീസുകാര്ചെയ്ത ദ്രോഹങ്ങള്കൊണ്ടാണെന്നും ' ...അത്രയും സമ്മദിച്ചല്ലോ ..നല്ല കാര്യം ..വലിയ പുണ്യം ...

പിന്നെ എന്താണ് ഇപ്പോള്അവര്ഉയര്ത്തുന്ന പ്രധാന പ്രശനം എന്ന് നോക്കാം  'അതൊന്നും മാ. തോ. കുരിശു കുപ്പ തൊട്ടിയില്നിന്നും അള്ത്താരയില്കയറിയതിനെ ന്യായീകരിക്കാന്പറ്റുന്ന കാര്യമല്ല' എന്നതാണ് ......

കുരിശ്
കുരിശിന്റെ മതമാണ്ക്രിസ്തുമതം .കുരിശു വരക്കാനറിയാത്തവന്ക്രിസ്ത്യാനിയല്ല .പൊന്കുരിശും വെള്ളിക്കുരിശും കൊണ്ട് അലങ്കരിക്കാത്ത പള്ളിപ്പെരുന്നാലുകലുണ്ടോ ?കുരിശ് ആഭരണമായി അണിയുന്ന അധികാരികള്‍, കുരിശു ധരിക്കുന്ന സന്യാസികള്‍ ,കുരിശുകള്തല ഉയര്ത്തി നില്ക്കുന്ന സ്ഥാപങ്ങള്‍ -കുരിശില്ലാതെ ക്രിസ്തുമതമില്ല .പക്ഷേ കുരിശിനെ ആഭരണവും അലങ്കാരവും ആയുധവുമായി ഉപയോഗിക്കുമ്പോള്നാം അതിന്റെ യഥാര്ത മുഖം മറന്നു പോയേക്കാം 'പന്തിയോസ്പീലാത്തോസിന്റെ കാലത്ത് ക്രൂശിക്കപ്പെട്ടു ' എന്നാ വിശ്വാസ പ്രസ്തവനതിന്റെ പുറകില്അതിന്റെ യഥാര്ത്ഥ മുഖമുണ്ട് .

അടിമകള്‍, കവര്ച്ചകാര്‍, കുറ്റവാളികള്എനീ അധകൃതമനുഷ്യവിഭാഗത്തിന് നല്കിയിരുന്ന ഏറ്റവും വലിയ ശിക്ഷയായിരുന്നു കുരിശ് .ഏറ്റവും മ്ലെശ്ചവും മൃഗീയവും ഹീനവുമാണ് ക്രൂശിക്കല്എന്ന് അറിഞ്ഞുകൊണ്ട് തന്നെ സമൂഹത്തിലെ അധമമനുഷ്യ വിഭാഗങ്ങളെ നിലക്ക് നിര്ത്താനുള്ള ഉപാധിയായി റോമാക്കാര്ഇത് ഉപയോഗിച്ചു .കുരിശിന്റെ ഓര്മ്മ തന്നെ കുറ്റകൃത്യങ്ങളില്നിന്നും മോചന ശ്രമങ്ങളില്നിന്നും പിന്തിരിയാന്പറ്റിയതായിരുന്നു .കാരണം കുരിശില്തൂങ്ങി മരിക്കുന്നതിന്റെ ഭീകരത എല്ലാവര്ക്കും മാത്രുകയാകത്തക്ക വിധം പ്രദര്ഷിക്കപ്പെടുന്നു .ക്രൂശിതന്റെ തലക്ക് മുകളില്കുറ്റപത്രവും എഴുതിതൂക്കിയിരുന്നു .ഇങ്ങനെ കുരിശ് അധമത്വത്തിന്റെയും അവഹേളനതിന്റെയും അടയാളമത്രേ .ക്രൂശിതന്റെ കൂട്ടുകാരനാകുക നിന്ധനതിന്റെ കാരണവും .അതുകൊണ്ടായിരിക്കണം 'ക്രൂശിക്കുക 'എന്നത് അഭിസാരികകളുടെയും അടിമകളുടെയും ഇടയിലെ തെറികളില്ഒന്നായി മാറിയത് . പശ്ച്തലതിലാണ് സിസറോ എഴുതിയത് "പൌരന്മാരുടെ ശരീരത്തില്നിന്ന് മാത്രമല്ല ,അവരുടെ കണ്ണില്നിനും കാതില്നിന്നും മനസില്നിന്ന് പോലും കുരിശ് എന്ന പദം തന്നെ അകന്നിരിക്കട്ടെ "

