From Skylark
കുര്ബാന സമയത്ത് വൈദികന്‍ തിരു ഓസ്തി എഴുന്നള്ളിച്ചു ഉയര്‍ത്തുമ്പോള്‍ ആ തിരു ഓസ്തിയില്‍ ഞാന്‍ യേശുവിന്റെ മുഖമാണ് ദര്‍ശിക്കുന്നത്. ആ തിരു ഓസ്തി കൈ കൊണ്ട് എടുക്കാനും നമുക്കായി വീതിച്ചു തരുവാനും ഭാഗ്യം കിട്ടിയ ആ വൈദികന്‍ എത്രയോ നന്മ ചെയ്തവന്‍, ആ വൈദികന്റെ മാതാ പിതാക്കള്‍ എത്രയോ ഭാഗ്യവാന്മാര്‍. കുര്‍ബാന ചൊല്ലുമ്പോള്‍ ഏതൊരു വൈദികനെയും ഞാന്‍ യേശു ക്രിസ്തു എന്നത് പോലെ ആണ് കണക്കാക്കുന്നത്. ആ വൈദികന് വ്യക്തിപരം ആയി എന്തെല്ലാം തെറ്റ് കുറ്റങ്ങള്‍ ഉണ്ടെങ്കിലും ഞാന്‍ അതൊന്നും കുര്‍ബാന സമയത്തോ ഒരിക്കലും ഓര്ക്കാറില്ല.
അദ്ദേഹവും നമ്മുടെ ഇടയില്‍ ഉള്ള ഒരാള്‍ തന്നെ. നമ്മുടെ രക്ഷക്കായി യേശു ക്രിസ്തു ദാനമായി നല്കിയ മാന്യ ദേഹം. യേശു ക്രിസ്തുവിന്റെ വിളി കേട്ടിട്ട് സ്വന്തം മാതാ പിതാക്കളെയും സഹോദരങ്ങളെയും ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു സ്വന്തമെന്ന യാതൊന്നും ഇല്ലാതെ കുടുംബമോ കുട്ടികളോ സ്വന്ത ഇഷ്ട പ്രകാരം വേണ്ടെന്നു വെച്ച് നമുക്കായി വേല ചെയ്യുന്നവര്‍. അവരെ പറ്റി മോശമായി യാതൊന്നും ചിന്തിക്കാന്‍ പോലും എനിക്ക് ആവതില്ല. ആരെങ്കിലും തെറി പറഞ്ഞാല്‍ പോലും പ്രതികരിക്കാതെ ദൈവത്തെ പ്രതി ക്ഷമിക്കുന്നവര്‍. പ്രതികരിക്കാത്ത പ്രതിയോഗിയോട് അവനെത്ര മോശക്കാരന്‍ ആയാലും വെറുതെ വീണ്ടും വീണ്ടും തെറി പറയുന്നത് സംസ്കാര ശൂന്യത അല്ലെ?
ഞാന്‍ ഉള്‍പെട്ട തിരുസഭക്ക് സ്വന്തമായി ചില നിയമങ്ങള്‍ ഉണ്ട്. ഏതൊരു മത വിശ്വാസത്തിനും ഉള്ളത് പോലെ തന്നെ. രാഷ്ട്രത്തിലെ നിയമങ്ങളായാലും മതത്തിന്റെ നിയമങ്ങള്‍ ആയാലും എല്ലാവരും അനുസരിക്കാന്‍ ബാധ്യസ്തര്‍. നിയമം അനുസരിക്കുന്നതിനു ഭൂരിപക്ഷം എന്നതിന് പ്രസക്തി ഇല്ല. ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നവര്‍ ആ കമ്പനിയിലെ നിയമങ്ങള്‍ അനുസരിക്കണം. നമുക്ക് അനുസരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നത് ആ നിയമം അനുസരിക്കാതിരിക്കാന്‍ ഉള്ള കാരണം അല്ല. ഒരു സ്കുളില്‍ കുട്ടികളോട് ചോദ്യം ചോദിക്കുന്നു എന്ന് വെക്കുക. പഠിക്കാനാണോ, കളിക്കാനാണോ കുടുതല്‍ ഇഷ്ടം എന്ന്. ഭുരിപക്ഷം കുട്ടികളും പഠനം വേണ്ട, കളി മതി എന്നേ പറയു. പോക്കട്ടടിക്ക് എതിരായ നിയമം, പോക്കട്ടടിക്കാരോട് ചോദിച്ചിട്ട് ഉണ്ടാക്കെണ്ടിയത് അല്ല.
