വോയിസ് തരികിട കാണിക്കുക എന്നുള്ള അവരുടെ സ്ഥിരം സ്റ്റൈല്‍ തന്നെ ഇവിടെയും അവര്‍ കാണിച്ചു. ഇപ്പോള്‍ ഒരു കാര്യം കൂടി വ്യക്തം, അവര്‍ ശബ്ദം , VEDIO എന്നിവയില്‍ മാത്രം അല്ല കൃത്രിമത്വം വരുത്തുന്നത്, എന്നാല്‍ SKYLARK എഴുതുന്ന ആര്‍ട്ടിക്കിള്‍ വരെ അവര്‍ എഡിറ്റ് ചെയ്താണ് പബ്ലിഷ് ചെയ്തത് എന്നുള്ള കാര്യം വളരെ പരിതാപകരം.
SKYLARK ആദ്യം ഞങ്ങള്ക്ക് അയച്ചു യദാര്‍ത്ഥ ആര്‍ട്ടിക്കിള്‍ യാതൊരു ക്രിത്രമത്വവും വരുത്താതെ ഇവിടെ ഞങ്ങള്‍ അത് പബ്ലിഷ് ചെയ്യുന്നു.
SKYLARK
SKYLARK
ഞാന്‍ മുന്‍പ് എഴുതിയ 'മാര്‍ തോമ കുരിശു വിശുദ്ധ കുര്ബാനയെക്കാളും വിശുധമോ ? എന്ന ലേഖനം വായിച്ചിട്ട് ഞാന്‍ മാ.തോ.കുരിശിന്റെ ആളാണോ അല്ലയോ എന്ന വിഷയത്തെ പറ്റി മാത്രം പലരും research നടത്തി കൊണ്ടിരിക്കുന്നു. എന്തായാലും ഒരു കാര്യം മനസിലായി. ഭൂരിപക്ഷത്തിനും ഈ രണ്ടു കുരിശുകളും തമ്മിലുള്ള വ്യത്യാസമോ എന്തിനു വേണ്ടി തര്ക്കിക്കുന്നു എന്നൊന്നും അറിഞ്ഞു കൂടാ. ആരോ പറഞ്ഞതിനാല്‍ വെറുതെ എന്തൊക്കെയോ പിച്ചും പേയും പറയുന്നു എന്ന് മാത്രം. പ്രധാന വിഷയത്തിലേക്ക് തിരിച്ചു വരാം.
മാ. തോ. കുരിശു എന്ന് വിളിക്കുന്ന ഒരു പ്രത്യേക ആകൃതിയിലുള്ള കുരിസ് ആണ് പ്രധാന കഥാപാത്രം. ഇത് മാത്രമല്ല, മറ്റു പല ആകൃതിയില്‍ ഉള്ള ധാരാളം കുരിശുകള്‍ പല രാജ്യങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പലരും കല്ലറകളുടെ സ്ലാബുകളിലും, കുര്ബാന പുസ്തകത്തിന്റെ പുറം ചട്ടയിലും, മാലയിലും മറ്റും ഇത് ഉപയോഗിക്കുന്നു. ഞാനും പല കാര്യങ്ങളിലും വളരെ അഭിമാന പുര്വ്വം മാ. തോ. കുരിശു ഉപയോഗിക്കുന്നുണ്ട്. ഭാരത സര്‍ക്കാര്‍ മാര്‍ തോമ ശ്ലീഹായുടെ jubilee ആഘോഷിച്ചപ്പോള്‍ പുറത്തിറക്കിയ സ്ടാംപിലും മാ. തോ. കുരിശു ആണ് ഉപയോഗിച്ചത്. ഈ കുരിശിന്റെ പ്രാധാന്യം ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. അതിനെ പറ്റി കൂടുതല്‍ അറിയേണ്ടിയവര്‍ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാന്‍ അപേക്ഷ. syrian christians നെപ്പറ്റി കണ്ട വേറൊരു ചരിത്രവും ഇവിടെ ക്ലിക്ക് ചെയ്തു വായിക്കുക. അതിനെപ്പറ്റി ഒക്കെ ചരിത്ര കാരന്മാര്‍ research നടത്തി തീരുമാനിക്കട്ടെ. വായിച്ചു വായനക്കാരും സ്വന്തം തീരുമാനങ്ങള്‍ എടുക്കുക. അഭിപ്രായങ്ങള്‍ എഴുതുക.