കുരിശില്മരിച്ച യേശുവിനെ ദൈവശാപമേറ്റവനായിട്ടാണ് യഹൂദര്ചിത്രികരിച്ചത് .കാരണം "മരത്തില്തൂക്കപ്പെട്ടവന്ദൈവത്താല്ശപിക്കപ്പെട്ടവനാണ്" എന്ന് ബൈബിളില്ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് (നിയ 21:23)അതിനാല്യഹൂദര്ക്ക് യേശുവിന്റെ കുരിശുമരണം ഇടര്ച്ചക്ക് കാരണമായി, അഥവാ അവനില്വിശ്വസിക്കുന്നതിനു പ്രതിബന്ധമായിത്തീര്ന്നു .നിസഹായനും സര്വ്വരാലും പരിതിക്തനുമായി,പരിഹാസങ്ങളുടെ മദ്ധ്യേ കുരിശില്മരിച്ചവനെ രക്ഷകാനായി അവതരിപ്പിക്കുന്നത്തികഞ്ഞ ഭോഷത്തമായെ യാഹൂദരല്ലാത്തവര്ക്ക് കാണാന്കഴിയൂ. സുവിശേഷ പ്രഘോഷണത്തില്ആദ്യ ശിഷ്യന്മാര്നേരിട്ട വലിയൊരു പ്രതിസന്ധിയായിരുന്നു ഇത്.വി.പൌലോസ് സത്യം തുറന്നു പറയുന്നുണ്ട്: "യഹൂദര്അടയാളങ്ങള്ആവശ്യപ്പെടുന്നു. ഗ്രീക്കുകാര്വിജ്ഞാനം അന്വേഷിക്കുന്നു. ഞങ്ങളാകട്ടെ,യഹൂദര്ക്ക് ഇടര്ച്ചയും വിജാതിയര്ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു"(1 കോറി 1:22-23).
മാര്തോമ കുരിശു വിശുദ്ധ കുര്ബാനയെക്കാളും വിശുദ്ധമോ?

ചോദ്യത്തിനു തന്നെ പ്രസക്തിയില്ല ..കുരിശിനു അതില്തന്നെ ഒരു പ്രാധാന്യവുമില്ല ..മെത്രാനോ വൈദികനോ വെന്ച്ചരിക്കുന്നതോടെയാണ് അതിനു ആത്മീയമായ ഒരു വില ഉണ്ടാകുന്നത് ..വിശുദ്ധ വസ്തുക്കള്ഒന്നും പരസ്പരം മത്സരിക്കുന്നില്ല ..ഓരോന്നിനും അതിന്റേതായ വില ഉണ്ട് .കുരിശ് കുരിശും കുര്ബാന കുര്ബനയുമാണ് ..രണ്ടും താരതമ്യം ചെയ്യുന്നത് കുബുദ്ധികളാണ് ...പൗലോസ് ശ്ലീഹായുടെ ദൈവശാത്ര വീക്ഷണത്തില്‍, ക്രിസ്തുവിന്റെ കുരിശ് അവിടുത്തെ പീഢാനുഭവത്തിന്റെയും മരണത്തിന്റെയും ഓര്മ്മ മാത്രം നല്കുന്ന ഒന്നല്ല, മറിച്ച് അവിടുത്തെ കുരിശിലെ ബലിയുടെയും രക്ഷാകര രഹസ്യത്തിന്റെയും പ്രതീകം കൂടിയാണ്‌. അതുകൊണ്ട്തന്നെ കുരിശിനാല്രക്ഷിക്കപ്പെട്ട ക്രൈസ്തവര്ക്ക് ആരാധനയില്വണങ്ങുവാനുള്ള ഏറ്റവും ശ്രേഷ്ഠമായ വസ്തുവായി അതു പരിണമിച്ചു. ആദിമകാലം മുതല്കുരിശിനെ വണങ്ങിയിരുന്നതിന്തെളിവുകളുണ്ട്. തെര്ത്തുല്യന്‍, മിനുഷ്യസ് ഫേലിക്സ് എന്നീ സഭാപിതാക്കന്മാരൊക്കെ കുരിശിനെ വണങ്ങുന്നതിനെ ക്കുറിച്ച് എഴുതിയിട്ടുണ്ട്.അതുകൊണ്ടു തന്നെയാണ് നാമെല്ലാവരും കുരിശിന്റെ പുകഴ്ചയുടെ തിരുനാള്ആഖോഷിക്കുന്നതും ..