ഒരു പള്ളിയിലെ ഭരണ കാര്യങ്ങള്ക്കുള്ള നിയമവും അനുസരിക്കുന്നതിനു ഭൂരിപക്ഷാഭിപ്രായം എന്ന് പറയുന്നതിനോട് ഇത്ര മാത്രം വ്യത്യാസം ഉണ്ട്. പള്ളിയിലെ ഭരണ കാര്യങ്ങള്‍ അച്ഛനും കമ്മിട്ടീക്കാരും കൂടെ നടത്തട്ടെ. അവര്‍ നമുക്ക് ഇഷ്ടമില്ലാത്തത് ആയാലും നമുക്ക് ദോഷം ആയ കാര്യങ്ങള്‍ ഒരിക്കലും ചെയ്യുകയില്ല എന്ന് വിശ്വസിക്കണം. ഒരു ഡോക്ടര്‍ നമുക്ക് തരുന്ന ചികിത്സയില്‍ വിശ്വസിക്കുന്നത് പോലെ. കയ്പുള്ള മരുന്ന് ആണെങ്കിലും നമ്മുടെ ആരോഗ്യത്തിനു ഹാനികരം ആയതു ഒരിക്കലും തരുകയില്ല എന്ന് വിശ്വസിക്കുന്നത് പോലെ ഇടവക വികാരി നമുക്ക് ഹാനികരം ആയ യാതൊന്നും ചെയ്യുകയില്ല എന്ന് വിശ്വസിക്കണം. ഇടവകയിലെ കാര്യങ്ങള്‍ അദ്ദേഹം ചെയ്യട്ടെ. ഒരച്ചന്‍ എന്നതു ഒന്നോ രണ്ടോ ദിവസത്തെ പഠനം കഴിഞ്ഞു വന്ന ആള്‍ അല്ല. പന്ത്രണ്ടും പതിനഞ്ചും വര്ഷം പഠിച്ചിട്ടും പഠിപ്പിച്ചിട്ടും ഈ ജോലിക്കായി നിയോഗിക്കപ്പെട്ടവര്‍ ആണവര്‍.
അവര്‍ ജീന്‍സ് ഇടുന്നു, ചിക്കന്‍ കഴിച്ചു, ചെരുപ്പ് ധരിക്കുന്നു, സിനിമ കാണുന്നു, കൊന്ത ചൊല്ലിയില്ല, പ്രാര്‍ത്തിച്ചില്ല, നീന്തല്‍ കുളത്തില്‍ കുളിച്ചു തുടങ്ങിയ കാര്യങ്ങളില്‍ ഭൂത കണ്ണാടി വെച്ച് നോക്കി തല ഇടാതിരിക്കുന്നത് അല്ലെ ഒരു ഇടവകക്കാരന്റെ അന്തസ്സിനു നല്ലത്. അവരെ തെറി പറയുന്നവനെ ഒരിക്കല്‍ കയ്യില്‍ കിട്ടിയാല്‍ വല്ല അച്ഛനും ശെരിക്കു കൈകാര്യം ചെയ്‌താല്‍ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല കേട്ടോ. അച്ചനാനെങ്കിലും ക്ഷെമിക്കുന്നതിനു അതിരില്ലയോ? തെറിക്കുത്തരം മുറി പത്തല്‍ എന്നല്ലേ പറയുന്നത്.
എല്ലാ ഇടവക അംഗങ്ങളോടും എനിക്കുള്ള അഭ്യര്ത്ഥന ഇതാണ്. അച്ചന്‍മാര്‍ ആരെങ്കിലും തെറ്റായ കാര്യങ്ങള്‍ ആണ് ചെയ്യുന്നത് എന്ന് ഉത്തമ ബോധ്യം ഉണ്ട് എങ്കില്‍ അവരെ ഫോണില്‍ വിളിച്ചു നേരിട്ട് പറയുക. അല്ലെങ്കില്‍ ഈ മെയില്‍ അയക്കുക. ആരുടേയും ഫോണും ഇമെയില്‍ അഡ്രസ്സും രഹസ്യം അല്ല. ഞാന്‍ ഇടപഴകിയിട്ടുള്ള അച്ചന്മാര്‍ എല്ലാവരും തന്നെ amiable, amicable, approachable, available എന്നീ ഗുണങ്ങള്‍ ഉള്ളവര്‍ ആയിട്ടാണ് തോന്നിയിട്ടുള്ളത്. വിമര്ശിക്കുന്നതിനും വേണ്ടേ ചില മര്യാദകള്‍ ഒക്കെ?

No comments:
Post a Comment