ദേവാലയം എന്ന് നമ്മള്‍ വിളിക്കുന്ന പള്ളിയിലെ പ്രധാന പ്രതിഷ്ഠ എന്തായാലും വിശുദ്ധ കുര്ബാന തന്നെ. ഇത് ശെരിയാണോ എന്ന കാര്യത്തെ പറ്റി ഒരു ചര്ച്ച വേണ്ട. എന്തെന്നാല്‍ വിശുദ്ധ കുര്‍ബാനയുടെ മഹത്വം അറിയാത്തവര്‍ ആയി ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ക്രിസ്ത്യാനി എന്ന് വിളിക്കപ്പെടുവാന്‍ അര്‍ഹത ഇല്ലാത്തവര്‍. പല പള്ളികളിലും മാ.തോ.കുരിശു പ്രതിഷ്ടിക്കുക എന്ന പേരും പറഞ്ഞു മാ. തോ. കുരിസിനു പ്രാമുഖ്യം കൊടുത്തു പ്രധാന പെട്ട വിശുദ്ധ കുര്ബാനയും അതിരിക്കുന്ന സക്രാരിയും അപ്രധാനമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവണത പലയിടത്തും കാണുന്നുണ്ട്. മുന്‍പൊക്കെ പള്ളികളില്‍ ദൈവ സാന്നിധ്യം കാണിക്കാന്‍ ഒരു കെടാ വിളക്ക് എപ്പോഴും ഉണ്ടായിരുന്നു. പിന്നീട് അത് ഒരു ബള്‍ബില്‍ ഒതുങ്ങി. ഇപ്പോള്‍ അതും ഇല്ല. ദൈവ സാന്നിധ്യം കൊണ്ട് അര്ത്ഥ മാക്കുന്നത് വിശുദ്ധ കുര്ബാന തന്നെ. മാ.തോ.കുരിസോ വെറും കുരിസോ ഒന്നും വിശുദ്ധ കുര്ബാനയ്ക്ക് പകരം വെക്കാവുന്നതല്ല.
മാ. തോ.കുരിശിന്റെ ഉത്ഭവവും ചരിത്രവും ഇത് വരെ തീര്ച്ച ആക്കിയിട്ടില്ല. ഇപ്പോഴും research നടന്നു കൊണ്ടിരിക്കുന്നു. ചിലര്‍ പറയുന്നു അത് മനികേയന്‍ എന്നും വേറെ ചിലര്‍ അത് വിശുദ്ധ തോമ സ്ലീഹയുടെത് എന്നും ഒക്കെ. അത് തെളിയിക്കുക അല്ല ഇപ്പോള്‍ എന്റെ ഉദേസ്യം. മാ. തോ. കുരിശിനെ പള്ളികളില്‍ venerate ചെയ്യണം എന്ന് ബഹു.പവത്തില്‍ പിതാവ് കല്പന പുറപ്പെടുവിച്ചു. അത് കേട്ട പാടെ മാ.തോ.കുരിസ് (തീവ്ര) വാദികള്‍ സക്രാരിയും കുര്‍ബാനയും മറ്റും എടുത്തു മാറ്റി പല പള്ളികളിലും പ്രധാന സ്ഥലത്ത് മാ.തോ.കുരിസിനെ സ്ഥാപിച്ചു കൊണ്ടേയിരിക്കുന്നു. ക്രുശിത രൂപം എടുത്തു മാറ്റിയപ്പോള്‍ ചിലര്‍ പ്രതികരിച്ചെങ്കിലും വിശുദ്ധ കുര്ബാന എടുത്തു മാറ്റിയപ്പോള്‍ ആരും ഒന്നും മിണ്ടി കണ്ടില്ല. ക്രുശിത രൂപത്തിന് പകരമായി മാ. തോ. കുരിശു വെക്കണം എന്ന് പവത്തില്‍ പിതാവ് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് ഞാന്‍ തിരഞ്ഞു നോക്കിയിട്ട് കാണാന്‍ പറ്റിയിട്ടില്ല. ചില പള്ളികളില്‍ മാര്‍ തോമ കുരിശിന്റെ നടുക്ക് തന്നെ സക്രാരി വെക്കാനുള്ള അതി ബുദ്ധിയും കാണിച്ചു. ബഹുമാനിക്കണം (venerate) എന്ന് പിതാവ് പറഞ്ഞത് ആരാധിക്കണം (adore) എന്നാക്കി അനുയായികള്‍ മാറ്റി. എന്നിട്ട് കുറ്റം മുഴുവന്‍ പിതാവിന്റെ മുതുകത്തു ചാരുകയും ചെയ്തു. 'ആരാധന ക്രമത്തിന്റെ കേന്ദ്ര ബിന്ദുവാണ് പരിശുദ്ധ കുര്ബാന' എന്നാണു ഈ പിതാവ് പറഞ്ഞിരിക്കുന്നത്. ആരാധന സ്രഷ്ടാവിനു മാത്രം അവകാശപെട്ടത് ആണ്. വെറും സൃഷ്ടി ആയ മാ.തോ.കുരിസിനെ ആരാധിക്കാന്‍ പാടുള്ളതല്ല. അതിനാല്‍ തന്നെ അത് വിശുദ്ധ കുര്‍ബാനയേക്കാള്‍ കൂടുതലോ തുല്യമോ ആയ പ്രാധാന്യത്തോടെ വെക്കാനും പാടില്ല. ഇല്ലാത്ത പ്രാധാന്യം കുരിസുകള്ക്ക് മാത്രമല്ല ഒരു വസ്തുവിനും കൊടുക്കാന്‍ പാടുള്ളതല്ല. ദൈവികം എന്ന മട്ടില്‍ പ്രചരിപ്പിക്കാനും പാടില്ല. സുറിയാനി പള്ളികളുടെ ഫോട്ടോസ് കണ്ടിട്ട് എല്ലാ പള്ളികളിലും തോരണം തുക്കുന്നത് പോലെ മാ. തോ. കുരിശു വെച്ചിട്ടില്ലെന്നും വെച്ചവയില്‍ തന്നെ വളരെ മനോഹരമായിട്ടാണ് വെച്ചിരിക്കുന്നതെന്നും കാണാവുന്നതാണ്.
നമ്മുടെ ചെറുപ്പ കാലത്തേക്ക് ഒന്ന് നോക്കിയാലും. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനു ശേഷം [1962-65] സുറിയാനി കുര്ബാന ക്രമം മലയാളത്തിലേക്ക് തര്ജമ ചെയ്തതിനു ശേഷമാണ് പ്രാര്ത്ഥനയെ പറ്റി എന്തെങ്കിലും ഒരു ഏകദേശ രൂപം കിട്ടുന്നത് തന്നെ. അന്നത്തെ സുറിയാനി കുര്‍ബാനയില്‍ പറഞ്ഞിരുന്ന 'ശ്ലാമ അമകൊന്‍' , 'കന്തീശ ആലാഹ' മുതലായ വാക്കുകള്‍ ആരും മറക്കാന്‍ സാധ്യതയില്ല. മലയാളം കുര്ബാന വന്നെങ്കിലും ചില ഭാഗങ്ങള്‍ മാത്രം സുറിയാനിയില്‍ തുടര്‍ന്നു. കാഴ്ച വെപ്പിന് മുന്‍പുള്ള പ്രാര്‍ത്ഥനയില്‍ അള്‍ത്താര ബാലന്‍ മറുപടി ആയി പറഞ്ഞിരുന്നവ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. അവ ഇതാണ്. 'മന്തില സകീലാലെ മാമോദീസ നാസല്‍, മന്തില നാസേവുലെ നേസല്‍, വാഹസാവ് തറഎ' എന്നിവ. മാമൂദീസ മുങ്ങാത്തവരെ പുറത്താക്കി വാതില്‍ അടച്ചു കുര്‍ബാന തുടങ്ങാം എന്നായിരുന്നു അവയുടെ അര്‍ത്ഥം. ഇപ്പോള്‍ സുറിയാനി അറിയാവുന്ന അച്ഛന്മാര്‍ ആരും തന്നെ ഇല്ല എന്നതാണ് വളരെ സങ്കടകരം. അച്ചന്മാരുടെ കുര്ബാന കുപ്പായങ്ങളിലും മറ്റും മാ. തോ. കുരിശു തുന്നി പിടിപ്പിച്ചിരുന്നു എങ്കിലും ഒരു വിഭ്രാന്തി എന്ന അവസ്ഥയില്‍ ആരും അതിനെ കണ്ടിരുന്നില്ല. അന്നത്തെ മലയാളം കുര്ബാന ഒക്കെ മാറ്റി പുതിയത് പലതും ഉണ്ടാക്കിയെങ്കിലും എല്ലാവര്ക്കും സ്വീകാര്യമായത് ഇത് വരെ സഫലമായില്ല. പഴയ സുറിയാനി കുര്ബാനയുടെ വെറും മലയാളം പരിഭാഷ കിട്ടിയാലും വല്യ കുഴപ്പം ഇല്ലായിരുന്നു.
വേറൊരു സ്നേഹിതന്‍ എഴുതി മാ.തോ.കുരിശു എല്ലാ പള്ളികളിലും വെക്കണമെന്ന് സിനഡ് തീരുമാനിച്ചു എന്ന്. എന്റെ അറിവില്‍ അങ്ങനെ തീരുമാനിച്ചിട്ടില്ല. തീരുമാനിച്ചെങ്കില്‍ അത് അനുസരിക്കാത്ത പാല, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ചികാഗോ ഒഴികെയുള്ള ബിഷപ്പുമാരെ ശിക്ഷിക്കെണ്ടേ? തീരുമാനിച്ചില്ലെങ്കില്‍ ഈ നാല് ബിഷപ്പ് മാരെയും ശിക്ഷിക്കെണ്ടേ? എന്താണ് എല്ലാ രുപതകളിലും ആരാധന ക്രമത്തിന് ഐക്യ രൂപം ഇല്ലാത്തത്? വേദപാഠ പുസ്തകം പോലും വ്യത്യസ്തം ആണ്.
പവത്തില്‍ പിതാവ് പറയാത്ത രീതിയില്‍ മാ. തോ. കുരിശു പ്രതിഷ്ടിച്ചവര്ക്ക് സുറിയാനി പാരമ്പര്യം കാത്തു സുക്ഷിക്കുന്നതിനേക്കാള്‍ സ്വന്തം പോക്കറ്റില്‍ വീഴാന്‍ സാധ്യത ഉള്ള പണം ആണ് ലക്ഷ്യം എന്ന് മനസിലായത് കൊണ്ട് അവര്‍ക്കായി ഞാന്‍ ഒരു ഉപദേശം തരാം. ഏതെങ്കിലും ഒരു കപ്പേള പനുതു മാ. തോ.കുരിശു അവിടെ സ്ഥാപിക്കുക. എല്ലാ ബുധനാഴ്ചയും നൊവേന നടത്തുക. ആള്‍ക്കാര്‍ ഇടിച്ചു കയറും. pentecost, carismatic കാര്‍ ചെയ്യുന്നത് പോലെ ഇടയ്ക്കിടയ്ക്ക് രോഗ ശാന്തി ശുശ്രുഷയും കുറെ സാഷ്യവും നടത്തിയാല്‍ സംഗതി ജോര്‍. മാ.തോ.കുരിശു കൊണ്ടു വരാന്‍ പോകുന്ന ഐശ്വര്യത്തെ പറ്റി ഞാന്‍ ഇപ്പോഴേ പറഞ്ഞാല്‍ ക്രുശിത ര്രുപത്തിന്റെ ആള്ക്കാരും ചാടി വീഴാന്‍ സാധ്യത ഉണ്ട്. ഭാവിയില്‍ മാ.തോ.കുരിശിന്റെ നാമത്തില്‍ കുറെ പള്ളികളും പണിയാം. എങ്ങനെ ചെയ്താലും പണത്തിന്റെ പ്രളയം തന്നെ ആയിരിക്കും. പള്ളികളില്‍ ഇപ്പോള്‍ നടത്തുന്ന വഴക്കും അവസാനിപ്പിക്കാം. സംഗതി ക്ലിക്ക് ആകുമ്പോള്‍ എന്റെ consultancy ഫീസ് തരാന്‍ മറക്കല്ലേ.
No comments:
Post a Comment