http://www.majorseminary.org/calendar_details.php?cat=45&sub=123

മാ. തോ. കുരിശിനെ വണങ്ങണം എന്ന് പറഞ്ഞു ബഹു.പവ്വത്തില്തിരുമേനി ഇറക്കിയ ഇടയ ലേഖനം ആണ് പ്രശ്നങ്ങളുടെ തുടക്കം എന്നെഴുതിയത് മൂഡതയാണ് ..മാര്ത്തോമ കുരിശ് സിറോ മലബാര്സഭയുടെ കുരിശായി മാറിയത് സിറോ മലബാര്സിനഡ്ഒരുമിച്ചെടുത്ത തീരുമാനത്തെ തുടര്ന്നാണ് ..തുടര്ന്ന് തല്പരകഷികള്വിവാദവുമായി ഇറങ്ങി.തുടര്ന്നാണ് മാര്പവ്വര്തിലും മാര്വലിയമറ്റ്വുമൊക്കെ ഇടയലെഖനവുമായി ഇറങ്ങിയത്.ഏതു കുരിശിനുമുള്ള ദൈവിക ശക്തി തന്നെയാണ് മാ. തോ. കുരിശിനുമുള്ളത് ഉള്ളത് ....പൗലോസ് ശ്ലീഹായുടെ ദൈവശാത്ര വീക്ഷണം തന്നെയാണ് മാര്തോമാ കുരിശിനെക്കുറിച്ചുള്ള theology or philosophy
മാര്ത്തോമ നസ്രാണികളുടെ സ്ലീവ ഇപ്പോള്എല്ലാ പള്ളികളിലുമുണ്ട് ..ഒരു വിവാദവും നിലവിലില്ല .അതുകൊണ്ട് മൈലാപ്പൂരിലെ മാര്പ്പാപ്പയുടെ സ്വന്തം ലത്തീന്പള്ളിയില്മാര്ത്തോമ കുരിശു അള്ത്താരയില്വയ്ക്കമെങ്കില്‍ ...മാര്പാപ്പക്ക് അതിന്റെ മുന്പില്വന്നു കുംബിടാമെങ്കില്

ഏതെങ്കിലും സിറോ മലബാര്സഭയിലെ ഒരു ബിഷപ്പ് മാര്ത്തോമ കുരിശു കുപ്പ തൊട്ടിയില്കിടക്കണ്ട വസ്തു ആണ് എന്നും അതിനെ അള്ത്താരയില്വെക്കാന്ഉള്ള യാതൊരു വിശുദ്ധിയും ഇല്ല എന്നും പരസ്യമായി പറയുന്ന നിമിഷം ബ്ലോഗു ഇവിടെ അന്ന് ഞങ്ങള്അവസാനിപ്പിക്കും എന്നുള്ള ഉറപ്പു വീണ്ടും ഇവിടെ ആവര്ത്തിക്കുന്നു. അങ്ങനെ പറയത്തടത്തോളം അത് സഭ അനഗീകരിക്കുന്ന വിശുദ്ധമായ കുരിശു തന്നെ ആണ് . മറിച്ചു സിറോ മലബാര്സഭയില്തന്നെ ഉള്ള പല വിശ്വാസങ്ങളുടെയും പുറകിലെ ഫിലോസഫി  തെയോളജി എന്നിവ നോക്കി അതില്എന്തെങ്കിലും കാര്യം ഉണ്ടെങ്കില്മാത്രമേ അതില്വിസ്വസിക്കതുള്ളൂ എന്നുള്ള ധാരണ ഒരു സാധാരണ വിശ്വാസി അയ എനിക്കില്ല.        
പകരം മറ്റൊരു ചോദ്യം കൂടി. നമ്മുടെ ഇപ്പോളത്തെ പോപ്പ്  ക്രൂശിത രൂപം ഉള്ള പേപ്പല്കുരിശു മാറ്റി മാര്ത്തോമ കുരിശിന്റെ ഏതാണ്ട് സമാനതകള്ഉള്ള പുതിയ പോപ്പല്കുരിശു ഉപയോഗിക്കുന്നതിന്റെ ഫിലോസഫി theorlogy ആരെങ്കിലും പോപ്പിനോട് ചോദ്യം ചെയ്യുമോ എന്നുകൂടി അറിഞ്ഞാല്കൊള്ളാം

No comments: